Just In
- 1 hr ago
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- 1 hr ago
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- 1 hr ago
316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്സ്വാഗണ്
- 2 hrs ago
വീണ്ടും ICOTY കിരീടം കരസ്ഥമാക്കി ഹ്യുണ്ടായി i20
Don't Miss
- Sports
അന്നു ഞാന്‍ കരഞ്ഞു, കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര്‍ യാദവ്
- Movies
ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Lifestyle
പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര
മഹീന്ദ്ര XUV 300 ഇന്ത്യയിൽ പുറത്തിറക്കിയിട്ട് കുറച്ച് വർഷങ്ങളായി, എന്നാൽ അതിനുശേഷം ഈ മോഡലിന് കമ്പനി വലിയ മാറ്റമൊന്നും നൽകിയിരുന്നില്ല.

രാജ്യത്ത് സബ് കോംപാക്ട് എസ്‌യുവി ശ്രേണി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയും വളരുകയും ചെയ്യുന്നതിനാൽ, പുതിയ മോഡലുകൾ തീർച്ചയായും നിലവിലുള്ള മോഡലുകൾക്ക് കൂടുതൽ മത്സരാധിഷ്ഠിതമാക്കി.

മഹീന്ദ്ര XUV 300 -ന്റെ തിളക്കം പതുക്കെ മങ്ങാൻ തുടങ്ങിയിരുന്നുവെങ്കിലും അത് അപ്പ് ടു ഡേറ്റ് ആക്കാൻ ശരിയായ ചുവടുകൾ മഹീന്ദ്ര വയ്ക്കുന്നു.

നിലവിൽ, XUV 300 ഇന്ത്യയിൽ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് 110 bhp കരുത്തും, 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അതേസമയം, ഓയിൽ ബർണർ 117 bhp കരുത്തും, 300 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ രണ്ട് എഞ്ചിനുകൾക്കും സ്റ്റാൻഡേർഡായി ഇണങ്ങുന്നു. എന്നാൽ മഹീന്ദ്ര ആറ് സ്പീഡ് AMT -യുടെ രൂപത്തിൽ ഡീസൽ എഞ്ചിനൊപ്പം മാത്രമേ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

XUV 300 -ന്റെ മിക്കവാറും എല്ലാ എതിരാളികളും കുറഞ്ഞത് ഒരു പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുമായി വരുന്നുണ്ടെങ്കിലും മഹീന്ദ്ര XUV 300 പെട്രോളിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ നൽകുന്നില്ല.

പെട്രോൾ ഓട്ടോമാറ്റിക് പവർട്രെയിനുകൾ ഈ ദിവസങ്ങളിൽ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്, മഹീന്ദ്ര തീർച്ചയായും വിഭാഗത്തിൽ പിന്നിലാകാൻ ആഗ്രഹിക്കുന്നില്ല.

1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മഹീന്ദ്ര ഈ മാസം XUV 300 -ൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

എന്നിരുന്നാലും, XUV 300 -ൽ അകത്തോ പുറത്തോ കാര്യമായ മാറ്റമൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. പവർഡ് സൺറൂഫ്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 17 ഇഞ്ച് അലോയി വീലുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കോംപാറ്റിബിളിറ്റി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ.

ഗ്ലോബൽ NCAP -ൽ നിന്നുള്ള ഫൈവ്-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് മഹീന്ദ്ര XUV 300, കൂടാതെ ഏഴ് എയർബാഗുകൾ, ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ABS+EBD, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, നാല് ഡിസ്ക് ബ്രേക്കുകൾ, റോൾ-ഓവർ മിറ്റിഗേഷനോടുകൂടിയ ESP, കോർണർ ബ്രേക്കിംഗ് കൺട്രോൾ എന്നിവയും അതിലേറെയും ലഭിക്കുന്നു.

നിലവിൽ, XUV 300 -ന് 7.94 ലക്ഷം രൂപ മുതൽ 12.29 ലക്ഷം രൂപ വരെ വിലയുണ്ട്, പുതിയ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് ഇതേ ശ്രേണിയിൽ തന്നെ യോജിക്കാൻ കഴിയും.