XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതുതലമുറ ആവർത്തനത്തിലേക്ക് ചുവടുവെച്ച XUV500 എസ്‌യുവി. ഒന്നാംതലമുറയിലൂടെ തന്നെ അരങ്ങുവാണ മഹീന്ദ്ര വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ച് നിർണായകമായ ചില വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്‌തു.

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

പുതുതലമുറ XUV500 എസ്‌യുവിയെ XUV700 എന്ന് പുനർനാമകരണം ചെയ്തതായി മഹീന്ദ്ര പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തുകയും ചെയ്‌തു. നിലവിലുള്ളതും വരാനിരിക്കുന്ന മോഡലും തമ്മിൽ വേർതിരിച്ചറിയാനായിരിക്കും പ്രാഥമികമായി ഈ തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

അതായത് പുതിയ XUV700 എന്ന മോഡലിനൊപ്പം തന്നെ നിലവിലുള്ള XUV500 എസ്‌യുവിയും വരുംകാലങ്ങളിൽ വിൽപ്പനയിൽ തുടരുമെന്ന് സാരം. അതേസമയം കൂടുതൽ പ്രീമിയം ഓഫറായി XUV700 നിലവിലെ XUV500-ന് മുകളിൽ സ്ഥാനംപിടിക്കും.

MOST READ: മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

പുതുതലമുറയിലേക്ക് ചേക്കേറിയ വരാനിരിക്കുന്ന മോഡൽ XUV500 പതിപ്പിനേക്കാൾ വലുതാണ്. നിലവിലെ മോഡൽ ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവയുമായി ഏറ്റുമുട്ടുമ്പോൾ പുതിയ XUV700 ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ എന്നിവയോടാകും മാറ്റുരയ്ക്കുക.

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

W601 എന്ന് ആന്തരികമായി വിളിക്കുന്ന പുതിയ ക്രോസ്ഓവറിന്റെ നിർമാണത്തിലേക്ക് പോയ കാര്യങ്ങളും വീഡിയോ വെളിപ്പെടുത്തുന്നു. ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുതിയ XUV700 മഹീന്ദ്ര എസ്‌യുവികളുടെ പുതിയ തലമുറ മോഡലുകളുടെ തുടക്കം കുറിക്കും.

MOST READ: ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

വാഹനത്തിന്റെ സുരക്ഷ നിർണയിക്കുന്ന ക്രാഷ് ടെസ്റ്റുകളിൽ വരാനിരിക്കുന്ന എസ്‌യുവിയുടെ നാൽപതിലധികം പ്രോട്ടോടൈപ്പുകൾ നശിപ്പിക്കപ്പെട്ടുവെന്നും വാർത്തകളുണ്ട്. എഞ്ചിനുകളും മറ്റ് എല്ലാ മെക്കാനിക്കൽ ഘടകങ്ങളും കഠിനമായ പാരാമീറ്ററുകൾക്ക് കീഴിലുള്ള ഏറ്റവും മൂല്യവത്തായ ചില വിലയിരുത്തലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

ഈ വികസന പദ്ധതികളെല്ലാം ചെന്നൈയ്ക്കടുത്തുള്ള മഹീന്ദ്ര റിസർച്ച് വാലിയിലാണ് നടത്തിയിരിക്കുന്നത്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ഉയർന്ന വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ഉണ്ടാകുമെന്നും മഹീന്ദ്ര സ്ഥിരീകരിക്കുന്നുണ്ട്.

MOST READ: കെടിഎമ്മിന്റെ എക്കാലത്തെയും പവർഫുൾ ബൈക്ക്, 1290 സൂപ്പർ ഡ്യൂക്ക് RR ലിമിറ്റഡ് എഡിഷൻ മോഡൽ

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

എഞ്ചിൻ ഓപ്ഷനുകളിൽ 2.2 ലിറ്റർ എംഹോക്ക് ടർബോ ഡീസൽ എഞ്ചിൻ, 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ മിൽ എന്നിവ ഉൾപ്പെടും. രണ്ട് യൂണിറ്റുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കാം.

XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

പുതിയ XUV700 ഈ വർഷം മൂന്നാം പാദത്തിൽ അതായത് ജൂലൈ, സെപ്റ്റംബർ മാസത്തോടെ അരങ്ങേറ്റം കുറിക്കും. എന്നിരുന്നാലും അർദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമത്തിനു പുറമേ കൊവിഡ്-19 കേസുകളുടെ എണ്ണം കൂടി വർധിക്കുന്ന സാഹചര്യത്തിൽ എസ്‌യുവിയുടെ അവതരണം ഇനിയും വൈകുമോ എന്ന ചേദ്യവും ഉയരുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 Will Remain On Sale With New XUV700. Read in Malayalam
Story first published: Friday, April 9, 2021, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X