ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

ചീറ്റപ്പുലിയുടെ ആകാരവുമായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ XUV500 എസ്‌യുവിയുടെ പകരക്കാനായി എത്തുന്ന XUV700 മോഡലിനായുള്ള നിർമാണം പൂനെയിലെ ചക്കാനിൽ ആരംഭിക്കാൻ ഒരുങ്ങി മഹീന്ദ്ര.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

മിക്കവാറും ജൂലൈ അവസാനത്തോടെ നിർമാണം ആരംഭിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. അങ്ങനെയെങ്കിൽ ഓഗസ്റ്റ് മാസത്തിൽ മറനീക്കി എസ്‌യുവി വിപണിയിൽ എത്തും. പ്രായമാകുന്ന XUV500-യുടെ ആത്മീയ പിൻഗാമി എന്ന നിലയിൽ തന്നെ ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

എന്നാൽ XUV500 രണ്ട്-വരി എസ്‌യുവിയായി പിന്നീട് വിപണിയിലേക്ക് മടങ്ങിവരുമെന്നും മഹീന്ദ്ര ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV700 നിർമിക്കുന്നത്.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

എസ്‌യുവിയുടെ രൂപത്തെ കുറിച്ച് ഇതുവരെ കൃത്യമായ ചിത്രം ലഭിച്ചിട്ടില്ലെങ്കിലും ഡിസൈനിന്റെ കാര്യത്തിൽ എല്ലാ മഹീന്ദ്ര വാഹനങ്ങളെ പോലെ തന്നെ പുതിയ ആവർത്തനവും കേമനായിരിക്കും. അതോടൊപ്പം തന്നെ കാലിമമായ മാറ്റങ്ങളും വാഹനത്തിനുണ്ടാകും.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

XUV700 പതിപ്പിന് മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി അധിക സവിശേഷതകൾ ലഭിക്കുമെന്നും ഉറപ്പിക്കാം. ഇവയിൽ ഏറ്റവും പ്രധാനം ഇൻഫോടൈൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന മെർസിഡീസ്-പ്രചോദിത ഇരട്ട-സ്‌ക്രീൻ സജ്ജീകരണമാണ്.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു പവർഡ് ഡ്രൈവർ സീറ്റ്, ലെവൽ 1 ഓട്ടോണമസ് ടെക്നോളജി എന്നിവയും നൂതന ഡ്രൈവർ-സഹായ സംവിധാനങ്ങളും എസ്‌യുവിക്ക് (ADAS) ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

എം‌ജി ഗ്ലോസ്റ്ററിലെന്നപോലെ XUV700 ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും ഓട്ടോ ക്രൂയിസ് കൺട്രോളും മോഡലിൽ വാഗ്‌ദാനം ചെയ്‌ത് സെഗ്മെന്റിന് പുതുമാനം സമ്മാനിക്കും. ഥാറിന്റെ 150 bhp 2.0 ലിറ്റർ ടർബോ-പെട്രോൾ, 130 bhp .2 ലിറ്റർ ഡീസൽ എഞ്ചിനുകളായിരിക്കും വരാനിരിക്കുന്ന പ്രീമിയം മോഡൽ ഉപയോഗിക്കുക.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

എന്നാൽ ഇതിൽ നിന്നും ഉയർന്ന പവർ ഔട്ട്പുട്ടുകൾക്കായി എഞ്ചിൻ കമ്പനി റീ-ട്യൂൺ ചെയ്യും. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഓൾ-വീൽ ഡ്രൈവ്ട്രെയിനും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

ജൂലൈ അവസാനത്തോടെ പൂർണ രൂപത്തിലേക്ക് XUV700 എസ്‌യുവി; നിർമാണ ഘട്ടത്തിലേക്ക് അടുത്ത് മഹീന്ദ്ര

ഡിമാന്റ് കൂടിവരുന്ന മൂന്നുവരി എസ്‌യുവി സെഗ്മെന്റിൽ ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, എം‌ജി ഹെക്ടർ പ്ലസ് തുടങ്ങിയവയുമായാകും മഹീന്ദ്ര മാറ്റുരയ്ക്കുക. ഏകദേശം 15 ലക്ഷം രൂപ മുതലായിരിക്കും XUV700 എസ്‌യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുക.

Most Read Articles

Malayalam
English summary
Mahindra Ready To Start The Production Of New XUV700 SUV In End Of July. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X