ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

പുതിയ XUV700 ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതിനാൽ ജനപ്രിയ മോഡലായിരുന്ന XUV500 താൽക്കാലികമായി നിർത്തുമെന്ന് മഹീന്ദ്ര അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഈ മസിൽമാനെ പ്രണയിക്കുന്നവർക്കുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

രാജ്യത്ത് മിഡ്-സൈസ് എസ്‌യുവികൾക്കുള്ള ജനപ്രീതി കണക്കിലെടുത്ത് വരാനിരിക്കുന്ന XUV700 എസ്‌യുവിയുടെ അഞ്ച് സീറ്റർ പതിപ്പായി മഹീന്ദ്ര XUV500 വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയായി നിലകൊള്ളുന്ന മോഡലായാണ് XUV500 പരിചയപ്പെടുത്തുക. 4.6 മീറ്ററോളം ഉയരമുള്ള നിലവിലെ മോഡലിനെക്കാൾ ചെറുതായിരിക്കും പുതിയ പതിപ്പെന്നും റിപ്പോർട്ടിൽ പറയുന്നു.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

4.3 മീറ്ററോളം നീളമുള്ള പുതിയ XUV500 സമാന വലിപ്പത്തിലുള്ള മിഡ്-സൈസ് എസ്‌യുവികൾക്കെതിരെ സ്ഥാനംപിടിക്കും. ഇത് XUV300, XUV700 എസ്‌യുവികൾക്കിടയിലുള്ള അന്തരം കുറയ്ക്കാനും മഹീന്ദ്രയെ സഹായിക്കും.

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

2023-ൽ വരുന്ന ബി‌എസ്-VI ഫേസ് II മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന XUV300 മോഡലിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ പുതുക്കിയ പതിപ്പാണ് മഹീന്ദ്ര XUV500 ഉപയോഗിക്കുക. എസ്‌യുവിക്ക് 1.5 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ലഭിക്കും.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

ഇതിന് 163 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, വരാനിരിക്കുന്ന എംജി ആസ്റ്റർ എന്നിവർക്കെതിരെയാണ് അടുത്ത തലമുറ മഹീന്ദ്ര XUV500 മാറ്റുരയ്ക്കുക.

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

പുതിയ XUV500 അഞ്ച് സീറ്ററിന് ഏകദേശം 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. പ്രതാപ് ബോസിന്റെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈൻ യൂറോപ്പ് സ്റ്റുഡിയോയിലാണ് ഇത് രൂപകൽപ്പന ചെയ്യുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

MOST READ: കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

ലെവൽ 1 ADAS ഓട്ടോണമസ് സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് പാർക്കിംഗ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ് എന്നിവയും അതിലേറെയും ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും വാഹനത്തിന് മഹീന്ദ്ര നൽകും.

ഹ്യുണ്ടായി ക്രെറ്റയുടെ വിപണി ലക്ഷ്യം, അഞ്ച് സീറ്റർ മോഡലായി തിരികെയെത്താൻ XUV500

അതോടൊപ്പം തന്നെ പൂർണ എൽഇഡി ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, മൾട്ടിപ്പിൾ സോൺ ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, വെന്റിലേഷനോടുകൂടിയ പവർ-ഓപ്പറേറ്റഡ് സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ യൂണിറ്റ് എന്നിവയും വരാനിരിക്കുന്ന അഞ്ച് സീറ്റർ XUV500 എസ്‌യുവിയിൽ ഇടംപിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Re-Launch The XUV500 As Hyundai Creta Rival. Read in Malayalam
Story first published: Wednesday, May 12, 2021, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X