Just In
- 9 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 9 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
- 9 hrs ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 10 hrs ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
Don't Miss
- Movies കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
- News സമ്മര്‍ ബംപര്‍ അടിച്ചില്ലേ? നിരാശപ്പെടേണ്ട, വിഷു ബംപര്‍ ഇതാ എത്തി; സമ്മാനത്തുക എത്രയെന്നറിയുമോ?
- Sports IPL 2024: 12 ഓവറില്‍ എസ്ആര്‍എച്ച് 3ന് 173, മുംബൈ 3ന് 165! കളി മാറിയതെങ്ങനെ? വില്ലനാര്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും എത്തും
അടുത്തിടെ ചൂടുപിടിച്ച ചർച്ചയായിരുന്നു മഹീന്ദ്ര മറാസോ, KUV100 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നത്. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ രണ്ട് മോഡലുകളും നിർത്തലാക്കാൻ യാതൊരു പദ്ധതിയുമില്ലെന്നാണ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മോഡലുകളും കമ്പനിയുടെ നിരയിലെ അവിഭാജ്യ ഘടകമാണെന്നും വരും മാസങ്ങളിൽ കൂടുതൽ പരിഷ്ക്കാരങ്ങളുമായി മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി പറഞ്ഞു.
ശരിക്കും കമ്പനിയുടെ ഓട്ടോഷിഫ്റ്റ് സാങ്കേതികവിദ്യയ്ക്കൊപ്പം വരുന്ന മറാസോയുടെ എഎംടി പതിപ്പിൽ പ്രവർത്തിക്കുന്നുണ്ടെന്നും മഹീന്ദ്ര സ്ഥിരീകരിച്ചു. KUV100 നിരവധി ആഗോള വിപണികളിൽ ജനപ്രിയമാണ്.
MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ
മാത്രമല്ല വർധിച്ചുവരുന്ന കയറ്റുമതി അളവുകളിൽ തങ്ങൾ സന്തുഷ്ടരാണെന്നും മഹീന്ദ്ര വ്യക്തമാക്കി.അടുത്തിടെ വിൽപ്പന കുറഞ്ഞതാണ് ഇരു മോഡലുകളെയും നിർത്തുന്നതായി അഭ്യൂഹം വരാൻ കാരണമായത്.
എന്നാൽ എംപിവി സെഗ്മെന്റിലെ തന്നെ മികച്ച മോഡലുകളിൽ മുൻപന്തിയിലാണ് മറാസോ എന്നതും വ്യക്തം. എന്നിരുന്നാലും പെട്രോൾ എഞ്ചിന്റെയും ഓട്ടോമാറ്റിക് ഗിയർബോക്സിന്റെ അഭാവവുമായിരിക്കും വിൽപ്പനയെ പിന്നോട്ടടിക്കുന്നത്.
MOST READ: തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ
ഇതിനു ഉടൻ തന്നെ കമ്പനി പരിഹാരം കാണും. പരീക്ഷണയോട്ടം ഇതിനോടകം ആരംഭിച്ച മറാസോയുടെ ഈ വേരിയന്റുകളെ ഉത്സവ സീസണോടു കൂടി വിപണിയിൽ പ്രതീക്ഷിക്കാം.
മഹീന്ദ്ര മറാസോ എഎംടിക്ക് വേരിയന്റിൽ 1.5 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ എഞ്ചിനായിരിക്കും തുടിപ്പേകുക. ഇത് 3,500 rpm-ൽ പരമാവധി 121 bhp കരുത്തും 1,750 മുതൽ 2,500 rpm വരെ 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്സ്വാഗൺ
ഈ നിരയിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിന്റെ ഓപ്ഷനാണ് നിലവിലുള്ളത്. അതേസമയം എംപിവിയുടെ പെട്രോള്‍ എഞ്ചിന് കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.
റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര എംസ്റ്റാലിന്‍ നിരയിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക. 2020 ഓട്ടോ എക്സ്പോയിലാണ് ഈ എഞ്ചിന് ആദ്യമായി പരിചയപ്പെടുത്തുന്നത്.
ഈ പെട്രോൾ യൂണിറ്റ് 162 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ആറ് സ്പീഡ് മാനുവല്‍ അയിരിക്കും ഗിയര്‍ബോക്സ്. അതോടൊപ്പം എഎംടി ഓട്ടോമാറ്റിക്കും കമ്പനി ലഭ്യമാക്കും.