ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

ലോകമെങ്ങും വളരെയധികം ജനപ്രീതി നേടിവരുന്ന ഇലക്ട്രിക് വാഹന രംഗത്ത് ടെസ്‌ലയാണ് തങ്ങളുടെ മുൻനിര എതിരാളി എന്ന് ഫോക്‌സ്‌വാഗൺ വ്യക്തമാക്കിയിട്ടുണ്ട്.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

സാങ്കേതികവിദ്യയിൽ നിരന്തരം ബാങ്കിംഗ് നടത്തുന്ന ടെസ്‌ലയുമായി പോരാടാനുള്ള ഏറ്റവും നല്ല മാർഗ്ഗം മികച്ച ടെക്ക് വാഗ്ദാനം ചെയ്യുക എന്നതാണ്. ഫോക്‌സ്‌വാഗൺ തങ്ങളുടെ ID.4 ഇലക്ട്രിക് മോഡലിന്റെ ഉടമകൾക്കായി പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

ഫോക്‌സ്‌വാഗൺ ID.4 എസ്‌യുവി വൈവിധ്യമാർന്ന ഇന്റലിജന്റ് സവിശേഷതകൾ വാഗ്ദാനം ചെയ്യും, അതിൽ കംപാറ്റബിളായ ഉപകരണങ്ങൾക്കുള്ള വയർലെസ് ആപ്പ്-കണക്റ്റ്, വോയ്‌സ് കൺട്രോളുകൾ, ഒരു കിക്ക്-ടു-ഓപ്പൺ റിയർ ഹാച്ച് എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. ഫോക്സ്വാഗൺ ID.4 -ൽ വരുന്ന നിരവധി സ്മാർട്ട് ഫീച്ചറുകളിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം നമുക്ക് നോക്കാം:

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

സെറ്റ ദി മൂഡ്

ക്യാബിനിൽ നവീകരിച്ച സവിശേഷതകൾ ഉൾകൊള്ളുന്നതിനാൽ, യാത്രയ്ക്കിടെ ഡ്രൈവറുടേയും യാത്രക്കാരുടേയും മൂഡ് മെച്ചപ്പെടുത്താൻ ഇന്റീരിയർ ലൈറ്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

അതിനാൽ, ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ ലഭ്യമായ സ്ലൈഡർ ബാർ ഉപയോഗിച്ച് ഇഷ്ടാനുസരണം ലൈറ്റുകൾ കസ്റ്റമൈസ് ചെയ്യുന്നതിലൂടെ ID.4 ലെ ആംബിയന്റ് ലൈറ്റിംഗ് ക്രമീകരിക്കാൻ കഴിയും.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

ടേൺ യുവർ ID.4 ഇവി ഇന്റു എ കൊമേഡിയൻ

ദീർഘയാത്രകളിൽ ഒറ്റയ്ക്കുള്ള ഡ്രൈവിംഗ് വളരെ മടുപ്പിക്കുന്നതാകാം, അതുകൊണ്ടാണ് ഡ്രൈവർക്കോ യാത്രക്കാർക്കോ പോലും ഒരു തമാശ പറയാൻ ID.4 -നോട് വോയ്‌സ് കമാൻഡ് ഉപയോഗിച്ച് ആവശ്യപ്പെടാം. ഈ ഫീച്ചർ ഒറ്റയ്ക്കുള്ള യാത്രകളിൽ വളരെ ഉപകാരപ്പെടും.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

റീ അറേഞ്ച് യുവർ കപ്പ്ഹോൾഡേർസ്

മുൻസീറ്റ് യാത്രക്കാർക്കായി രണ്ട് സെറ്റ് കപ്പ്ഹോൾഡറുകളുമായി ID.4 വരുന്നു. ഒരു സെറ്റ് സെന്റർ കൺസോളിലും മറ്റൊന്ന് റോളിംഗ് കവറിന് കീഴിലുമാണ്. ഈ ഉൾപ്പെടുത്തലുകൾ മോഡുലാർ ആണ്, കാരണം ഡിവൈഡറുകൾ മാറ്റാനോ നീക്കം ചെയ്യാനോ ഡ്രൈവറുടെ മുൻഗണന അനുസരിച്ച് സ്പെയ്സ് ഇഷ്ടാനുസൃതമാക്കാൻ കഴിയും.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

നിങ്ങളുടെ ഇവി ഓഫാണെന്ന് ഉറപ്പാക്കുക

ഫോക്‌സ്‌വാഗൺ ID.4 ശാന്തമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനാൽ, ഉടമ ഇവി ഓഫാക്കിയോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇതിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറിൽ നിന്ന് തന്നെ സ്ഥിരീകരണം ലഭിക്കും. ഇത് ഡ്രൈവർക്ക് ഒരു ഗുഡ്ബൈ വിഷ് നൽകും. ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഈ സംവിധാനത്തിന്റെ വോളിയം ട്യൂൺ ചെയ്യാം.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

സെറ്റ് യുവർ ഫേവററ്റ്സ്

ഇവിയുടെ ഡിസ്കവർ പ്രോ ടച്ച്‌സ്‌ക്രീൻ അതിന്റെ മിക്ക സവിശേഷതകളും നിയന്ത്രിക്കുകയും ഡ്രൈവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സവിശേഷതകൾ ആക്‌സസ് ചെയ്യാനുള്ള എളുപ്പവഴികളും വാഗ്ദാനം ചെയ്യുന്നു.

ടെസ്‌ലയ്ക്കെതിരെ ടെക്ക് യുദ്ധത്തിനൊരുങ്ങി ഫോക്‌സ്‌വാഗൺ; പുത്തൻ ID.4 ഇവിയുടെ ചില സ്മാർട്ട് സവിശേഷതകൾ

ഏറ്റവും കൂടുതൽ ഉപയോഗിച്ച വിഭാഗങ്ങളുടെ കുറുക്കുവഴികൾ കണ്ടെത്താൻ ഒരാൾക്ക് സ്ക്രീനിന്റെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പുചെയ്യാനാകും. ഉപഭോക്താവിന് തന്റെ വിരൽത്തുമ്പിൽ ആവശ്യമുള്ള പ്രവർത്തനങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിന് ഒരു മെനു ഓപ്പൺ ചെയ്യാൻ സ്ക്രീനിലെ ഏതെങ്കിലും ഐക്കൺ അമർത്തിപ്പിടിക്കുന്നതിലൂടെ സാധിക്കും.

Most Read Articles

Malayalam
English summary
Major Smart Features Of Tesla Rivaling Volkswagen ID4 Ev. Read in Malayalam.
Story first published: Saturday, July 31, 2021, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X