XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

ഇലക്‌ട്രിക് വാഹന നിരയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാണ കമ്പനിയായ മഹീന്ദ്ര. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയ കമ്പനി മോഡലുകളെ നിരത്തിലെത്തിക്കാനുള്ള അണിയറ പ്രവർത്തനത്തിലാണ് ഇപ്പോൾ.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

2027 ഓടെ മഹീന്ദ്രയ്ക്ക് 13 പുതിയ മോഡലുകൾ വാഹങ്ങളാകും ഇന്ത്യയിൽ ഉണ്ടാവുക. അതിൽ എട്ടെണ്ണം ഇലക്ട്രിക് ആയിരിക്കും. KUV100, XUV700 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും XUV400 എന്ന പുതിയ മോഡലും ഇതിൽ ഉൾപ്പെടും. ഈ എസ്‌യുവി വാഹനങ്ങളിലൂടെ കളംനിറയാനാണ് ബ്രാൻഡിന്റെ ഉദ്ദേശം.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

നിലവിലുള്ള ഉപഭോക്താക്കളുടെ എസ്‌യുവി പ്രണയം മുതലെടുക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന് XUV400 എന്ന് പേരിട്ടാക്കാമെന്ന് മഹീന്ദ്ര ഗ്രൂപ്പിലെ ഓട്ടോ, ഫാം സെക്‌ടറുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

എന്നിരുന്നാലും കമ്പനി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന eXUV300 ആണ് XUV400 എന്ന പേരിൽ അറിയപ്പെടുക. XUV400 എന്ന പേര് ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് കമ്പനി പറയുമ്പോൾ, അത് സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

മഹീന്ദ്രയുടെ നിരയിൽ നിലവിലുള്ള XUV300 കോംപാക്‌ട് എസ്‌യുവിക്ക് മുകളിലും ഇപ്പോൾ നിർത്തലാക്കിയ XUV500 മോഡലിനും താഴെയും ഇരിക്കുന്ന ഒരു പുതിയ 4.3 മീറ്റർ മിഡ്‌സൈസ് എസ്‌യുവിക്ക് XUV400 എന്ന പേര് ഉപയോഗിക്കാനായിരുന്നു ബ്രാൻഡിന്റെ മുമ്പുണ്ടായിരുന്ന തീരുമാനം. ക്രെറ്റയുടെ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന ഈ എസ്‌യുവി അതിന്റെ ബി-പ്ലാറ്റ്‌ഫോമിൽ ഫോർഡുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കേണ്ടതായിരുന്നു.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

എന്നിരുന്നാലും, ഇപ്പോൾ പങ്കാളിത്തം അവസാനിപ്പിച്ച് ഫോർഡ് പടിയിറങ്ങിയതിനാൽ മഹീന്ദ്രയ്ക്ക് XUV400 ബാഡ്ജ് എളുപ്പത്തിൽ ഉപയോഗിക്കാനാകും. കാരണം ഇനി ഒരു പുതിയ 4.3 മീറ്റർ എസ്‌യുവിയുടെ വികസനത്തിന് കുറച്ച് സമയമെടുക്കുമെന്നതു തന്നെയാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ eXUV300 കൺസെപ്‌റ്റായി ഇലക്ട്രിക് XUV300 പ്രദർശിപ്പിച്ചപ്പോൾ തന്നെ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്‌ചർ (MESMA) പ്ലാറ്റ്‌ഫോമിലാണ് വാഹനത്തെ അണിയിച്ചൊരുക്കുന്നത്. 350V പവർട്രെയിനാണ് ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ ശക്തമായ 380V പതിപ്പ് പിന്നീട് ശ്രേണിയിലേക്ക് എത്തുമെന്ന സൂചനയും കമ്പനി പറഞ്ഞുവെക്കുന്നുണ്ട്.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

പ്രൊഡക്ഷൻ പതിപ്പിൽ രണ്ട് ബാറ്ററി പായ്ക്കുകൾ ഓഫറിൽ ഉണ്ടാകുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ വേരിയന്റിന് നെക്‌സോൺ ഇവിക്ക് തുല്യമായ വിലയും എംജി ZS ഇവി, ഹ്യൂണ്ടായി കോന ഇവി എന്നിവയെ നേരിടാൻ eXUV300 മോഡലിന്റെ ഉയർന്ന വേരിയന്റും വിപണിയിൽ എത്തും. ഇന്ത്യൻ ആപ്ലിക്കേഷനുകൾക്കായി മാത്രം എൽജി കെം വികസിപ്പിച്ച ബാറ്ററി സെല്ലുകളുമായി വരുന്ന ആദ്യത്തെ ഉൽപ്പന്നമാണ് eXUV300 എന്നതും ശ്രദ്ധേയമാകും.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

നൂതന ലിഥിയം-അയൺ ബാറ്ററി സാങ്കേതികവിദ്യയുടെ മേഖലയിൽ മഹീന്ദ്രയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു കൊറിയൻ ബാറ്ററി നിർമാതാക്കളാണ് എൽജി കെം. XUV300 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന് കൺസെപ്റ്റിൽ നിന്നുള്ള ചില സ്റ്റൈലിംഗ് ബിറ്റുകളും വഹിക്കാനാകും.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

ക്ലോസ്-ഓഫ് ഗ്രിൽ, അദ്വിതീയ ഫ്രണ്ട്, റിയർ ബമ്പറുകൾ, വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ എന്നിവ വാഹനത്തിനെ വേറിട്ടുനിർത്തുകയും ചെയ്യും. eXUV300 ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2023-ഓടെ നിരത്തിലിറങ്ങും. എന്നിരുന്നാലും കൊവിഡ് മഹാമാരി മൂലമുണ്ടായ ഒന്നിലധികം കാലതാമസങ്ങളും നിലവിലുള്ള ചിപ്പുകളുടെ ക്ഷാമവും കാരണം ഇലക്ട്രിക് എസ്‌യുവി 2024-ലോ അതിനുശേഷമോ ആയിരിക്കും പുറത്തിറങ്ങുക.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്സോൺ ഇലക്‌ട്രിക്കിനെതിരെയാണ് eXUV30 പ്രധാനമായും മാറ്റുരയ്ക്കുക. സിംഗിൾ ചാർജിൽ മഹീന്ദ്രയുടെ ഈ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി 375 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്നാണ് മഹീന്ദ്ര പറയുന്നത്.

XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് XUV400 എന്ന് പേരിടാൻ മഹീന്ദ്ര

യൂറോപ്പ് ഉൾപ്പടെയുള്ള മറ്റ് വിദേശ വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഇലക്ട്രിക് എസ്‌യുവിയും ഇതാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ 15 മുതൽ 18 ലക്ഷം രൂപ വരെയാണ് eXUV300 ഇവിക്ക് പ്രതീക്ഷിക്കുന്ന വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv300 electric version likely to be named xuv400 details
Story first published: Sunday, November 28, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X