24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

മഹീന്ദ്ര XUV700 24 മണിക്കൂർ സ്പീഡ് എൻഡുറൻസ് ചലഞ്ചിൽ ഒരു പുതിയ ഇന്ത്യൻ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ചെന്നൈയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മഹീന്ദ്ര എസ്‌യുവി പ്രൊവിംഗ് ട്രാക്കിലാണ് (MSPT) എൻഡുറൻസ് റൺ നടന്നത്. മൊത്തം നാല് മഹീന്ദ്ര XUV700 വാഹനങ്ങൾ ചലഞ്ചിൽ പങ്കെടുത്തു.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

മഹീന്ദ്ര XUV700 ഡീസൽ മാനുവൽ 4,384.73 കിലോമീറ്റർ കവർ ചെയ്ത് പായ്ക്കിനെ ലീഡ് ചെയ്തു. ഡീസൽ-ഓട്ടോമാറ്റിക് വേരിയന്റ് 4,256.12 കിലോമീറ്ററും, മഹീന്ദ്ര XUV പെട്രോൾ-മാനുവൽ മൊത്തം 4,232.01 കിലൊമീറ്ററും, പെട്രോൾ ഓട്ടോമാറ്റിക് 4,155.65 കിലോമീറ്റർ ദൂരവും 24 മണിക്കൂറിനുള്ളിൽ പിന്നിട്ടു. 2016 -ലാണ് 3,161 കിലോമീറ്ററിന്റെ അവസാന റെക്കോർഡ് സ്ഥാപിക്കപ്പെട്ടത്.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

എൻഡുറൻസ് റെക്കോർഡിനുപുറമെ, മഹീന്ദ്ര XUV700 MSPT -ലെ ചലഞ്ചിൽ മൊത്തം 80 റെക്കോർഡുകൾ തകർത്തു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, പ്രദേശത്തുണ്ടായ ശക്തമായ മഴ പോലും അവഗണിച്ചാണ് വാഹനങ്ങൾ ചലഞ്ച് പൂർത്തിയാക്കിയത്. മഹീന്ദ്ര XUV700 ശരാശരി മണിക്കൂറിൽ 170 മുതൽ 180 കിലോമീറ്റർ വരെ വേഗതയും ഇതിനിടെ കൈവരിച്ചു.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

XUV700 വളരെ ഉയർന്ന എൻഡുറൻസ് നിലവാരത്തിൽ സങ്കൽപ്പിക്കപ്പെടുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത മോഡലാണ്, പ്രതീക്ഷിച്ചതുപോലെ ഈ കഠിനമായ വെല്ലുവിളിയിൽ വാഹനം വളരെ മികച്ചതായിരുന്നു എന്ന് പ്രോഗ്രാം ഫ്ലാഗ് ഓഫ് ചെയ്ത എം ആൻഡ് എം ലിമിറ്റഡ് ഗ്ലോബൽ പ്രൊഡക്ട് ഡെവലപ്മെന്റ് ചീഫ് വേലുസാമി ആർ പറഞ്ഞു.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

XUV700 എൻഡുറൻസിനായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും പുതിയ ദേശീയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തതിൽ തങ്ങൾ അഭിമാനിക്കുന്നു. ഈ നേട്ടം കമ്പനിയുടെ സ്വന്തം ലോകോത്തര MSPT ഫെസിലിറ്റിയിൽ നിന്നാണ് എത്തിയത് എന്നത് രസകരമാണ്.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

മഹീന്ദ്ര XUV700 ഇപ്പോൾ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സ് സാധൂകരിച്ചതും ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് ക്ലബ്ബുകളുടെ ഫെഡറേഷന്റെ കർശന നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും കീഴിലുള്ളതുമായ റെക്കോർഡ് സ്വന്തമാക്കി.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

മഹീന്ദ്ര XUV700 ഡെലിവറികൾ ഉടൻ ആരംഭിക്കും

ബുക്കിംഗുകളിൽ മികച്ച പ്രതികരണവും ഏതാനും മണിക്കൂറുകൾക്കുള്ളിൽ 50,000 ബുക്കിംഗുകളും ലഭിച്ച ശേഷം, മഹീന്ദ്ര ഈ മാസം അവസാനത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

മഹീന്ദ്ര ഈ മാസം അവസാനത്തോടെ പുതിയ XUV700 -ന്റെ പെട്രോൾ വകഭേദങ്ങൾ വിതരണം ചെയ്യാൻ തുടങ്ങും. ഡീസൽ വേരിയന്റുകളുടെ ഡെലിവറികൾ നവംബർ അവസാനത്തോടെ ആരംഭിക്കും. അടുത്ത ആറ് മാസത്തേക്ക് XUV700 നിർമ്മിക്കാൻ ആവശ്യമായ സെമി കണ്ടക്ടറുകൾ മഹീന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

മഹീന്ദ്ര XUV700- ൽ 2.2 ലിറ്റർ mHawk ഡീസലും 2.0-ലിറ്റർ mStallion പെട്രോൾ എഞ്ചിനും ഉണ്ട്. ഇവ വളരെ വേഗതയേറിയവയാണ്, വെറും 5.0 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ എഞ്ചിനുകൾക്ക് കഴിയും. എഞ്ചിന്റെ ക്ാരക്ടറിനെ മാറ്റിമറിക്കുന്ന മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഏറ്റവും പുതിയ XUV700 -ന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. പുതിയ XUV700 -ന്റെ ഔദ്യോഗിക ശക്തിയും torque കണക്കുകളും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

പെട്രോൾ എഞ്ചിൻ പരമാവധി 200 bhp കരുത്തും 380 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. ഡീസൽ mHawk പരമാവധി 155 bhp കരുത്തും 360 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. മഹീന്ദ്ര ഇതുവരെ വാഹനത്തിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ പൂർണ്ണമായും വെളിപ്പെടുത്തിയിട്ടില്ല.

24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700

നിലവിലെ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഫീച്ചർ ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് ചുവടെ നൽകിയിരിക്കുന്നു:

- സോണിയിൽ നിന്നുള്ള പ്രീമിയം മ്യൂസിക്ക് സിസ്റ്റം

- ആമസോൺ അലക്സ

- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

- ആൻഡ്രോയിഡ് ഓട്ടോ + ആപ്പിൾകാർപ്ലേ

- ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

- ആംബിയന്റ് ലൈറ്റിംഗ്

- എയർ പ്യൂരിഫയർ

- 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

- ഇൻബിൾഡ് നാവിഗേഷൻ, 3D മാപ്പ്, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകൾ തുടങ്ങിയ സവിശേഷതകൾ

- ആൻഡ്രെനൊ-X ആപ്പ് കൺട്രോളുകൾ

- ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകൾ

മഹീന്ദ്ര XUV700 സേഫ്റ്റി ഫീച്ചറുകൾ

- 7 എയർബാഗുകൾ

- ലെയിൻ കീപ്പ് അസിസ്റ്റ്

- ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്

- സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ

- ഫ്രണ്ട് കൊളീഷൻ വാർണിംഗ്

- ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ

- ABS + EBD

- ESP

Most Read Articles

Malayalam
English summary
Mahindra xuv700 covers more than 4000 km in 24 hours to mark a new national record
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X