സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

മഹീന്ദ്ര അടുത്തിടെയാണ് XUV700 മിഡ്-സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചത്. വിലകൾ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ ക്ലോക്ക് ചെയ്ത് എസ്‌യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

11.99 ലക്ഷം രൂപയുടെ ആമുഖ വിലയിലാണ് എസ്‌യുവി അവതരിപ്പിച്ചത്, ഇത് 22.89 ലക്ഷം രൂപ വരെ ഉയരുന്നു. ആമുഖ വില ആദ്യ 25,000 ബുക്കിംഗ് വരെ മാത്രമേ ബാധകമായിരുന്നു എന്നതിനാൽ അതിന് ശേഷം വാഹനത്തിന് 50,000 രൂപ വരെ നിർമ്മാതാക്കൾ വില വർധിപ്പിച്ചു.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

മഹീന്ദ്ര XUV700 -ന്റെ ഡീസൽ വേരിയന്റ് ഗ്ലോബൽ NCAP ടെസ്റ്റിൽ ഫൈവ്-സ്റ്റാർ റേറ്റിംഗ് നേടാൻ തയ്യാറാണെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നിരുന്നാലും, പെട്രോൾ വേരിയന്റ് ഒരു "ബോർഡർലൈൻ കേസ്" ആയിരിക്കാം.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

കമ്പനി ഡീസൽ വേരിയന്റ് GNCAP -ക്ക് അയയ്ക്കും. മഹീന്ദ്ര പെട്രോൾ വേരിയന്റിൽ GNCAP ടെസ്റ്റിൽ ഫൈവ്-സ്റ്റാർ സുരക്ഷ റേറ്റിംഗ് നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

2021 ഒക്ടോബർ 31 -നും നവംബർ 6 -നും ഇടയിൽ പുതിയ മഹീന്ദ്ര XUV700 ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 10,000 യൂണിറ്റുകളും 2022 ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പ് 25,000 യൂണിറ്റുകളും എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

റെഡ് റേജ് കളർ വേരിയന്റ് ഉടൻ തന്നെ ലഭ്യമാകുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു, തുടർന്ന് ഡാസ്ലിംഗ് സിൽവറും എത്തും. വാഹനത്തിന്റെ മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുള്ള കാത്തിരിപ്പ് കാലയളവ് ഏറ്റവും ഉയർന്നതാണ്. റെഡ് റേജിലുള്ള മഹീന്ദ്ര XUV700- ന്റെ AX3, AX5 പെട്രോൾ ഓട്ടോമാറ്റിക് വകഭേദങ്ങൾ പരിമിതമായ കാത്തിരിപ്പ് കാലയളവോടെ വിതരണം ചെയ്യും.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

മഹീന്ദ്രയുടെ ചക്കൻ പ്ലാന്റിൽ നിലവിൽ XUV700 -കളുടെ ഒരു വലിയ ഇൻവന്ററിയുണ്ട്, അവസാന ഘട്ട ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സർട്ടിഫിക്കേഷനായി കാത്തിരിക്കുന്നു. 360 ഡിഗ്രി ക്യാമറ കൺവേർഷൻ കിറ്റ് ഡീലർ തലത്തിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

ഈ കൂട്ടിച്ചേർക്കലിന് ഫ്രണ്ട് ലോഗോയുടേയും രണ്ട് ORVM -കളുടേയും മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള ചില പരിഷ്കാരങ്ങൾ ആവശ്യമാണ്. ഇതിനോടൊപ്പം, കുറച്ച് വയറിംഗ് ഹാർനെസുകളും സ്ഥാപിക്കേണ്ടി വരും.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

മഹീന്ദ്ര XUV700 അഞ്ച്, ഏഴ് സീറ്റ് ലേയൗട്ടുകളിൽ ലഭ്യമാണ്. അഞ്ച് സീറ്റർ മോഡൽ ടാറ്റ ഹാരിയർ, എംജി ഹെക്ടർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ ഉയർന്ന വകഭേദങ്ങൾക്ക് എതിരായി മത്സരിക്കും.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ എന്നിവയ്‌ക്കെതിരെയാണ് ഏഴ് സീറ്റർ മോഡൽ വരുന്നത്. 2.0 ലിറ്റർ നാല് സിലിണ്ടർ, എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി ലഭ്യമാകുന്നത്.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

പെട്രോൾ എഞ്ചിൻ 200 bhp കരുത്തും 380 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും. MX പതിപ്പിനൊപ്പം155bhp/360Nm, അഡ്രെനോ-X AX ട്രിമ്മിൽ 185bhp/420Nm (AT ഉപയോഗിച്ച് 450Nm) എന്നിങ്ങനെ ഡീസൽ എഞ്ചിൻ രണ്ട് സ്റ്റേറ്റ് ട്യൂണുകൾ വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

മഹീന്ദ്ര XUV700 എസ്‌യുവിയുടെ പ്രധാന ഫീച്ചറുകൾ:

  • - ആമസോൺ അലക്സ
  • - സോണി സോഴ്സ്ഡ് പ്രീമിയം മ്യൂസിക്ക് സംവിധാനം
  • - 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്
  • - ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾകാർപ്ലേ
  • - ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ
  • - എയർ പ്യൂരിഫയർ
  • - ആംബിയന്റ് ലൈറ്റിംഗ്
  • - ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 10.25 ഇഞ്ച് സ്ക്രീൻ
  • - ഇൻബിൾഡ് നാവിഗേഷൻ, 3D മാപ്പ് & ലൈവ് ട്രാഫിക് അപ്‌ഡേറ്റ്സ്
  • - ആൻഡ്രെനൊ-X ആപ്പ് ബേസ്ഡ് കൺട്രോൾസ്
  • - ഇലക്ട്രിക്കലി അഡ്ജസ്റ്റിബിൾ സീറ്റുകൾ
  • സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700

    മഹീന്ദ്ര XUV700 സേഫ്റ്റി ഫീച്ചറുകൾ:

    • - ABS + EBD
    • - ESP
    • - ഫ്രണ്ട് കൊളീഷൻ വാർണിംഗ്
    • - ഏഴ് എയർബാഗുകൾ
    • - ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം
    • - സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ സിസ്റ്റം
    • - ലെയിൻ കീപ്പ് അസിസ്റ്റ്
    • - ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ

Most Read Articles

Malayalam
English summary
Mahindra xuv 700 diesel model all set and ready for 5 star rating in global ncap test
Story first published: Monday, October 11, 2021, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X