സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ടാറ്റ മോട്ടോർസ് തങ്ങളുടെ സഫാരി ശ്രേണിയിൽ 'ഗോൾഡ് എഡിഷൻ' എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ സ്പെഷ്യൽ എഡിഷൻ വേരിയന്റ് കൂടെ അവതരിപ്പിച്ചിരിക്കുകയാണ്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ദുബായിൽ നടക്കുന്ന വിവോ IPL 2021 -ൽ ആദ്യമായി ഈ പുതിയ എഡിഷൻ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ഇന്ത്യയിൽ ടാറ്റ സഫാരി ഗോൾഡ് എഡിഷന്റെ ബുക്കിംഗ് ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ ഇതിനകം തന്നെ നടക്കുന്നുണ്ട്, വാഹനത്തിന്റെ ഡെലിവറികൾ ബ്രാൻഡ് ഉടൻ ആരംഭിക്കും.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

പുതിയ ടാറ്റ സഫാരി ഗോൾഡ് എഡിഷനെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ സ്പെഷ്യൽ എഡിഷൻ എസ്‌യുവിയെക്കുറിച്ചുള്ള പ്രധാന ഹൈലൈറ്റുകളുമാണ് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

1. എക്സ്റ്റീരിയർ മാറ്റങ്ങൾ

ടാറ്റാ സഫാരിയുടെ ഗോൾഡ് എഡിഷൻ ബ്ലാക്ക് ഗോൾഡ്, വൈറ്റ് ഗോൾഡ് എന്നിങ്ങനെ രണ്ട് എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേതിന് ഒരു കോഫി-പ്രചോദിത എക്സ്റ്റീരിയർ പെയിന്റ് തീം ലഭിക്കുമ്പോൾ, രണ്ടാമത്തേതിന് ഒരു ഫ്രോസ്റ്റ് വൈറ്റ് ബോഡിയും കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫും ലഭിക്കുന്നു.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ഗ്രില്ല്, ഹെഡ്‌ലാമ്പ് സറൗണ്ടിംഗുകൾ, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ഇരു മോഡലുകൾക്കും ഗോൾഡ് ആക്സന്റുകൾ ലഭിക്കുന്നു. ബ്രാൻഡിന്റെ ലോഗോയും ടെയിൽ ഗേറ്റിലെ സഫാരി ബാഡ്‌ജും ഗോൾഡ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു, അതേസമയം അലോയി വീലുകൾ ചാർക്കോൾ ഗ്രേ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

2. ഇന്റീരിയർ മാറ്റങ്ങൾ

ഗോൾഡ് എഡിഷന്റെ കാബിന് സ്റ്റാൻഡേർഡ് സഫാരിയുടെ അതേ സിഗ്നേച്ചർ ഓയിസ്റ്റർ കളർ തീം ലഭിക്കുന്നു. എന്നിരുന്നാലും, ബ്ലാക്ക് ഗോൾഡ് പതിപ്പിന് ഡാഷ്‌ബോർഡിൽ ബ്ലാക്ക് ഗോൾഡ് മാർബിൾ ഫിനിഷ് ലഭിക്കുന്നു.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

അതേസമയം വൈറ്റ് ഗോൾഡ് എഡിഷന് വൈറ്റ് ഗോൾഡ് മാർബിൾ ഫിനിഷാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. രണ്ടിലും, എസി വെന്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹൗസിംഗ്, ഡോർ ഹാൻഡിലുകൾ, സ്റ്റിയറിംഗ് വീൽ എന്നിവയിൽ ഗോൾഡ് ആക്സന്റുകൾ ഉണ്ട്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

3. അധിക സവിശേഷതകൾ

ഡയമണ്ട്-ക്വിൽറ്റഡ് ജെന്യുവിൻ ലെതർ അപ്ഹോൾസ്റ്ററിയോടൊപ്പം ഗോൾഡ് എഡിഷനിൽ വെന്റിലേറ്റഡ് ഫസ്റ്റ് & സെക്കൻഡ് റോ സീറ്റുകൾ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

മറ്റ് പുതിയ സവിശേഷതകളിൽ വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു, അവ ഇപ്പോൾ അഡ്വഞ്ചർ പേഴ്സോണ പതിപ്പിലും ലഭ്യമാണ്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

4. പവർട്രെയിനുകൾ

വഹാനത്തിന്റെ എഞ്ചിൻ നോർമൽ പതിപ്പിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. സഫാരി ഗോൾഡ് എഡിഷന് കരുത്തേകുന്നത് നിവനിലെ മോഡലിലെ അതേ 2.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഡീസൽ എൻജിനാണ്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ഈ മോട്ടോർ യഥാക്രമം 170 bhp പരമാവധി പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ചാണ് പുതിയ എഡിഷനും വരുന്നത്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

5. വില

ഗോൾഡ് എഡിഷൻ മോഡലുകൾ സഫാരി ശ്രേണിയിൽ ഏറ്റവും മുൻപന്തിയിലാണ്. മാനുവൽ (XZ+ ഗോൾഡ്) വേരിയന്റിന് 21.89 ലക്ഷം രൂപയും, ഓട്ടോമാറ്റിക് (XZA+ ഗോൾഡ്) വേരിയന്റിന് 23.18 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരിയുടെ മുഖ്യ എതിരാളികൾ എംജി ഹെക്ടർ പ്ലസ്, പുതിയ മഹീന്ദ്ര XUV700 എന്നിവയാണ്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോർട്ടോസ് പഞ്ച് എന്ന തങ്ങളുടെ പുത്തൻ മൈക്രോ എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്. വാഹനത്തിന്റെ നിരവധി ടീസറുകളും മറ്റും നിർമ്മാതാക്കൾ ഇതിനകം പങ്കുവെച്ചിട്ടുണ്ട്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ഇന്ത്യൻ വിപണിയൽ മാരുതി ഇഗ്നിസ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയവയായിട്ടാവും ഇത് മത്സരിക്കുന്നത്. ഇത് കൂടാതെ നിലവിലെ ഉയർന്ന ഇന്ധന വില കണക്കിലെടുത്ത് ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.

സ്വർണ്ണ തിളക്കവുമായി എത്തുന്ന Tata Safari ഗോൾഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയ ഈ മോഡലുകൾ താമസിയാതെ തന്നെ വിൽപ്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം നിർമ്മാതാക്കളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
English summary
Major highlights of recently unveiled tata safari gold edition
Story first published: Saturday, September 18, 2021, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X