XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

വാഹന വ്യവസായത്തെ ആകെ ബാധിച്ചിരിക്കുന്ന സെമികണ്ടക്‌ടര്‍, വിതരണ ക്ഷാമം എന്നിവ മഹീന്ദ്രയും പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇത് ചില മോഡലുകൾക്കായുള്ള കാത്തിരിപ്പ് കാലാവധി വർധിപ്പിച്ചു.

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മഹീന്ദ്ര XUV500 എസ്‌യുവിയുടെ ബേസ് W5 വേരിയന്റിനെ താൽക്കാലികമായി കമ്പനി നിർത്തലാക്കിയിരിക്കുകയാണ്. വാഹനത്തിനായുള്ള ഓഡിയോ സിസ്റ്റത്തിന്റെ ലഭ്യത കുറവാണ് ബുക്കിംഗ് നിലവിൽ നിർത്തിവെക്കാൻ കാരണമായിരിക്കുന്നത്.

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

യുഎസ്ബി കണക്റ്റിവിറ്റിയും ബ്ലൂടൂത്തും ഉള്ള 6 ഇഞ്ച് മോണോക്രോം ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (നോൺ-ടച്ച്സ്ക്രീൻ) ഉപയോഗിച്ചാണ് XUV500 വിപണിയിൽ എത്തുന്നത്. 2021 ഫെബ്രുവരി വരെ നടത്തിയ ബുക്കിംഗുകൾ നിറവേറ്റപ്പെടും.

MOST READ: LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

എന്നാൽ പുതിയ ഓർഡറുകൾ കമ്പനിയിപ്പോൾ സ്വീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ ബേസ് വേരിയന്റായ W5 വേരിയന്റ് നിർത്തിവച്ചിരിക്കുന്നതിനാൽ W7 മോഡലാണ് ഏറ്റവും താങ്ങാവുന്ന ഓപ്ഷൻ.

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

W7, W9, W11 ഓപ്ഷണൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാം. 13.83 ലക്ഷം രൂപയ്ക്ക് പകരം 15.13 ലക്ഷം രൂപയാണ് XUV500-യുടെ നിലവിലെ പ്രാരംഭ വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റിനായി 19.56 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

ഓട്ടോമാറ്റിക് എസി, സ്വമേധയാ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവയാണ് W7 വേരിയന്റിലെ പ്രധാന സവിശേഷതകൾ.

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

തീർന്നില്ല, അതോടൊപ്പം ക്രൂയിസ് കൺട്രോൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, റെയ്ൻ സെൻസിംഗ് വൈപ്പറുകൾ, ആൻഡ്രോയിഡ് ഓട്ടോയും എസ്‌യുവിയിടെ W7 പതിപ്പിൽ മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

ടോപ്പ് വേരിയന്റുകളിൽ ഒരു ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ടൈറെട്രോണിക്സ്, ഒരു റിയർ പാർക്കിംഗ് ക്യാമറ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ഹിൽ ഹോൾഡ് / ഡിസന്റ് കൺട്രോൾ, പവർ ഡ്രൈവർ സീറ്റ് എന്നിവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര

6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് XUV500 മോഡലിന്റെ ഹൃദയം. ഇപ്പോൾ എസ്‌യുവിയുടെ മൂന്ന് വേരിയന്റുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Temporarily Closed The Bookings For Base Spec W5 Variant. Read in Malayalam
Story first published: Thursday, March 4, 2021, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X