Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ചുരുങ്ങിയ സമയത്തിനുള്ളിൽ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസിന് ഇന്ത്യൻ ഉപഭോക്താക്കളുടെ പൾസ് പിടിച്ചെടുക്കാൻ കഴിഞ്ഞു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

സെൽറ്റോസ്, സോനെറ്റ് തുടങ്ങിയ മോഡലുകളുടെ ലോഞ്ച് ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളെ രാജ്യത്ത് അരങ്ങേറ്റം കുറിച്ചതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ജനപ്രീതി പിടിച്ചെടുക്കാനും ഗണ്യമായ വിൽപ്പന സംഖ്യകൾ പോസ്റ്റ് ചെയ്യാനും സഹായിച്ചു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

സെൽറ്റോസ് ഇന്ത്യൻ നിരത്തുകളിൽ വാഹന നിർമാതാക്കളുടെ വിജയകരമായ ഓട്ടത്തിന് വഴിയൊരുക്കിയപ്പോൾ, കോം‌പാക്ട് എസ്‌യുവി സോനെറ്റ് ആ നേട്ടത്തിന്റെ മാറ്റ് വർധിപ്പിച്ചു. ഇന്ത്യയിൽ സോനെറ്റ് കോംപാക്ട് എസ്‌യുവിയുടെ ഒരു വർഷത്തെ വിൽപ്പന ആഘോഷിക്കുന്നതിനായി, കിയ ഇന്ത്യ കിയ സോനെറ്റ് ആനിവേഴ്സറി എഡിഷൻ എന്ന കാറിന്റെ ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ചു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

HTX വേരിയന്റിന്റെ അടിസ്ഥാനമാക്കിയുള്ള കിയ സോനെറ്റ് ആനിവേഴ്സറി എഡിഷന്റെ എക്സ്-ഷോറൂം വില 10.79 ലക്ഷം രൂപയാണ്. മിഡ്-സ്പെക്ക് HTX വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആനിവേഴ്സറി എഡിഷന് 40,000 രൂപ അധിക വിലയുണ്ട്.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ നിരവധി സൗന്ദര്യവർധക മാറ്റങ്ങളുമായിട്ടാണ് ഇത് വരുന്നത്. ഈ പ്രത്യേക മോഡൽ ഒരു പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.

കിയ സോനെറ്റ് ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഹൈലൈറ്റുകൾ ഇതാ:

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

1. ബോൾഡ് ലുക്ക്

കിയ സോനെറ്റ് ആനിവേഴ്സറി എഡിഷന്റെ രൂപകൽപ്പന ഒരു വലിയ വൈൽഡ് യുറേഷ്യൻ കാളയായ ഓറോക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അവകാശപ്പെടുന്നു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

സോനെറ്റ് ആനിവേഴ്‌സറി എഡിഷൻ കൂടുതൽ മസ്കുലർറാക്കുന്നതിന്, കിയ ഇതിന് മുന്നിലും പിന്നിലും ഓറോക്സ് ഇൻസ്പയർഡ് സ്കിഡ് പ്ലേറ്റുകൾ നൽകിയിട്ടുണ്ട്. സൈഡ് പ്രൊഫൈലിൽ ഡിസ്റ്റിംഗ്റ്റീവ് ബോഡി ക്ലാഡിംഗും വാഹനത്തിലുണ്ട്.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

2. പുതുക്കിയ ഫ്രണ്ട് ഗ്രില്ല്

ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധ ആകർഷിക്കുന്നത് വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ലാണ്. ചങ്കി സ്കിഡ് പ്ലേറ്റുമായി ചേർന്ന്, അപ്‌ഡേറ്റ് ചെയ്ത ടൈഗർ-നോസ് ഗ്രില്ല് എസ്‌യുവിയ്ക്ക് മികച്ചതും അഗ്രസ്സീവുമായ ലുക്ക് നൽകുന്നു. ഇതിന് ടാംഗറിൻ അല്ലെങ്കിൽ ഓറഞ്ച് അലങ്കാരങ്ങളും ലഭിക്കുന്നു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

3. ആനിവേഴ്സറി എഡിഷൻ ബാഡ്ജ്

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കാറിന് സ്പെഷ്യാലിറ്റിയും ഡിസ്റ്റിംഗ്റ്റീവ്നെസും ചേർക്കുന്ന ആനിവേഴ്സറി എഡിഷൻ എംബ്ലം കിയ സോനെറ്റ് ആനിവേഴ്സറി എഡിഷന് ലഭിക്കുന്നു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

4. പ്രത്യേക കളർ ആക്സന്റുകൾ

കിയ സോനെറ്റ് ആനിവേഴ്സറി എഡിഷന് മുൻഭാഗത്തും പിൻഭാഗത്തും ബമ്പറുകൾ, ഡോറുകൾ, സെന്റർ വീൽ ക്യാപ്സ് എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിൽ ടാംഗറിൻ/ഓറഞ്ച് നിറത്തിലുള്ള ആക്സന്റുകൾ ലഭിക്കുന്നു.

Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

5. നാല് എക്സ്റ്റീരിയർ നിറങ്ങൾ മാത്രം

കിയ സോനെറ്റ് ആനിവേഴ്സറി എഡിഷൻ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, സ്റ്റീൽ സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിവയാണ് പ്രത്യേക എഡിഷനിൽ വരുന്ന നിറങ്ങൾ. കൂടാതെ ഇന്റീരിയറിന് ഡ്യുവൽ-ടോൺ ബ്ലാക്ക്-ബീജ് കളർ തീം ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Major feature highlights of kia sonet anniversary edition
Story first published: Monday, October 18, 2021, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X