അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന XUV700-യെ മഹീന്ദ്ര ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിനോടകം തന്നെ വാഹനത്തിന്റെ ഏതാനും ഫീച്ചറുകളും സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിരുന്നു.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഡിസൈന്‍ സംബന്ധിച്ച് അധിക സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ അവതരണത്തിന് മുന്നോടിയായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ XUV700-യുടെ ഡിസൈന്‍ സവിശേഷത വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന എസ്‌യുവിയുടെ പിന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

മുന്‍വശത്ത്, XUV700-യ്ക്ക് വെര്‍ട്ടിക്കിള്‍ സ്ലേറ്റുകളുള്ള ഒരു പുതിയ ഗ്രില്‍ ലഭിക്കുന്നു. അതില്‍ ഡ്യുവല്‍-ടോണ്‍ ബ്ലാക്ക്, ക്രോം ഫിനിഷും കാണാന്‍ സാധിക്കും. ഹെഡ്‌ലാമ്പുകളും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കൂടുതല്‍ വ്യക്തമായ ഡിആര്‍എല്ലുകള്‍ സവിശേഷതയാണ് വാഹനത്തിന് ലഭിക്കുന്നത്. അത് വശത്ത് നിന്ന് J-ആകൃതിയില്‍ ബമ്പറിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

മുന്‍ ബമ്പറിന്റെ താഴത്തെ പകുതിയില്‍ ഫോഗ് ലാമ്പുകളും ഒരു റേഡിയേറ്റര്‍ ഗ്രില്ലും ഉണ്ട്. ഏറ്റവും താഴെയായി സില്‍വര്‍ ഫിനിഷ്ഡ് ഫാക്‌സ് സ്‌കിഡ് പ്ലേറ്റും കാണാം. വശത്ത് നിന്ന് നോക്കുമ്പോള്‍ എസ്‌യുവി ഏതാണ്ട് സമാനമായ വിന്‍ഡോ ലൈന്‍ അവതരിപ്പിക്കുന്നു.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

എന്നിരുന്നാലും, മുകളില്‍ കൂടുതല്‍ ബോഡി വര്‍ക്കുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ചരിഞ്ഞതായി തോന്നുന്ന തരത്തിലാണ് മേല്‍ക്കൂര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലെ മോഡലില്‍ കാണപ്പെടുന്ന ചീറ്റ-പ്രചോദിത ഷോള്‍ഡര്‍ ലൈന്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരുകയും ചെയ്തിട്ടുണ്ട്.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

ഒരു പുതിയ ഡ്യുവല്‍-ടോണ്‍ മള്‍ട്ടി-സ്‌പോക്ക് അലോയ് വീലും ഇതിന്റെ സവിശേഷതയാണ്. പിന്നിലേക്ക് വന്നാല്‍, വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. എസ്‌യുവിക്ക് ഒരു വലിയ ടെയില്‍ ലാമ്പാണ് പിന്നില്‍ ലഭിക്കുന്നത്.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

പുതിയ സ്പ്ലിറ്റ്-ടെയില്‍ലാമ്പ് റിയര്‍ ഫെന്‍ഡറിന് ചുറ്റും ബൂമറാംഗ് ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ, ബൂട്ട് ലിഡിലേക്ക് നീളത്തില്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. പിന്‍ ബമ്പറില്‍ വ്യാജ സ്‌കിഡ് പ്ലേറ്റുകളും റിഫ്‌ലക്ടറുകളും കാണാം.

ഡിസൈനൊപ്പം തന്നെ എഞ്ചിനിലും മഹീന്ദ്ര മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 200 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോളും 185 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസലും ഇതില്‍ ഉള്‍പ്പെടുന്നു.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

രണ്ട് എഞ്ചിനുകളും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഒരുപക്ഷേ പാഡില്‍ ഷിഫ്റ്ററുകളും അവതരിപ്പിച്ചേക്കും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി വാഹനത്തില്‍ AWD (ഓള്‍-വീല്‍ ഡ്രൈവ്) പതിപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

വാഹനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഫീച്ചറുകളും സവിശേഷതകളും വ്യക്തമാക്കുന്ന ഏതാനും വീഡിയോകളും കമ്പനി നെരത്തെ തന്നെ പങ്കുവെച്ചിരുന്നു.

വ്യക്തിഗത സുരക്ഷാ അലേര്‍ട്ടുകള്‍, സ്‌കൈറൂഫ്' പനോരമിക് സണ്‍റൂഫ്, ഓട്ടോ ഹെഡ്‌ലാമ്പ് ബൂസ്റ്റര്‍, കോള്‍-ഔട്ട് ഫംഗ്ഷന്‍ ഉപയോഗിച്ച് ഫ്‌ലഷ് ഡോര്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുന്ന പ്രധാന ഫീച്ചറുകള്‍.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേകളും സമന്വയിപ്പിക്കുന്ന ഡാഷ്ബോര്‍ഡില്‍ ഒരു സ്ലാബ് ഗ്ലാസും XUV700 ഫീച്ചര്‍ ചെയ്യും.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ, E-സിം അധിഷ്ഠിത കണക്റ്റഡ് സാങ്കേതികവിദ്യ, വോയ്‌സ് അസിസ്റ്റന്റ്, 6 & 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍, പവര്‍ & വെന്റിലേറ്റഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകളാണ്.

വരാനിരിക്കുന്ന എസ്‌യുവിയില്‍ റഡാര്‍-ഗൈഡഡ് ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ് എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന ലെവല്‍ 1 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) പോലുള്ള മികച്ച ഇന്‍-ക്ലാസ് സുരക്ഷാ സവിശേഷതകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടിമുടി മാറ്റത്തോടെ മഹീന്ദ്ര XUV700; അവതരണത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്ത്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 17 ലക്ഷം രൂപ മുതല്‍ 23 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തിയാല്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയ്‌ക്കെതിരെയാണ് വാഹനം മത്സരിക്കുന്നത്.

Image Courtesy: Instagram

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV700 Design Leaked Ahead Launch, Find Here All New Changes. Read in Malayalam.
Story first published: Saturday, July 31, 2021, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X