പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. വിഷ്വൽ, മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ ഉൾപ്പെടെ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന പതിപ്പിനേക്കാൾ വളരെയധികം മാറ്റങ്ങൾ പുതിയ മോഡലിൽ ഉൾക്കൊള്ളുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

70 വർഷത്തെ പാരമ്പര്യമുള്ള ‘ലാൻഡ് ക്രൂസർ' നെയിംപ്ലേറ്റ് ഒരു ഓട്ടോമോട്ടീവ് ഇതിഹാസമാണ്. എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം പഴയ മോഡലിനെക്കാൾ വലിയ പരഷ്കരണങ്ങളോടെയാണ് എത്തിയിരിക്കുന്നതെന്ന് തോന്നുന്നു. പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ മികച്ച അഞ്ച് ഹൈലൈറ്റുകൾ നോക്കാം:

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

1. രൂപകൽപ്പനയും പ്ലാറ്റ്ഫോമും

ടൊയോട്ട ലാൻഡ് ക്രൂയിസർ LC 300 -ന് വളരെ മസ്കുലാർ ബോക്സി രൂപകൽപ്പനയുണ്ട്. എസ്‌യുവിക്ക് എൽഇഡി ഹെഡ്‌ലൈകൾ (ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം), ഒരു വലിയ ഫ്രണ്ട് ഗ്രില്ല് എന്നിവ മൊത്തത്തിൽ ഒരു അഗ്രസ്സീവ് ഫ്രണ്ട് ഫാസിയ നൽകുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

ആകർഷകമായ എൽഇഡി ടെയിൽ‌ലൈറ്റുകളും വാഹനത്തിന് ലഭിക്കും. ‘TNGA-F' എന്ന ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിലെ ബോഡി-ഓൺ-ഫ്രെയിം പതിപ്പിലാണ് പുതിയ തലമുറ ലാൻഡ് ക്രൂയിസർ നിർമ്മിച്ചിരിക്കുന്നത്.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

ഈ പുതിയ ആർക്കിടെക്ചർ എസ്‌യുവിയുടെ ഓൺ-റോഡ് സ്വഭാവം മെച്ചപ്പെടുത്തുന്നതിനിടയിൽ ഓഫ്-റോഡ് കഴിവുകൾ നിലനിർത്താൻ സഹായിക്കുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

2. സവിശേഷതകളും ഉപകരണങ്ങളും

പുതിയ ക്യാബിൻ രൂപകൽപ്പനയാൽ പുത്തൻ മോഡൽ അകത്ത് വളരെ ആധുനികമായി കാണപ്പെടുന്നു. ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (9.0 ഇഞ്ച് സ്റ്റാൻഡേർഡ്, 12.3 ഇഞ്ചിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്നത്), വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറ, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ഫിംഗർപ്രിന്റ് ഐഡന്റിറ്റി വെരിഫിക്കേഷൻ സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളും ഇതിലുണ്ട്. അഞ്ച്, ഏഴ്-സീറ്റ് കോൺഫിഗറേഷനുകളിൽ എസ്‌യുവി ലഭ്യമാണ്.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

3. എഞ്ചിൻ സവിശേഷതകൾ

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ പുതിയ ലാൻഡ് ക്രൂസർ ലഭ്യമാണ്. ആദ്യത്തേത് 3.5 ലിറ്റർ, ട്വിൻ-ടർബോ, V6 പെട്രോൾ മോട്ടോർ ആണ്, ഇത് 415 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

രണ്ടാമത്തേത് 3.3 ലിറ്റർ, ട്വിൻ-ടർബോ, V6 ഡീസൽ യൂണിറ്റാണ്, ഈ എഞ്ചിൻ 309 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇരു എഞ്ചിനുകളും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി യോജിക്കുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

4. ഓഫ്-റോഡ് ശേഷികൾ

ടൊയോട്ട ന്യൂ-ജെൻ ലാൻഡ് ക്രൂയിസറിൽ സ്റ്റാൻഡേർഡായി ഫോർ-വീൽ ഡ്രൈവ്, ലോക്കിംഗ് ഡിഫറൻഷ്യലുകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ ഇലക്ട്രോണിക് നിയന്ത്രിത അഡാപ്റ്റീവ് സസ്പെൻഷൻ സിസ്റ്റവും മൾട്ടി-ടെറൈൻ മോണിറ്ററും ഇതിന് ലഭിക്കുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

മൾട്ടി-ടെറൈൻ മോണിറ്റർ ടയർ പൊസിഷനുകൾക്കൊപ്പം കാറിന് താഴെയുള്ള റോഡ് ഉപരിതലവും (ചുറ്റുപാടും) ഡ്രൈവറെ കാണിക്കുന്നു. ഒരു മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു, ഇത് റോഡ് അവസ്ഥകളെ ആശ്രയിച്ച് ഡ്രൈവിംഗ് മോഡ് ഓട്ടോമാറ്റിക്കായി തെരഞ്ഞെടുക്കുന്നു.

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകൾ

5. ഇന്ത്യൻ സമാരംഭം

പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂസർ വരും മാസങ്ങളിൽ റഷ്യയിലും മിഡിൽ ഈസ്റ്റിലും വിൽപ്പനയ്‌ക്കെത്തും. എസ്‌യുവി ഇന്ത്യയിലും വിപണിയിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ ഈ വർഷാവസാനം ഇത് സംഭവിക്കാം. പുതിയ മോഡൽ മുമ്പത്തെപ്പോലെ ഒരു CBU ഇറക്കുമതിയായിരിക്കും, അതിനാൽ തന്നെ ഉയർന്ന വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Major Highlights Of New Gen Toyota Land Cruiser LC 300. Read in Malayalam.
Story first published: Monday, June 14, 2021, 20:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X