Just In
- 23 min ago
അഴകിലും ആഢംബരത്തിലും സമ്പന്നൻ, A-ക്ലാസ് ലിമോസിന്റെ റിവ്യൂ വീഡിയോ കാണാം
- 32 min ago
ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും
- 58 min ago
എക്സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ
- 1 hr ago
18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ് നിർമ്മാണം; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് NHAI
Don't Miss
- News
കൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാം? അറിയാം
- Sports
IND vs ENG: സ്പിന്നില്‍ ഇന്ത്യ പുലികള്‍,ആ മികവിന് കൃത്യമായ കാരണമുണ്ട്, വെങ്സര്‍ക്കാര്‍ പറയുന്നു
- Finance
ഐഎഫ്എസ്സി കോഡ് മുതല്‍ ഫാസ്ടാഗ് വരെ; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍
- Movies
പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല; വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി നടി നൂറിന് ഷെരീഫ്
- Lifestyle
വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്
കാലങ്ങളായി അധിക മാറ്റങ്ങളൊന്നുമില്ലാതെ നിരത്തിലെത്തുന്ന ജനപ്രിയ മോഡലായ മഹീന്ദ്ര ബൊലേറോയും ആധുനികവത്ക്കരിക്കാൻ ഒരുങ്ങുന്നു. അന്നും ഇന്നും കാഴ്ച്ചയിൽ ഒരുപോലെ തന്നെയിരിക്കുന്ന ഈ യൂട്ടിലിറ്റി വാഹനം കാലഘട്ടത്തിനനുസരിച്ച് പുതുക്കേണ്ടതും ഒരു അത്യാവിശ്യമാണ്.

വാഹന പ്രേമികൾ നിരന്തരമായി മഹീന്ദ്രയോട് ആരായുന്നതും ഇക്കാര്യങ്ങളാണ്. എന്തായാലും ഒടുവിൽ ബ്രാൻഡ് ആവശ്യങ്ങൾ ചെവിക്കൊണ്ടതായി വേണം കരുതാൻ. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് മഹീന്ദ്ര ബൊലേറോ നിയോ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

വർഷങ്ങളായി ബൊലേറോയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ മാറ്റമാകുമിത്. 2021 ബൊലേറോ നിയോ ഒരു പുതിയ കാലത്തെ ലാഡർ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നാണ് സൂചന. ഇത് ഥാറിന് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാകാൻ സാധ്യതയുണ്ട്. ഇത് പുതിയ സ്കോർപിയോ എസ്‌യുവിയെയും സഹായിക്കും.

പുതിയ ഥാർ ബോക്സി, അപ്റൈറ്റ് രൂപകൽപ്പന നിലനിർത്തുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നിരുന്നാലും ഇത് കൂടുതൽ ആധുനികമായി കാണപ്പെടും. കൂടാതെ മികച്ച സജ്ജീകരണമുള്ള ഇന്റീരിയറും ഉണ്ടായിരിക്കും.

സെമി-അർബൻ, റൂറൽ സ്ഥലങ്ങളിൽ മഹീന്ദ്ര ബൊലേറോ വളരെ ജനപ്രിയമാണ്. അതിന്റെ റഗ്ഗഡ് പ്രൊഫൈലാണ് ഇവിടങ്ങളിൽ ഇത്രയുമധികം ശ്രദ്ധേയമാക്കിയതും. എസ്‌യുവി കടുപ്പമേറിയതും മൂന്ന് വരി സീറ്റിംഗ് കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്നതുമാണ്.
MOST READ: ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഈ ഗുണങ്ങളെല്ലാം മഹീന്ദ്ര അതേപടി നിലനിർത്തും. എന്നിരുന്നാലും പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടോപ്പ് എൻഡ് വേരിയന്റിൽ എൽഇഡി ഡിആർഎൽ, സ്‌കിഡ് പ്ലേറ്റ്, ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം, പുതുതലമുറ സ്കോർപിയോ, XUV500 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഫ്രണ്ട് ഗ്രിൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

നിലവിലെ മോഡലിൽ കാണാത്ത ആധുനിക സവിശേഷതകളുള്ള ഏറ്റവും പുതിയ ഇന്റീരിയറും വരാനിരിക്കുന്ന ബൊലേറോയ്ക്ക് ലഭിക്കും. എസ്‌യുവിക്ക് പുതിയ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് ടെലിഫോണി, എയർ കണ്ടീഷനിംഗ് എന്നിവയും മറ്റുള്ളവയും സ്റ്റാൻഡേർഡായി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടോപ്പ് എൻഡ് വേരിയന്റിന് ഒരു ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരെ കമ്പനി സമ്മാനിക്കും. അതോടൊപ്പം എസ്‌യുവി പുതിയ സുരക്ഷ, ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കും. കാരണം GNCAP-യിൽ 4 സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയ പുതിയ ഥാർ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്നതാണ്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, വെഹിക്കിൾ റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിനുള്ള മാനുവൽ ഓവർറൈഡ് എന്നിവയും വാഹനത്തിൽ സ്റ്റാൻഡേർഡായി വരും.

പുതിയ 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് 2021 ബൊലേറോയ്ക്ക് കരുത്തേകുക. ഈ യൂണിറ്റ് 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും വാഹനത്തിൽ ഓഫർ ചെയ്യാൻ സാധ്യതയുണ്ട്.

എസ്‌യുവിയുടെ സുഖവും ഡ്രൈവിബിലിറ്റിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര അതിന്റെ സസ്‌പെൻഷൻ സംവിധാനവും അപ്‌ഡേറ്റ് ചെയ്യും. നിലവിൽ 7.80 ലക്ഷം മുതൽ 9.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ പുതുതലമുറ ആവർത്തനത്തിലേക്ക് കടക്കുമ്പോൾ ബൊലേറോയ്ക്ക് വില കൂടാൻ സാധ്യതയുണ്ട്.