2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

ഇലക്ട്രിക് വാഹന രംഗത്തേക്ക് ഇന്ത്യന്‍ വിപണി ചുവടുകള്‍ ശക്തമാക്കിയതോടെ, വിവിധ നിര്‍മ്മാതാക്കളും വരും നാളുകളിലേക്കുള്ള പദ്ധതികളുമായി രംഗത്തെത്തി തുടങ്ങിയിരിക്കുകയാണ്.

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

അത്തരത്തിലുള്ള പ്രഖ്യാപനങ്ങളുമായി മഹീന്ദ്രയും ഇപ്പോള്‍ രംഗത്തെത്തി. മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി അടുത്തിടെ ചുമതലയേറ്റ അനിഷ് ഷാ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ 3,000 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തി.

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

2025 ആകുമ്പോഴേക്കും 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നതെന്നും ഷാ പറഞ്ഞു. ഡെട്രോയിറ്റും ഇറ്റലിയും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങളുടെ കഴിവുകള്‍ സംയോജിപ്പിച്ച് ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി മഹീന്ദ്ര പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

MOST READ: എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

കമ്പനി ഇതിനകം തന്നെ 1,700 കോടി രൂപ ഇന്ത്യയിലെ ഇവി ബിസിനസില്‍ നിക്ഷേപിച്ചുവെന്നതും പുതിയ ഗവേഷണ-വികസന കേന്ദ്രത്തില്‍ 500 കോടി രൂപ കൂടി നിക്ഷേപിച്ചിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

ബാറ്ററി പായ്ക്കുകള്‍, പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോറുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഇലക്ട്രിക് ടെക്‌നോളജീസ് പ്ലാന്റ് കമ്പനി ഇതിനകം തന്നെ തുറന്നിട്ടുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ചകാന്‍ പ്ലാന്റിലെ പുതിയ നിര്‍മാണ യൂണിറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

MOST READ: എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

എന്നിരുന്നാലും മഹീന്ദ്ര ഇതുവരെ ഒരു ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. ആഭ്യന്തര നിര്‍മ്മാതാവ് മുമ്പ് റെവ, e2o, e2o പ്ലസ്, e-വെരിറ്റോ എന്നീ ഇലക്ട്രിക് കാറുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

ഈ കാറുകളൊന്നും തന്നെ വലിയ തോതില്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല, കാരണം ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ അക്കാലത്ത് അത്ര പുരോഗമിച്ചിട്ടില്ലായിരുന്നുവെന്ന് വേണം പറയാന്‍. e-വെരിറ്റോ രാജ്യത്ത് വില്‍പ്പനയില്‍ തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: S-സിഎന്‍ജി കരുത്ത് തെളിയിച്ച് മാരുതി സുസുക്കി; കൈപിടിയിലാക്കിയത് എക്കാലത്തെയും ഉയര്‍ന്ന വില്‍പന

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

2020 ഓട്ടോ എക്സ്പോയില്‍ XUV300 അടിസ്ഥാനമാക്കി സമ്പൂര്‍ണ്ണ ഇലക്ട്രിക് സബ് -4 മീറ്റര്‍ എസ്‌യുവി കണ്‍സെപ്റ്റ് മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും ഇവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നത് സംബന്ധിച്ച് നിര്‍മ്മാതാവ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

വിപണിയില്‍ എത്തിയാല്‍, ടാറ്റ നെക്‌സോണ്‍ ഇവിക്കെതിരെ ഇലക്ട്രിക് XUV300 മത്സരിക്കും. കൂടാതെ, ഇലക്ട്രിക് KUV100 (eKUV100) വളരെക്കാലമായി ബ്രാന്‍ഡില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ്. എന്നിരുന്നാലും, ഈ വര്‍ഷാവസാനം മഹീന്ദ്ര വാഹനം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Planning To Target Putting 5 Lakh EVs On Indian Roads By 2025, Find Here All Details. Read in Malayalam.
Story first published: Thursday, April 15, 2021, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X