ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

എസ്‌യുവി മോഡലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിർമാണ കമ്പനിയായ മഹീന്ദ്ര. അതിന്റെ ഭാഗമായി XUV500 പതിപ്പിന്റെ പുതുതലമുറ ആവർത്തനത്തെ XUV700 എന്ന് വിളിക്കുമെന്ന് ഒരു ഔദ്യോഗിക വീഡിയോ പങ്കുവെച്ച് മഹീന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചു.

ഇപ്പോൾ കൂടുതൽ XUV ശ്രേണിക്കായി കമ്പനി നിരവധി പേരുകൾ വ്യാപരമുദ്ര ചെയ്‌‌ത് സ്വന്തമാക്കിയിരിക്കുകയാണ്. അതിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എം‌ജി ഹെക്‌ടർ, നിസാൻ കിക്‌സ് എന്നീ മിഡ്-സൈസ് എസ്‌യുവികൾക്കെതിരെ മാറ്റുരയ്ക്കുന്ന XUV400 മോഡലും ഉൾപ്പെടുന്നു.

MOST READ: ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

എന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോവുന്നത് ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ ഫോർച്യൂണറിന് വെല്ലുവിളിക്കാൻ ശേഷിയുള്ള XUV900 മോഡലിന്റെ വരവാകും. ഈ പേരും മഹീന്ദ്ര ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്.

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ, വരാനിരിക്കുന്ന ഇസൂസു MU-X എന്നിവയുടെ എതിരാളിയായി സമീപഭാവിയിൽ ഇത് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. കൂടാതെ നിലവിലെ ആൾട്യൂറാസ് G4 എസ്‌യുവിയുടെ പിൻമുറക്കാരനായും വരാനിരിക്കുന്ന XUV900 അറിയപ്പെടും.

MOST READ: കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിലാകും അടുത്തതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുക. 2.0 ലിറ്റർ പെട്രോളും 2.0 ലിറ്റർ ഡീസൽ എഞ്ചിനുമാണ് എസ്‌യുവിക്ക് തുടിപ്പേകുക.

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് എഞ്ചിൻ ജോടിയാക്കും. അതോടൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിയുടെ മാറ്റുകൂട്ടും.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

മഹീന്ദ്ര XUV900 മോഡൽ എത്തുമ്പോൾ ടോർഖി ടർബോ ഡീസൽ എഞ്ചിൻ വാഹനത്തിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം. XUV700 നിലവിലുള്ള XUV500 പതിപ്പിനേക്കാൾ ഉയർന്ന നിലവാരത്തിലാകുമ്പോൾ XUV900 കൂടുതൽ പ്രീമിയം വില ശ്രേണിയിൽ സ്ഥാപിക്കാനാകും.

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

മാത്രമല്ല ഇത് ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകളിലും മികച്ച ഓഫ്-റോഡിംഗ് കഴിവുകളിലുമായി വിപണനം ചെയ്യപ്പെടുകയും ചെയ്യും. XUV700 എസ്‌യുവിക്ക് സമാനമായ രീതിയിൽ ഇതിന് ഇരട്ട സ്‌ക്രീൻ സംവിധാനവും ഉണ്ടായിരിക്കും. അതിൽ ഒന്ന് ടച്ച്‌സ്‌ക്രീനും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനുമായാകും മാറ്റിവെക്കുക.

ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

കൂടാതെ കണക്റ്റിവിറ്റിയുടെ ഒരു ശേഖരം, റഡാർ അടിസ്ഥാനമാക്കിയുള്ള സുരക്ഷ, സഹായ സവിശേഷതകൾ എന്നിവ ലഭ്യമാകുമ്പോൾ മൾട്ടി ഡ്രൈവ് മോഡുകൾ പാക്കേജും ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന XUV900 മോഡലിന്റെ ഭാഗമാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Trademarked New XUV900 Name, Replacement For The Alturas G4. Read in Malayalam
Story first published: Monday, April 12, 2021, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X