ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

2026 ഓടെ 14 പുതിയ വാണിജ്യ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര. ആറ്റം, പുതിയ ട്രിയോ, UDO എന്നിവ ഉൾപ്പെടുന്ന ലാസ്റ്റ് മൈൽ മൊബിലിറ്റി ശ്രേണിയെ കൂടാതെ ജീറ്റോ വാണിജ്യ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

ഇതു കൂടാതെ പുതുതലമുറ ബൊലേറോയെ അടിസ്ഥാനമാക്കിയുള്ള ഒരു സമർപ്പിത പിക്കപ്പ് ട്രക്ക് സീരീസും മഹീന്ദ്രയുടെ അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചന. പാസഞ്ചർ വാഹന വിഭാഗത്തിൽ മഹീന്ദ്ര പുതിയ ഒമ്പത് ഉൽ‌പ്പന്നങ്ങൾ‌ ആരംഭിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സജ്ജമാക്കിയിട്ടുണ്ട്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

ഇതും 2026 ഓടെ പൂർത്തിയാക്കാനാണ് കമ്പനിയുടെ ശ്രമം. 2021 ഒക്ടോബറിൽ‌ പുറത്തിറക്കാൻ ഒരുങ്ങുന്ന XUV700 ആയിരിക്കും ഈ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുക. തുടർന്ന് അടുത്ത വർഷം തുടക്കത്തോടെ പുതുക്കിയ സ്കോർപിയോ എസ്‌യുവിയും നിരത്തിലെത്തും.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

അതിനുശേഷം അഞ്ച് ഡോർ ഥാർ, ഒരു പുതിയ XUV500, 2024-ന്റെ തുടക്കത്തിൽ ഒരു കൂപ്പെ എസ്‌യുവി എന്നിയവും മഹീന്ദ്ര നിരയിൽ ഇടംപിടിക്കും. ഇലക്ട്രിക് വിപ്ലവത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെപ്പും ഇക്കാലയളവിൽ സംഭവിക്കും.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

KUV NXT, XUV300 എന്നിവയുടെ വൈദ്യുതീകരിച്ച പതിപ്പുകളും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തും. മഹീന്ദ്രയുടെ നിരയിൽ നിന്നുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പദ്ധതി കൂടുതൽ വിശദാംശങ്ങൾ നൽകുന്നുമുണ്ട്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

EV1, EV2 എന്നീ രഹസ്യനാമമുള്ള മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. യൂട്ടിലിറ്റി അധിഷ്ഠിത ബൊലേറോ, ഥാർ‌, സ്കോർപിയോ എന്നിവയൊഴികെ പാസഞ്ചർ വാഹന ശ്രേണിയിലേക്കുള്ള ഇലക്ട്രിക് പവർ‌ട്രെയിനുകളെക്കുറിച്ചും മഹീന്ദ്ര പരാമർശിച്ചു.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

ഒന്നിലധികം ഡ്രൈവ് ട്രെയിനുകൾ സ്വീകരിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നതാണ് ആഗോള വാഹന വ്യവസായത്തിലെ സമീപകാല രീതി. ഇത്തരത്തിൽ വികസനചെലവുകൾ കുറയ്‌ക്കാനും കമ്പനികൾക്ക് സാധിക്കും.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

ഒരു മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന XUV700, പുതിയ XUV300, W620 എസ്‌യുവി കൂപ്പെ, V201, പുതുതലമുറ XUV500 എന്നിങ്ങനെ പുനർ-എഞ്ചിനീയറിംഗ് സാങ്‌യോങ് ടിവോളിയുടെ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി മഹീന്ദ്ര, അണിയറയിൽ ഇലക്‌ട്രിക് XUV700, XUV300 മോഡലുകളും

മഹീന്ദ്ര എസ്‌യുവികളുടെ വരാനിരിക്കുന്ന ശ്രേണിയിൽ എവിടെയെങ്കിലും ഇലക്ട്രിക് വേരിയന്റുകളെക്കുറിച്ച് പ്രശംസിക്കാനും സാധ്യതയുണ്ട്. പക്ഷേ അവയുടെ കൃത്യമായ അവതരണ സമയക്രമങ്ങൾ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Reveals Its Product Roadmap For Upcoming Launches. Read in Malayalam
Story first published: Friday, June 11, 2021, 9:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X