ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

വരാനിരിക്കുന്ന XUV700 എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്തിറക്കി മഹീന്ദ്ര. XUV500 മോഡലിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചതു മുതൽ ഏറെ പ്രതീക്ഷയോടെയാണ് വാഹനത്തിന്റെ വരവിനെ കാത്തിരിക്കുന്നത്.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

XUV700 എസ്‌യുവിയുടെ പുതിയ സുരക്ഷാ സവിശേഷതകളെ കുറിച്ചുള്ള സൂചനയാണ് പുതിയ ടീസർ വീഡിയോ പറഞ്ഞുവെക്കുന്നത്. 'ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ' ആണ് അതിൽ ഏറ്റവും ശ്രദ്ധേയമാവുക.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ 80 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ അധിക ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് ഈ പുതിയ സംവിധാനം ഹെഡ്‌ലൈറ്റിന്റെ ദൃശ്യപരത വർധിപ്പിക്കുന്നു.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

വീഡിയോയിൽ ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ ഉപയോഗിച്ചും അല്ലാതെയും ഹെഡ്‌ലാമ്പ് ത്രോയുടെ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. എങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. ഒരു വാഹനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് റോഡിലെ തടസങ്ങളോട് പ്രതികരിക്കാൻ ഡ്രൈവർമാർക്ക് കുറച്ച് സമയം മാത്രമേ ലഭിക്കൂ.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

ദൃശ്യപരത കുറവാകുമ്പോൾ രാത്രിയിൽ ഈ പ്രശ്‌നം കൂടുതൽ സങ്കീർണമാവുകയും ദൂരെ നിന്ന് സമീപിക്കുന്ന തടസങ്ങളെ ശ്രദ്ധിക്കാനുമാവില്ല എന്ന പോരായ്മയാണ് ഇതിലൂടെ ഒരുപരിധിവരെ മറികടക്കാനാവുക.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

ഇതിലൂടെ സുരക്ഷാ ഘടകം മെച്ചപ്പെടും. ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇ-പാർക്കിംഗ് ബ്രേക്ക്, പനോരമിക് സൺറൂഫ് തുടങ്ങിയ നിരവധി സുരക്ഷയും സൗകര്യങ്ങളും XUV700 പരിചയപ്പെടുത്തും.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീനും അടങ്ങുന്ന മഹീന്ദ്രയുടെ പുത്തൻ എസ്‌യുവിക്ക് ഇരട്ട സ്ക്രീൻ ഡാഷ് ലഭിക്കുമെന്നും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

ഇബിഡിയുള്ള എബി‌എസ്, ഇ‌എസ്‌പി, ട്രാക്ഷൻ കൺട്രോൾ, ഐസോഫിക്സ് മൗണ്ട്സ് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകൾക്കൊപ്പം റഡാർ അധിഷ്ഠിത സ്വയംഭരണ ഡ്രൈവിംഗ് സഹായങ്ങളും വാഹനത്തിന് ലഭിക്കും.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, 2.2 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് എന്നിവയാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് തുടിപ്പേകുക. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനുകൾ.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

സ്റ്റാൻഡേർഡായി ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ലഭ്യമാകും. എന്നാൽ ഉയർന്ന വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും മഹീന്ദ്ര സജ്ജമാക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വരാനിരിക്കുന്ന എസ്‌യുവിക്ക് ഭാവിയിൽ വൈദ്യുതീകരിച്ച പവർട്രെയിൻ ഓപ്ഷനും ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ദേ പുത്തൻ ടീസറും എത്തി! ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഒപ്പം വമ്പൻ ഫീച്ചറുകളും; വ്യത്യസ്‌തനാകാൻ XUV700

ഇത് ഒന്നുകിൽ പൂർണമായും വൈദ്യുത എഞ്ചിൻ അല്ലെങ്കിൽ ഹൈബ്രിഡ് പതിപ്പായിരിക്കാം. ജൂലൈ അവസാനത്തോടെ നിർമാണം ആരംഭിക്കുന്ന XUV700 മോഡൽ ഓഗസ്റ്റോടെ വിപണിയിൽ പരിചയപ്പെടുത്തിയേക്കാം. തുടർന്ന് ഒക്‌ടോബറോടെ വിൽപ്പന ആരംഭിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Mahindra Released New Teaser Video For The Upcoming XUV700 SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X