Just In
- 10 hrs ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 12 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 13 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- 13 hrs ago മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്‌യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ
Don't Miss
- Sports IPL 2024: ജയിക്കുമെന്ന് തോന്നിപ്പിച്ചത് താരം, അത് ബട്ലറല്ല! തുറന്നു പറഞ്ഞ് സഞ്ജു
- Movies ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
മഹീന്ദ്ര മോഡലുകൾക്കും വില വർധനവ്, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ
നിർമാണ ചെലവിലുണ്ടായിരിക്കുന്ന വർധനവ് പരിഹരിക്കാനായി ഇന്ത്യൻ വിപണിയിലെ കാറുകളുടെയെല്ലാം വില വർധിപ്പിക്കുകയാണ് കമ്പനികളെല്ലാം. നേരത്തെ ഏപ്രിൽ മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മഹീന്ദ്രയും തങ്ങളുടെ മോഡലുകളുടെ വില പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്.
മോഡൽ-വേരിയന്റ് നിരയിലാകെയാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും താങ്ങാനാവുന്ന കാറായ KUV100 മൈക്രോ എസ്‌യുവിക്ക് വേരിയന്റിനെ ആശ്രയിച്ച് 18,780 മുതൽ 23,616 രൂപ വരെയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയായ XUV300 മോഡലിനെ സംബന്ധിച്ചിടത്തോളം വേരിയന്റിനെ ആശ്രയിച്ച് വില 671 രൂപ മുതൽ പരമാവധി 38,876 രൂപ വരെയാണ് കൂടിയിരിക്കുന്നത്. നിലവിൽ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണിത്.
MOST READ: രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ
മഹീന്ദ്ര ബൊലേറോയുടെ ബേസ് വേരിയന്റായ B4 പതിപ്പിന് 23,688 രൂപ ഉയർന്നപ്പോൾ B6, B6 (O) മോഡലുകൾക്ക് ഇപ്പോൾ യഥാക്രമം 26,448 രൂപയും 24,707 രൂപയുമാണ് വർധിച്ചിരിക്കുന്നത്.
അടുത്തിടെ വിപണിയിൽ എത്തി തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഥാറിനെ സംബന്ധിച്ചിടത്തോളം അതിന്റെ എല്ലാ വേരിയന്റുകളിലും 1,344 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.
MOST READ: കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട
കമ്പനിയുടെ എംപിവി വാഹനമായ മറാസോയുടെ വില M2 വേരിയന്റിൽ 39,092 രൂപയും M4 പ്ലസ് പതിപ്പിൽ 40,038 രൂപയുമാണ് വർധിച്ചിരിക്കുന്നത്. അതേസമയം മറാസോയുടെ M6 പ്ലസ് മോഡലിന് 32,698 രൂപയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
സ്കോർപിയോ ഈ മാസം മഹീന്ദ്രയുടെ നിരയിൽ ഏറ്റവും ഉയർന്ന വില വർധനവിനാണ് സാക്ഷ്യംവഹിച്ചത്. എസ്‌യുവിയുടെ വില വേരിയന്റിനെ അശ്രയിച്ച് 32,006 മുതൽ 48,860 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്.
MOST READ: മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍
പുതുതലമുറ മോഡലിന് വഴിമാറാൻ തയാറെടുത്തിരിക്കുന്ന മഹീന്ദ്ര XUV500 എസ്‌യുവിയുടെ വിലയിൽ 36,485 മുതൽ 47,831 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. മഹീന്ദ്രയുടെ മുൻനിര മോഡലായ ആൾട്യൂറാസ് G4 ഫുൾ-സൈസ് എസ്‌യുവിയുടെ രണ്ട് വേരിയന്റുകൾക്കും 824 രൂപയുടെ നാമമാത്രമായ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.
XUV700, പുതുതലമുറ സ്കോർപിയോ, ബൊലേറോ നിയോ, e-KUV100, e-XUV300 എന്നിവ ഉൾപ്പെടെ നിരവധി പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. XUV700, പുതുതലമുറ സ്കോർപിയോ എന്നിവ ഈ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം eKUV100, eXUV300 എന്നിവ അടുത്ത വർഷം എത്താനാണ് സാധ്യത. ബൊലേറോ നിയോയെ സംബന്ധിച്ചിടത്തോളം ഇത് ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തിയേക്കാം.