മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

പുതുതലമുറ സ്കോർപിയോ, XUV700, XUV300, KUV100 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകൾ ഉൾപ്പെടെ നിരവധി പുതിയ വാഹനങ്ങളുടെ അണിയറയിലാണ് ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര.

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

എന്നാൽ XUV900 എന്നൊരു എസ്‌യുവി കൂപ്പെ മോഡലും കമ്പനി നിരയിൽ അവതരിക്കുമെന്നാണ് പുതിയ വാർത്തകൾ. ആന്തരികമായി W620 എന്ന രഹസ്യനാമം ലഭിച്ച ഈ പ്രോജക്റ്റിന് അനുമതി ലഭിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

ഇത് 2016 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച XUV എയ്‌റോ കൺസെപ്റ്റിന്റെ നിർമ്മാണ പതിപ്പായിരിക്കും എന്നാണ് സൂചന. മഹീന്ദ്ര കുറച്ചുകാലമായി ഒരു എസ്‌യുവി കൂപ്പെ മോഡലിനെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിക്കാനുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.

MOST READ: മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

എയ്‌റോ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനെ മഹീന്ദ്ര XUV900 എന്ന് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. ശരിക്കും എസ്‌യുവി കൂപ്പെ ബോഡി സ്റ്റൈലിന് തുടക്കമിട്ടത് ബിഎംഡബ്ല്യു X6 എന്ന മോഡലാണ്. ഥാറിന്റെ വൻ വിജയത്താൽ പ്രചോദിതരായ മഹീന്ദ്ര ഇപ്പോൾ ഈ വിഭാഗത്തിനെയാണ് ലക്ഷ്യംവെക്കുന്നതും.

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

20 ലക്ഷം രൂപ വില വരുന്ന കൂപ്പെ എസ്‌യുവിയുടെ രണ്ടായിരത്തോളം യൂണിറ്റുകൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതൽ ഹാച്ച്ബാക്കുകൾ, സെഡാനുകൾ, ചെറിയ എസ്‌യുവികൾ എന്നിവ വികസിപ്പിക്കേണ്ടതില്ലെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചതോടെ പ്രധാന ഉൽപ്പന്നങ്ങളായി എസ്‌യുവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ പുതിയ മോഡൽ.

MOST READ: മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

നിലവിലുള്ള XUV500 മോഡലിന്ൽ നിന്നാണ് XUV എയ്‌റോ കൺസെപ്റ്റിനെ ഒരുക്കിയത്. എന്നിരുന്നാലും, മഹീന്ദ്ര XUV900 ഫോർ ഡോർ എസ്‌യുവി കൂപ്പെ വരാനിരിക്കുന്ന XUV700 ഏഴ് സീറ്റർ എസ്‌യുവിയുമായി പ്ലാറ്റ്‌ഫോമും മെക്കാനിക്ക് ഘടകങ്ങളും പങ്കിടും.

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

ഈ ഏഴ് സീറ്റർ എസ്‌യുവിയുമായി ഫ്രണ്ട് ഫെൻഡറുകൾ, ഹുഡ്, ഫ്രണ്ട് ഡോറുകൾ എന്നിവയും എസ്‌യുവി കൂപ്പെയ്ക്ക് പങ്കിടാനാകും. XUV എയ്‌റോ കൺസെപ്റ്റിൽ സൂയ്‌സൈഡ് ഡോറുകളാണ് സജ്ജീകരിച്ചിരുന്നെങ്കിലും പ്രൊഡക്ഷൻ പതിപ്പിൽ പരമ്പരാഗത ഫ്രണ്ട്-ഹിംഗ്ഡ് ഡോർ സെറ്റപ്പ് തന്നെയാകും അവതരിപ്പിക്കാൻ സാധ്യത.

MOST READ: 2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

അതോടൊപ്പം XUV700 എസ്‌യുവിയിൽ നിന്നുള്ള സവിശേഷതകളും ഡാഷ്‌ബോർഡ് ലേഔട്ടും ക്യാബിനിലും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് കൂടുതൽ പ്രീമിയം ക്യാബിനും നിരവധി സെഗ്മെന്റ്-മുൻനിര സവിശേഷതകളും ലഭിക്കാൻ സാധ്യതയുണ്ട്.

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

മഹീന്ദ്ര XUV900 എസ്‌യുവി കൂപ്പെ XUV700 പതിപ്പിന് മുകളിലായാകും വിപണിയിൽ സ്ഥാനംപിടിക്കുക. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന XUV700 യുടെ എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവി കൂപ്പെ പങ്കിടും.

മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ ഡീസൽ എംഹോക്ക് എഞ്ചിനുകളും ഇതിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Started Working On Its First Ever SUV Coupe. Read in Malayalam
Story first published: Tuesday, May 11, 2021, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X