വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

തലമുറ മാറ്റം ലഭിക്കുന്നതിനു മുമ്പേ തന്നെ എസ്‌യുവി പ്രേമികളുടെ പ്രിയ വാഹനമായിരുന്നു മഹീന്ദ്ര XUV700. എന്നാൽ പുത്തൻ മോഡൽ എത്തിയതോടെ വിപണിയിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ കമ്പനിവരെ അമ്പരന്നു പോയെന്നു പറയാം.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

ഇന്ത്യൻ വാഹന വിപണിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ 25,000 യൂണിറ്റ് ബുക്കിംഗ് ലഭിച്ച മോഡലായി മാറിയ XUV700 രണ്ട് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകളായിരുന്നു. അതായത് എസ്‌യുവിയുടെ വിൽപ്പനയിലെ ആകെ മൂല്യം 9,500 കോടി രൂപയാണെന്ന് സാരം.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

വകഭേദങ്ങളെയും നഗരത്തെയും ആശ്രയിച്ച് എസ്‌യുവിക്കായി നിലവിൽ ഏകദേശം 9-10 മാസത്തെ കാത്തിരിപ്പ് കാലയളവാണുള്ളത്. പുതിയ XUV700 മോഡലിന്റെ പെട്രോൾ പതിപ്പിന് 12.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഡീസൽ ശ്രേണിക്ക് 12.99 ലക്ഷം രൂപ മുതൽ 22.99 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

വാഹനം വമ്പൻ ഹിറ്റായെങ്കിലും നിലവിലെ മോഡലിന് ചില പ്രധാന സവിശേഷതകൾ നഷ്ടപ്പെടുന്നുവെന്ന അപവാദമാണ് എതിരാളികൾക്ക് ഊന്നി പറയാനുള്ളത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് മഹീന്ദ്ര. അതായത് പുതിയ പരിഷ്ക്കാരങ്ങളോടെ XUV700 ഒന്നുകൂടി മിനുങ്ങാൻ ഒരുങ്ങുന്നുവെന്ന് അർഥം.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

2022 അവസാനത്തോടെ മഹീന്ദ്ര പുതുക്കിയ XUV700 പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നവീകരിച്ച മോഡലിന് നിലവിലെ എസ്‌യുവിയിൽ കാണാനാവാത്ത സവിശേഷതകൾ ലഭിക്കുമെന്നതാണ് ശ്രദ്ധേയം. പുതിയ മഹീന്ദ്ര 7 സീറ്റർ എസ്‌യുവിയിൽ ഓട്ടോ-ഡിമ്മിംഗ് ഇൻ‌സൈഡ് റിയർ വ്യൂ മിറർ (IRVM), പവർഡ് ടെയിൽ‌ഗേറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നീ സംവിധാനങ്ങൾ കമ്പനി അണിനിരത്തിയേക്കാം.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

നിലവിലുള്ള മോഡലിന്റെ അധികം വിൽപ്പനയില്ലാത്ത വകഭേദങ്ങൾ മഹീന്ദ്ര നിർത്തലാക്കാനും സാധ്യതയുണ്ട്. എന്നാൽ ഡിസൈനിലെ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അനുമാനം. ഇതിനോടകം തന്നെ വാഹനത്തിന്റെ രൂപകൽപ്പനയ്ക്ക് ഏറെ സ്വീകാര്യതയുമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതും. അതിനാൽ ഇവിടെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ കമ്പനി മുതിർന്നേക്കില്ല.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ മോഡലാണ് മഹീന്ദ്ര XUV700 എന്നതും ശ്രദ്ധേയമാണ്.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

ഇതിനു പുറമെ വോയ്‌സ് കമാൻഡ് കോംപാറ്റിബിലിറ്റിയോടുകൂടിയ അലെക്‌സ കണക്റ്റിവിറ്റിയും വൈഫൈയും എസ്‌യുവിയുടെ പ്രത്യേകതയാണ്. MX, AX3, AX5, AX7 എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് വാഹനം ലഭ്യമാകുന്നത്. മഹീന്ദ്ര XUV700 രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

അതിൽ 2.0 ലിറ്റർ പെട്രോൾ യൂണിറ്റും 2.2 ലിറ്റർ ഡീസൽ യൂണിറ്റുമാണ് ഉൾപ്പെടുന്നത്. ആദ്യത്തേത് 200 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എസ്‌യുവിയുടെ ഡീസൽ പതിപ്പുകൾ രണ്ട് വ്യത്യസ്2ത ടോർഖ് കണക്കുകളോടെയാണ് വരുന്നത്.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

2.2 ലിറ്റർ ഡീസൽ AX ഓട്ടോമാറ്റിക് വേരിയന്റുകളിൽ 185 bhp പവറും 450 Nm torque ഉം നൽകുമ്പോൾ മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ ടോർഖ് 420 Nm ആയി താഴും.XUV700 എസ്‌യുവിയുടെ MX പതിപ്പുകളിൽ ഡീസൽ എഞ്ചിൻ പരമാവധി 155 bhp, 360 Nm torque എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും അടങ്ങുന്ന രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളാണ് വാഹനത്തിലുണ്ടാവുക. ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഒരു ഓപ്ഷനായി ടോപ്പ് എൻഡ് ഡീസൽ വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഡ്രൈവ് മോഡുകൾ വാഹനത്തിന്റെ പ്രകടനവും സ്റ്റിയറിംഗ് പ്രതികരണവും മാറ്റുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

ഏറ്റവും പുതിയ XUV700 പെട്രോള്‍ വേരിയന്റുകളുടെ ഉപഭോക്തൃ ഡെലിവറികള്‍ 2021 ഒക്ടോബര്‍ അവസാന വാരം ആരംഭിക്കുമെന്ന് മഹീന്ദ്ര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകളുടെ ഡെലിവറികള്‍ 2021 നവംബര്‍ അവസാന വാരം ആരംഭിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

വീണ്ടും ചില പരിഷ്ക്കാരങ്ങൾ, XUV700 എസ്‌യുവിയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ Mahindra

മഹീന്ദ്ര XUV700 5 സീറ്റർ പതിപ്പ് ഹ്യുണ്ടായf ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, ടാറ്റ ഹാരിയർ, എംജി ഹെക്‌ടർ മുതലായ മിഡ്-സൈസ് എസ്‌യുവികളോട് മത്സരിക്കുമ്പോൾ എസ്‌യുവിയുടെ 7 സീറ്റർ പതിപ്പ് ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ മോഡലുകളോടാണ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra ready to launch the updated xuv700 with new features that are missing from current model
Story first published: Wednesday, October 20, 2021, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X