മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും എത്തും

അടുത്തിടെ ചൂടുപിടിച്ച ചർച്ചയായിരുന്നു മഹീന്ദ്ര മറാസോ, KUV100 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നത്. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

ഇന്ത്യയിൽ രണ്ട് മോഡലുകളും നിർത്തലാക്കാൻ യാതൊരു പദ്ധതിയുമില്ലെന്നാണ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മോഡലുകളും കമ്പനിയുടെ നിരയിലെ അവിഭാജ്യ ഘടകമാണെന്നും വരും മാസങ്ങളിൽ കൂടുതൽ പരിഷ്ക്കാരങ്ങളുമായി മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി പറഞ്ഞു.

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

ശരിക്കും കമ്പനിയുടെ ഓട്ടോഷിഫ്റ്റ് സാങ്കേതികവിദ്യയ്‌ക്കൊപ്പം വരുന്ന മറാസോയുടെ എഎംടി പതിപ്പിൽ പ്രവർത്തിക്കുന്നുണ്ടെന്നും മഹീന്ദ്ര സ്ഥിരീകരിച്ചു. KUV100 നിരവധി ആഗോള വിപണികളിൽ‌ ജനപ്രിയമാണ്.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

മാത്രമല്ല വർധിച്ചുവരുന്ന കയറ്റുമതി അളവുകളിൽ‌ തങ്ങൾ‌ സന്തുഷ്ടരാണെന്നും മഹീന്ദ്ര വ്യക്തമാക്കി.അടുത്തിടെ വിൽപ്പന കുറഞ്ഞതാണ് ഇരു മോഡലുകളെയും നിർത്തുന്നതായി അഭ്യൂഹം വരാൻ കാരണമായത്.

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

എന്നാൽ എംപിവി സെഗ്മെന്റിലെ തന്നെ മികച്ച മോഡലുകളിൽ മുൻപന്തിയിലാണ് മറാസോ എന്നതും വ്യക്തം. എന്നിരുന്നാലും പെട്രോൾ എഞ്ചിന്റെയും ഓട്ടോമാറ്റിക് ഗിയർബോക്സിന്റെ അഭാവവുമായിരിക്കും വിൽപ്പനയെ പിന്നോട്ടടിക്കുന്നത്.

MOST READ: തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

ഇതിനു ഉടൻ തന്നെ കമ്പനി പരിഹാരം കാണും. പരീക്ഷണയോട്ടം ഇതിനോടകം ആരംഭിച്ച മറാസോയുടെ ഈ വേരിയന്റുകളെ ഉത്സവ സീസണോടു കൂടി വിപണിയിൽ പ്രതീക്ഷിക്കാം.

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

മഹീന്ദ്ര മറാസോ എ‌എം‌ടിക്ക് വേരിയന്റിൽ 1.5 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ എഞ്ചിനായിരിക്കും തുടിപ്പേകുക. ഇത് 3,500 rpm-ൽ പരമാവധി 121 bhp കരുത്തും 1,750 മുതൽ 2,500 rpm വരെ 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

ഈ നിരയിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിന്റെ ഓപ്ഷനാണ് നിലവിലുള്ളത്. അതേസമയം എംപിവിയുടെ പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര എംസ്റ്റാലിന്‍ നിരയിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ എഞ്ചിന്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്.

മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും

ഈ പെട്രോൾ യൂണിറ്റ് 162 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡ് മാനുവല്‍ അയിരിക്കും ഗിയര്‍ബോക്‌സ്. അതോടൊപ്പം എഎംടി ഓട്ടോമാറ്റിക്കും കമ്പനി ലഭ്യമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Won't Discontinue Marazzo And KUV100 In India. Read in Malayalam
Story first published: Friday, May 14, 2021, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X