ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നാലാം തലമുറ മോഡല്‍ 2018-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ജിംനി ഓഫ്-റോഡര്‍ ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് വാഹന ലേകത്ത് നടക്കുന്നത്. 2020 ഓട്ടോ എക്സ്പോയില്‍ മൂന്ന് വാതിലുകളുള്ള ജിംനിയെ കമ്പനി പ്രദര്‍ശിപ്പിച്ചു.

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെ ചര്‍ച്ചകള്‍ കൊഴുക്കുകയും ചെയ്തു. അതും ഫലം ചെയ്യാതെ ആയതോടെ വാഹന പ്രേമികള്‍ ഇതില്‍ നിന്നെല്ലാം പിന്തിരിക്കുകയും ചെയ്തു. എന്നാല്‍ കയറ്റുമതി വിപണികള്‍ക്കായി ജിംനി പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്തകാലത്തായി വാഹനം സംബന്ധിച്ച് വീണ്ടും വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്. പ്രത്യേകിച്ച് 5-ഡോര്‍ പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതോടെ. ഇന്ത്യന്‍ വാഹന പ്രേമികള്‍ തീര്‍ച്ചയായും വളരെയധികം ആവശ്യപ്പെടുന്ന വാഹനങ്ങളില്‍ ഒന്നാണ് ജിംനി.

MOST READ: ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജിംനിക്കായുള്ള മാര്‍ക്കറ്റ് പ്ലാന്‍ ഇന്ത്യയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മാരുതി സുസുക്കി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അടുത്തിടെ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് ഓഫ്-റോഡറിനായി മാര്‍ക്കറ്റിംഗ്, വില നിര്‍ണ്ണയ പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി ജിംനിയുടെ ഇന്ത്യ വിക്ഷേപണത്തിനായുള്ള വിലയിരുത്തലുകള്‍ ഈ വര്‍ഷം ആദ്യം സ്ഥിരീകരിക്കുകയും അതിന്റെ വിക്ഷേപണം ഈ വര്‍ഷത്തിന്റെ അവസാന ഘട്ടങ്ങളിലോ 2022-ന്റെ തുടക്കത്തിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഞ്ച് വാതിലുകളുടെ കോണ്‍ഫിഗറേഷനോടുകൂടിയ സുസുക്കി ജിംനിയുടെ വിപുലീകൃത വീല്‍ബേസ് പതിപ്പ് സ്‌പോട്ട് ടെസ്റ്റിംഗ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിദേശ രാജ്യങ്ങളില്‍ ആരംഭിച്ചതും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. പക്ഷേ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്ക് നിലവിലുള്ള മൂന്ന് വാതിലുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ്.

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആഗോള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ-സ്‌പെക്ക് മാരുതി സുസുക്കി ജിംനിക്ക് ചില മാറ്റങ്ങള്‍ ഉണ്ടാകും. വാഹനം സംബന്ധിച്ച് ധാരാളം ഫീഡ്ബാക്ക് വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വില നിര്‍ണ്ണയത്തെക്കുറിച്ചുള്ള ഗവേഷണം അതിന്റെ വിപണി സമാരംഭത്തിന് മുന്നോടിയാണെന്നും കമ്പനി അറിയിച്ചു.

MOST READ: മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ സർക്കാർ

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 105 bhp പരമാവധി പവറും 138 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B പെട്രോള്‍ എഞ്ചിനാകും മാരുതി സുസുക്കി മോഡലുകളില്‍ ഉപയോഗിക്കുക.

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഓഫ്-റോഡിംഗ് സവിശേഷതകള്‍ക്ക് അനുസൃതമായി പ്രകടന സംഖ്യ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക് സ്റ്റാന്‍ഡേര്‍ഡ് ആയി വാഹനത്തില്‍ ഇടംപിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു ആഗോള മോഡൽ? രാജ്യത്ത് കൊറോള ക്വസ്റ്റ് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ടൊയോട്ട

ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായും ലഭ്യമാക്കിയേക്കും. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇത് ജോടിയാക്കുന്നു. മാരുതി സുസുക്കി ജിംനി രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍, വരാനിരിക്കുന്ന ഫോഴ്സ് ഗൂര്‍ഖ എന്നിവയ്ക്കെതിരെ മത്സരിക്കും.

Source: Autocarindia

Most Read Articles

Malayalam
English summary
Maruti Considering Jimny 3-Door Version For In India, Find Here All New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X