65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ താരപുത്രനാണ് XUV700 ഇപ്പോൾ. മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചതിനു ശേഷം ഏവരെയും അമ്പരിപ്പിക്കുന്ന കണക്കുകളുമായാണ് മഹീന്ദ്ര എത്തുന്നതും. ദേ ഇപ്പോൾ 65,000 ബുക്കിംഗുകൾ XUV700 സ്വന്തമാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

2021 ഒക്ടോബർ ഏഴിന് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് വാഹനത്തിനായുള്ള ആവശ്യക്കാരുടെ എണ്ണം 65,000 കടക്കുന്നത്. എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകൾക്കായുള്ള ഡെലിവറികൾ ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്നും ഡീസൽ XUV700 യൂണിറ്റുകൾ നവംബർ അവസാന വാരം മുതൽ വിതരണം ചെയ്യുമെന്നും മഹീന്ദ്ര പ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്‌തിട്ടുണ്ട്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

എല്ലാ ഉപഭോക്താക്കൾക്കും നിലവിൽ രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയും XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ലഭ്യമാണ്. അതായത്, മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനിലും അടുത്തുള്ള ഡീലർഷിപ്പുകളിലും താത്പര്യമുള്ള ആളുകൾക്ക് വാഹനം പ്രീ-ബുക്ക് ചെയ്യാം.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

XUV700 ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്കളുടെ ഡെലിവറി പ്രക്രിയ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു അൽഗോരിതം അധിഷ്ഠിത പ്രക്രിയ ആവിഷ്ക്കരിക്കുന്നതിനുമായി ഒരു മുൻനിര ആഗോള കൺസൾട്ടിംഗ് കമ്പനിയുമായി സഹകരിച്ചതായും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. വിതരണ ശൃംഖല പരിമിതികളെ അടിസ്ഥാനമാക്കിയുള്ള വേരിയന്റ് ലെവൽ ഉത്പാദന സാധ്യതകൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ഇത് കമ്പനിയെ സഹായിക്കും.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

മഹീന്ദ്ര XUV700 എസ്‌യുവിക്കായുള്ള ആദ്യ ഘട്ട ബുക്കിംഗ് ഒക്ടോബർ ഏഴിനാണ് ആരംഭിക്കുന്നത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ 25,000 യൂണിറ്റ് ബുക്കിംഗുകൾ നേടാനും കമ്പനിക്കായി. അതിനുശേഷം ആമുഖ വിലകൾ പുതുക്കി ഒക്ടോബർ എട്ടിന് രണ്ട് മണിക്കൂറിനുള്ളിൽ 50,000 ബുക്കിംഗ് നേട്ടവും ബ്രാൻഡ് മറികടക്കുകയായിരുന്നു.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

XUV700 എസ്‌യുവിയുടെ മാനുവൽ ഗിയർ‌ബോക്സോടു കൂടിയ MX അഞ്ച് സീറ്റർ മോഡലിനായി തുടക്കത്തിൽ 11.99 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില. ആദ്യ 25,000 ബുക്കിംഗുകൾക്ക് ശേഷം ആമുഖ വില ഘടന മുഴുവനായും 12.49 ലക്ഷം രൂപയിലേക്ക് മഹീന്ദ്ര പുതുക്കി. ഇപ്പോൾ ഡെലിവറി തീയതിയിൽ നിലവിലുള്ള കാറിന്റെ വിലയായിരിക്കുമിത്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

MX, AX3, AX5, AX7 എന്നിങ്ങനെ നാല് വിശാലമായ വേരിയന്റുകളിൽ XUV700 ലഭ്യമാണ്. എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ, അഞ്ച്, ഏഴ് സീറ്റ് ലേഔട്ടിൽ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നീ രീതിയിലെല്ലാം വാഗ്‌ദാനം ചെയ്‌ത് വ്യത്യസ്‌തത നിലനിർത്താനാണ് ശ്രമിക്കുന്നത്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

XUV500 മോഡലിന്റെ പിൻഗാമിയാണ് XUV700. ഇക്കാരണം തന്നെയാണ് അവതരണത്തിന് മുന്നേ തന്നെ മോഡൽ ഇത്രയും ശ്രദ്ധനേടിയെടുക്കാൻ കാരണമായത്. എന്നാൽ മുൻഗാമിയിൽ നിന്നും തികച്ചും ഗംഭീരമായ പരിഷ്ക്കാരങ്ങളോടെയാണ് XUV700 വിപണിയിൽ എത്തുന്നത്. തങ്ങളുടെ പുതിയ എസ്‌യുവികൾക്കായി മഹീന്ദ്ര അവതരിപ്പിച്ച പുത്തൻ ലോഗോയിലൂടെ വിപണിയിൽ എത്തുന്ന ആദ്യത്തെ വാഹനം കൂടിയാണിത്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

ഇരുവശത്തും എൽഇഡി പ്രൊജക്ടർ ഹെഡ് ലൈറ്റുകളും സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമുള്ള തികച്ചും ആധുനികമായി ഒരു മുൻവശമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ XUV700 സ്പോർട്ടി അലോയ് വീലുകളും എൽഇഡി ടെയിൽ ലൈറ്റുകളും അവതരിപ്പിക്കുന്നുണ്ട്. ഓട്ടോമാറ്റിക്കായി തുറക്കുന്നതും അടയ്ക്കുന്നതുമായ സ്മാർട്ട് ഡോർ ഹാൻഡിലുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ XUV700 നിരവധി ഹൈ-എൻഡ്, സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളുള്ള ഒരു ലോഡഡ് ക്യാബിനാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, 3D സൗണ്ട്, ഏറ്റവും വലിയ ഇൻ-സെഗ്‌മെന്റ് സൺറൂഫ്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയെല്ലാം വാഹനത്തിന് ലഭിക്കുന്നുണ്ട്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് അലക്സ വോയ്‌സ് ഇന്റഗ്രേഷൻ പിന്തുണയും ലഭിക്കുന്നുണ്ട്. പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും മഹീന്ദ്ര XUV700 എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. എംസ്റ്റാലിയൻ 2.0 ടർബോ പെട്രോൾ, എംഹോക്ക് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ 380 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ യൂണിറ്റ് 182 bhp പവറിൽ 450 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

XUV700 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകളും അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഓപ്ഷനായി ടോപ്പ് എൻഡ് ഡീസൽ വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

65,000 കടന്ന് ബുക്കിംഗ്, XUV700 എസ്‌യുവിയുടെ ഡെലിവറി ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് Mahindra

ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ മോഡലാണിത് എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാണ് ADAS വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 received 65000 bookings deliveries starts from october 30 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X