മഹീന്ദ്ര മോഡലുകൾക്കും വില വർധനവ്, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

നിർമാണ ചെലവിലുണ്ടായിരിക്കുന്ന വർധനവ് പരിഹരിക്കാനായി ഇന്ത്യൻ വിപണിയിലെ കാറുകളുടെയെല്ലാം വില വർധിപ്പിക്കുകയാണ് കമ്പനികളെല്ലാം. നേരത്തെ ഏപ്രിൽ മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മഹീന്ദ്രയും തങ്ങളുടെ മോഡലുകളുടെ വില പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്.

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

മോഡൽ-വേരിയന്റ് നിരയിലാകെയാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും താങ്ങാനാവുന്ന കാറായ KUV100 മൈക്രോ എസ്‌യുവിക്ക് വേരിയന്റിനെ ആശ്രയിച്ച് 18,780 മുതൽ 23,616 രൂപ വരെയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയായ XUV300 മോഡലിനെ സംബന്ധിച്ചിടത്തോളം വേരിയന്റിനെ ആശ്രയിച്ച് വില 671 രൂപ മുതൽ പരമാവധി 38,876 രൂപ വരെയാണ് കൂടിയിരിക്കുന്നത്. നിലവിൽ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണിത്.

MOST READ: രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

മഹീന്ദ്ര ബൊലേറോയുടെ ബേസ് വേരിയന്റായ B4 പതിപ്പിന് 23,688 രൂപ ഉയർന്നപ്പോൾ B6, B6 (O) മോഡലുകൾക്ക് ഇപ്പോൾ യഥാക്രമം 26,448 രൂപയും 24,707 രൂപയുമാണ് വർധിച്ചിരിക്കുന്നത്.

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

അടുത്തിടെ വിപണിയിൽ എത്തി തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഥാറിനെ സംബന്ധിച്ചിടത്തോളം അതിന്റെ എല്ലാ വേരിയന്റുകളിലും 1,344 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

കമ്പനിയുടെ എംപിവി വാഹനമായ മറാസോയുടെ വില M2 വേരിയന്റിൽ 39,092 രൂപയും M4 പ്ലസ് പതിപ്പിൽ 40,038 രൂപയുമാണ് വർധിച്ചിരിക്കുന്നത്. അതേസമയം മറാസോയുടെ M6 പ്ലസ് മോഡലിന് 32,698 രൂപയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

സ്കോർപിയോ ഈ മാസം മഹീന്ദ്രയുടെ നിരയിൽ ഏറ്റവും ഉയർന്ന വില വർധനവിനാണ് സാക്ഷ്യംവഹിച്ചത്. എസ്‌യുവിയുടെ വില വേരിയന്റിനെ അശ്രയിച്ച് 32,006 മുതൽ 48,860 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്.

MOST READ: മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

പുതുതലമുറ മോഡലിന് വഴിമാറാൻ തയാറെടുത്തിരിക്കുന്ന മഹീന്ദ്ര XUV500 എസ്‌യുവിയുടെ വിലയിൽ 36,485 മുതൽ 47,831 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. മഹീന്ദ്രയുടെ മുൻനിര മോഡലായ ആൾട്യൂറാസ് G4 ഫുൾ-സൈസ് എസ്‌യുവിയുടെ രണ്ട് വേരിയന്റുകൾക്കും 824 രൂപയുടെ നാമമാത്രമായ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

XUV700, പുതുതലമുറ സ്കോർപിയോ, ബൊലേറോ നിയോ, e-KUV100, e-XUV300 എന്നിവ ഉൾപ്പെടെ നിരവധി പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. XUV700, പുതുതലമുറ സ്കോർപിയോ എന്നിവ ഈ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര കാറുകൾക്ക് വില വർധനവ് നടപ്പിലാക്കി, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

അതേസമയം eKUV100, eXUV300 എന്നിവ അടുത്ത വർഷം എത്താനാണ് സാധ്യത. ബൊലേറോ നിയോയെ സംബന്ധിച്ചിടത്തോളം ഇത് ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Updated The Prices Of All Models In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X