ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

2021 മെയ് മാസത്തിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പോയ മാസം 8,004 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഇന്ത്യൻ വാഹന നിർമാതാക്കൾ വാർഷിക അടിസ്ഥാനത്തിൽ 114 ശതമാനം വിൽപ്പനയാണ് വർധിപ്പിച്ചത്.

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

പോയ വർഷം ഇതേ കാലയളവിൽ മഹീന്ദ്രയുടെ വിൽപ്പന വെറും 3,745 യൂണിറ്റായിരുന്നു. മൊത്തത്തിലുള്ള കണക്കുകളിൽ യൂട്ടിലിറ്റി വാഹന നിർമാതാക്കൾ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, കിയ എന്നിവയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് വിൽപ്പന അവസാനിപ്പിച്ചത്.

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

എന്നാൽ കഴിഞ്ഞ 2021 ഏപ്രിലിലെ 18,186 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് പ്രതിമാസ വിൽപ്പനയിൽ 56 ശതമാനം ഇടിവും സംഭവിച്ചിട്ടുണ്ട്. 2020 മെയ് മാസത്തിലെ 10.2 ശതമാനം വിപണി വിഹിതം ഇത്തവണ 7.8 ശതമാനമായി ഇടിഞ്ഞതും മഹീന്ദ്രയ്ക്ക് തലവേദനയായിട്ടുണ്ട്.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

മൊത്തം വിൽപ്പനയുടെ പകുതിയോളവും സംഭാവന ചെയ്‌തത് മൾട്ടി-പർപ്പസ് മോഡലായ ബൊലേറോയാണ്. XUV300, സ്കോർപിയോ എന്നിവയാണ് ബ്രാൻഡിനായി മാന്യമായ വിൽപ്പന നേടുന്ന മറ്റ് വാഹനങ്ങൾ.

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മഹീന്ദ്ര ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ബൊലേറോ തന്നെയാണ് കമ്പനിയുടെ നട്ടെല്ല്. 2021 മെയ് മാസത്തിലെ മികച്ച പത്ത് വിൽപ്പന പട്ടികയിലും 3,517 യൂണിറ്റുകളുമായി ഈ എംയുവി സ്ഥാനംപിടിച്ചിട്ടുണ്ട്.

MOST READ: 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബൊലേറോയുട വിൽപ്പന 1,715 യൂണിറ്റായിരുന്നു. അതായത് മൊത്തത്തിൽ 105.1 ശതമാനം വളർച്ചാ നിരക്കാണ് മോഡലിന് സ്വന്തമാക്കാനായതെന്ന് സാരം. സമീപഭാവിയിൽ നിരവധി എസ്‌യുവി വാഹനങ്ങളെ അണിനിരത്തി വിപണി പിടിക്കാനുള്ള തന്ത്രത്തിലാണ് മഹീന്ദ്രയിപ്പോൾ.

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

2021 ഒക്ടോബറോടെ XUV700 അവതരിപ്പിക്കുന്നതോടെ ഈ പദ്ധതിക്ക് തുടക്കമിടും. ഇത് 2.0 ഇഞ്ച് പെട്രോളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനും ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യും.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

ശരിക്കും നിലവിലെ XUV500 എസ്‌യുവിയുടെ പകരക്കാരനായാണ് ഇത് വിപണിയിൽ അറിയപ്പെടുക. ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഒരു ഓപ്ഷനായി XUV700 വാഗ്ദാനം ചെയ്യും. അടുത്ത വർഷം ആദ്യം തന്നെ പുതിയ തലമുറ സ്കോർപിയോയും മഹീന്ദ്രയുടെ ശ്രേണിയിൽ സ്ഥാനംപിടിക്കും.

ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

XUV700 യിടെ വരവിനെത്തുടർന്ന് നിലവിലുള്ള XUV500 മോഡൽ നിർത്തലാക്കുമെന്നും 2024-ൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ തുടങ്ങിയ അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവി എതിരാളിയായി ഇത് പുതിയ അവതാരത്തിലേക്ക് തിരിച്ചുവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Posted 8,004 Units Sales In May 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X