വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതിനകം തന്നെ XUV900 -നായി അനുമതി നൽകിയിട്ടുണ്ട്, ഈ പുത്തൻ മോഡൽ അടുത്തിടെ പുറത്തിറക്കിയ XUV700 -ന് മുകളിലായിരിക്കും സ്ഥാപിക്കുക.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

വാഹനത്തിന് ഒരു എസ്‌യുവി കൂപ്പെ ബോഡി ശൈലി ഉണ്ടായിരിക്കും, കൂടാതെ ഇപ്പോൾ ഇത് ഡെവലപ്പെമെന്റിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മഹീന്ദ്ര XUV900 -നെ ചുറ്റിപ്പറ്റിയുള്ള പുതിയ വിശദാംശങ്ങൾ ഇന്റർനെറ്റിൽ പുറത്ത് വന്നിട്ടുണ്ട്.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

ടീം-ബിഎച്ച്പി പുറത്തുവിടുന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, XUV900 -ന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മഹീന്ദ്ര വൻ മാറ്റങ്ങൾ ഒരുക്കുമെന്ന് സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

ആഭ്യന്തര എസ്‌യുവി സ്പെഷ്യലിസ്റ്റ് പുത്തൻ മോഡലിൽ ഡബിൾ വിഷ്‌ബോൺ സജ്ജീകരണവുമായി പോകാൻ തീരുമാനിച്ചേക്കാം, ഇത് ഇതിനകം ശ്രദ്ധേയമായ XUV700 -നെ അപേക്ഷിച്ച് എസ്‌യുവി കൂപ്പെ മോഡലിന് കൂടുതൽ സ്ഥിരതയുള്ള റൈഡ് ക്വാളിറ്റ് നൽകും. എന്നിരുന്നാലും, ഈ സജ്ജീകരണത്തിന് ചെലവ് അല്പം ഉയർന്നതായിരിക്കും.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

തൽഫലമായി, എസ്‌യുവിയുടെ വിലയും വർധിക്കുമെന്ന് കരുതുന്നു. കൂടാതെ, പുതിയ ട്വിൻ പീക്ക് ലോഗോ ബൂട്ട്ലിഡിനൊപ്പം ഫ്ലഷ് ആയി ഇരിക്കുമെന്നും അതിനാൽ ലോഗോ ഒരു ബൂട്ട് ഓപ്പണറായി പ്രവർത്തികാമെന്നും റിപ്പോർട്ടിൽ പറയുന്നു.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

പ്രീമിയം അപ്പീലോടുകൂടിയ സ്‌മാർട്ട് ഇന്റഗ്രേഷനും കൃത്യമായ എഞ്ചിനീയറിംഗും വാഹനത്തിലുണ്ടാവും. ഡ്രൈവർ വാഹനം റിവേഴ്സ് ചെയ്യുമ്പോൾ, ലോഗോ പോപ്പ് അപ്പ് ചെയ്യാം.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

ഫോക്‌സ്‌വാഗൺ വിൽപ്പനയ്ക്ക് എത്തിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആശയത്തിന് സമാനമായ രീതിയിൽ റിവേഴ്സ് പാർക്കിംഗ് ക്യാമറയ്ക്ക് പുതിയ ബ്രാൻഡ് ലോഗോയ്ക്ക് പിന്നിൽ സ്ഥാപിക്കാനാകും.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

ഇത് ക്യാമറയെ മറ്റ് ബാഹ്യ ഘടകങ്ങളിൽ നിന്ന് സംരക്ഷിക്കും. വരാനിരിക്കുന്ന മഹീന്ദ്ര XUV900 -ന്റെ ബൂട്ട്‌സ്‌പേസ് കപ്പാസിറ്റിയെ കുറിച്ചും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ എസ്‌യുവി കൂപ്പെയ്ക്ക് ഏകദേശം 700 ലിറ്റർ ബൂട്ട് സ്പെയ്സ് ലഭിക്കുമായിരിക്കും.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

ഒരു കൂപ്പെ പോലെയുള്ള റൂഫ്‌ലൈൻ വാഹനത്തിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പിന് ഒരു മോശം സൈഡ് പ്രൊഫൈൽ നൽകിയിരിക്കാം, അതിനാൽ മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈൻ യൂറോപ്പിന്റെ (M.A.D.E) സ്റ്റുഡിയോയിൽ സ്റ്റൈലിംഗിന്റെ കാര്യത്തിൽ കൂടുതൽ വികസനം നടത്തും എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, XUV700 -ൽ കാണപ്പെടുന്ന 2.2 ലിറ്റർ എംഹോക്ക് ഫോർ സിലിണ്ടർ ടർബോ ഡീസൽ യൂണിറ്റാവും നിർമ്മാതാക്കൾ പുത്തൻ മോഡലിലും നൽകുക.

വരാനിരിക്കുന്ന XUV900 -ന് ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സജ്ജീകരണം നൽകാനൊരുങ്ങി Mahindra

ട്വിൻ-സ്ക്രോൾ ടർബോചാർജറിനൊപ്പം, ഇതിന് ഏകദേശം 210 bhp പരമാവധി പവർ ഉത്പാദിപ്പിക്കാൻ കഴിയും, ഇത് XUV700 -നേക്കാൾ കൂടുതലാണ്. 2.0 ലിറ്റർ എംസ്റ്റാലിയൻ ഫോർ സിലിണ്ടർ ടർബോ പെട്രോളിന് അതേ 200 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കാനാകും, ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ടീൻമിഷനും XUV700 മോഡലിന് സമാനമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra planning to offer double wishbone suspension for upcoming xuv900 suv coupe
Story first published: Saturday, November 13, 2021, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X