വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഹ്യുണ്ടായി പുതിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്, ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ പ്രാദേശികമായി പുത്തൻ മോഡൽ പരീക്ഷിച്ച് തുടങ്ങി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

വാസ്തവത്തിൽ, 2022 ഹ്യുണ്ടായി വെന്യു സബ് -ഫോർ മീറ്റർ എസ്‌യുവിയുടെ ആദ്യത്തെ ടെസ്റ്റ് മോഡൽ ഹോം മാർക്കറ്റിൽ കണ്ടെത്തിയിരുന്നു. പുതിയ മോഡലിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മെറ്റിക് മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്; എന്നിരുന്നാലും, മെക്കാനിക്സ് അതേപടി തുടരും എന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

2022 ഹ്യുണ്ടായി വെന്യു-ടൂസോൺ ലൈക്ക് ഫെയ്സ്:

പുതിയ ഹ്യുണ്ടായി വെന്യുവിന് പുനർ രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ ലഭിക്കാൻ സാധ്യതയുണ്ട്, അതിൽ ബ്രാൻഡിന്റെ പുതിയ സിഗ്നേച്ചർ സ്റ്റൈലിംഗ് ഉണ്ടാകും. അടുത്തിടെ ടീസ് ചെയ്ത ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി, 2022 ഹ്യുണ്ടായി വെന്യു മിക്കവാറും നിർമ്മാതാക്കളുടെ ട്യൂസോൺ-പ്രചോദിത ഫ്രണ്ട് ഫാസിയയുമായി വരും.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

സബ്-കോം‌പാക്ട് എസ്‌യുവിക്ക് പുതുതായി രൂപകൽപ്പന ചെയ്ത പാരാമെട്രിക് ഗ്രില്ല് ലഭിക്കാൻ സാധ്യതയുണ്ട്, ഇത് നാം ഇതിനകം ഇന്ത്യയിൽ എത്താനൊരുങ്ങുന്ന പുതിയ ട്യൂസോണിൽ കണ്ടിട്ടുള്ളതിന് സമാനമാണ്.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുതിയ മോഡലിന് ചതുരാകൃതിയിലുള്ള പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഉണ്ടായിരിക്കും, അത് ബമ്പറിന് താഴെയായി സ്ഥാപിക്കും. എൽഇഡി ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ) പുതിയ ട്യൂസോണിനെപ്പോലെ കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഗ്രില്ലിന്റെ ഒരു ഭാഗം പോലെ സംയോജിപ്പിച്ചിരിക്കും. പുതുക്കിയ ബമ്പറുകൾ, പുതിയ അലോയി വീലുകൾ, നവീകരിച്ച ടെയിൽ ലൈറ്റുകൾ എന്നിവ എസ്‌യുവിക്ക് ലഭിക്കും. എന്നാൽ വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രൊഫൈലും സ്റ്റൈലിംഗും നിലവിലുള്ള മോഡലിന് സമാനമായി തുടരും.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുതുക്കിയ ഇന്റീരിയർ:

ഇന്റീരിയർ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിന് പുതിയ കളർ സ്കീമിന്റെയും അപ്ഹോൾസ്റ്ററിയുടെയും രൂപത്തിൽ ചെറിയ മാറ്റങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിൽ കാണാത്ത പുതിയ ഫീച്ചറുകളും ഹ്യുണ്ടായിക്ക് ഇതിൽ ചേർക്കാം.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

എഞ്ചിൻ ഓപ്ഷനുകൾ:

1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ സജ്ജീകരണം വെന്യു ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്താൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

1.2 ലിറ്റർ NA എഞ്ചിൻ 83 bhp കരുത്തും 113 Nm torque ഉം ഉൽപാദിപ്പിക്കുമ്പോൾ, ടർബോ യൂണിറ്റ് 118 bhp കരുത്തും 175 Nm torque ഉം പുറപ്പെടുവിക്കുന്നു. ടർബോ-ഡീസൽ എഞ്ചിൻ 99 bhp കരുത്തും 240 Nm torque ഉം സൃഷ്ടിക്കും.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ട്രാൻസ്മിഷൻ ചോയിസുകളിൽ 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ, ഡീസലിന് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ, 1.0 ലിറ്റർ ടർബോ-യൂണിറ്റിന് iMT, ഏഴ് സ്പീഡ് DCT എന്നിവ ഉൾപ്പെടുന്നു. സോനെറ്റിന് സമാനമായി, വെന്യു ഡീസലിനും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കിൽ, ഈ എഞ്ചിൻ 113 bhp കരുത്തും 250 Nm torque ഉം വാഗ്ദാനെ ചെയ്യും.

വരാനിരിക്കുന്ന Hyundai Venue 2022 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

2022 ഹ്യുണ്ടായി വെന്യു ലോഞ്ച് ടൈംലൈൻ:

പുതിയ വെന്യു 2022 -ന്റെ ആദ്യ പാദത്തിൽ ദക്ഷിണ കോറിയൻ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യാൻ സാധ്യതയുണ്ട്, അതോടൊപ്പം 2022 മധ്യത്തോടെ ഇന്ത്യയിൽ വാഹനത്തിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നു. കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, മാരുതി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂസർ എന്നിവയ്ക്ക് എതിരെ ഇത് മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Major feature highlights to expect in upcoming 2022 hyundai venue facelift
Story first published: Monday, October 25, 2021, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X