നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

അടുത്തിടെ സമാപിച്ച ടോക്കിയോ ഓളിമ്പിക്സില്‍ രാജ്യത്തിനായി ഗോള്‍ഡ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയെ തേടി നിരവധി സമ്മാനങ്ങളും അംഗികാരങ്ങളും എത്തിയിരുന്നു. ജാവലിന്‍ ത്രോയിലായിരുന്നു താരത്തിന്റെ ഈ സ്വര്‍ണവേട്ട.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

പിന്നാലെ ഹരിയാന സര്‍ക്കാര്‍ പാരിതോഷികമായി സര്‍ക്കാര്‍ ജോലിയും, ആറ് കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും നീരജ് ചോപ്രയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. താരത്തിന് പുതിയ XUV700 നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

ഈ പ്രത്യേക പതിപ്പ് കാറിനെ XUV700 ജാവലിന്‍ എഡിഷന്‍ എന്ന് വിളിക്കുമെന്നും അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. ഇത് നീരജ് ചോപ്ര, ആവണി ലേഖര എന്നിവര്‍ക്ക് സമ്മാനിക്കും. ഈ പ്രത്യേക പതിപ്പിനെ വൈകാതെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

'ജാവലിന്‍' എന്ന പേര് അടുത്തിടെയാണ് മഹീന്ദ്ര ട്രേഡ്മാര്‍ക്കിനായി നല്‍കിയത്. മൂന്ന് XUV700 ജാവലിന്‍ പതിപ്പ് എസ്‌യുവികള്‍ രൂപകല്‍പ്പന ചെയ്യാന്‍ മഹീന്ദ്ര ഓട്ടോ ഡിസൈന്‍ ഓഫീസര്‍ പ്രതാപ് ബോസിനോട് ആനന്ദ് മഹീന്ദ്ര അഭ്യര്‍ത്ഥിക്കുകയും ചെയതത് വാര്‍ത്തയാകുകയും ചെയ്തിരുന്നു.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

അതേസമയം വാഹനത്തില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജാവലിന്‍ എഡിഷന്‍ മോഡലുകള്‍ക്ക് എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഭാഗങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെക്കാള്‍ കൂടുതല്‍ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

ആവണി ലേഖരയുടെ എസ്‌യുവി ഒരു പ്രത്യേക പതിപ്പ് വേരിയന്റായിരിക്കുമോ എന്ന് വ്യക്തമല്ല, പക്ഷേ അത് വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്നതായിരിക്കും. വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്ന ഒരു ഇന്ത്യന്‍ കാര്‍ നിര്‍മ്മിക്കാനുള്ള അത്‌ലറ്റ് ദീപ മാലിക്കിന്റെ ട്വിറ്റര്‍ അഭ്യര്‍ത്ഥനയോട് ആനന്ദ് മഹീന്ദ്ര നേരത്തെ പ്രതികരിച്ചിരുന്നു.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ആവണി സ്വര്‍ണ്ണ മെഡല്‍ നേടിയ ശേഷം, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്ന മഹീന്ദ്രയില്‍ ആദ്യത്തേത് സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

താരങ്ങളോടുള്ള ആദരവിന്റെ ഭാഗമായി വാഹനത്തില്‍ നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളും പ്രതീക്ഷിക്കാം. എന്നാല്‍ ഇത് എന്തൊക്കെയെന്ന് കാത്തിരുന്ന തന്നെ കാണോണ്ടതുണ്ട്. വാഹന വിപണിയും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്നു XUV700.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

വൈകാതെ തന്നെ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മഹീന്ദ്ര XUV700 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. 200 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 155 bhp /185 bhp കരുത്ത് സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസലും.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

അവ സാധാരണ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് വരുന്നത്. പക്ഷേ 6-സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് ഏതെങ്കിലും പതിപ്പ് അപ്ഗ്രേഡുചെയ്യാനും കഴിയും.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

നിലവിലുള്ള സെമി കണ്ടക്ടറുകളുടെ ക്ഷാമം XUV700 ന്റെ ഉല്‍പാദനത്തെയും വിക്ഷേപണ പദ്ധതികളെയും ബാധിക്കില്ലെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. എസ്‌യുവിക്കായുള്ള ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നും, ജാവലിന്‍ പതിപ്പിന്റെ അനാവരണം ഉടന്‍ സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

ശ്രേണിയിലെ തന്നെ നിരവധി പുതിയ സവിശേഷതകളുമായിട്ടാണ് പുതിയ XUV700 എത്തുന്നതെന്നതാണ് മറ്റൊരു സവിശേഷത. എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ഷാര്‍പ്പായിട്ടുള്ള ക്രീസ് ലൈനുകള്‍, സ്പോര്‍ട്ടി ക്ലാഡിംഗ്, സില്‍വര്‍ ഫിനിഷ്ഡ് ബാഷ് പ്ലേറ്റ്, ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

ഓട്ടോ ഹെഡ്‌ലാമ്പ് ബൂസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങള്‍ (ADAS), പുതിയ AdrenoX ഇന്റര്‍ഫേസ്, വ്യക്തിഗത സുരക്ഷ അലേര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

വിപണിയില്‍ എത്തുന്നതോടെ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ജീപ്പ് കോമ്പസ് എന്നിവയ്‌ക്കെതിരെയാകും XUV700 മത്സരിക്കുക. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, സെമി കണ്ടക്ടറുകളുടെ ക്ഷാമം നേരിടുന്നതായി കമ്പനി അറിയിച്ചു.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

വരും മാസങ്ങളിലെ വില്‍പ്പനയെയും ഉത്പാദനത്തെയും ഇത് ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങള്‍ക്ക് മാത്രമല്ല നിലവില്‍ മറ്റ് ബ്രാന്‍ഡുകള്‍ക്കും ഈ പ്രതിസന്ധി ഉണ്ടെന്നും മഹീന്ദ്ര റിപ്പോര്‍ട്ട് ചെയ്തു.

നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra

ഇതിന്റെ ഭാഗമായി പുതിയ പാസഞ്ചര്‍ വാഹനങ്ങളുടെ ഉത്പാദനം ഏതാനും ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഈ മാസം ഏഴ് ദിവസത്തേയ്ക്ക് ഉത്പാദനം നിര്‍ത്തിവെയ്ക്കാണ് കമ്പനി പദ്ധതിയിടുന്നത്.ഉത്പാദനം കുറയുന്നതോടെ ഈ മാസം 20 മുതല്‍ 25 ശതമാനം വരെ മൊത്ത ഉത്പാദനത്തില്‍ കുറവുണ്ടായേക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Mahindra says xuv700 javelin edition will be a reality soon find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X