ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ബിഎസ്‌ VI അവതാരത്തിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വീണ്ടും അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നതായി പല ഊഹാപോഹങ്ങളും ഉയർന്നിരുന്നു.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ഡീസൽ എഞ്ചിൻ XL6, എർട്ടിഗ, വിറ്റാര ബ്രെസ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, മാരുതി സുസുക്കി അതിന്റെ 1.5 ലിറ്റർ ബിഎസ് VI ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

2023 അവസാനത്തോടെ രാജ്യത്ത് അഞ്ച് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. കമ്പനി രണ്ടാം തലമുറ വിറ്റാര ബ്രെസ, ഇന്ത്യയിൽ നിർമ്മിച്ച ജിംനി അഞ്ച്-ഡോർ മോഡൽ, പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവ പുറത്തിറക്കും.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

നിക്ഷേപ പ്രശ്നങ്ങളും വരുമാനം ചൂണ്ടിക്കാട്ടി ഡീസൽ എൻജിനുകൾ നിർത്തലാക്കാൻ തീരുമാനിച്ചത് സുസുക്കി മോട്ടോർ കോർപ്പറേഷനാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

1.5 ലിറ്റർ ഡീസൽ എഞ്ചിൻ പദ്ധതി ഉപേക്ഷിക്കുന്നതിനു പിന്നിലെ മറ്റ് കാരണങ്ങൾ ഡീസൽ വില വർധനയും ബ്രാൻഡ് ഇലക്ട്രിക് വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. 2021 സാമ്പത്തിക വർഷത്തിൽ, ഡീസൽ വില ലിറ്ററിന് 18.58 രൂപ വർധിച്ചു. മാത്രമല്ല, ഡീസലിന്റെയും പെട്രോളിന്റെയും വില തമ്മിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

2020 ഏപ്രിലിൽ ബിഎസ്‌ VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ മാരുതി സുസുകി അതിന്റെ എല്ലാ ഡീസൽ വേരിയന്റുകളും നിർത്തലാക്കിയിരുന്നു. ഡീസൽ പതിപ്പുകൾക്ക് കാര്യമായ വിലവർധന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് മാരുതി സുസുക്കി ഇത്തരമൊരു തീരുമാനമെടുത്തത്.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ഇലക്ട്രിക് വാഹനങ്ങളും ഇതര ഇന്ധനങ്ങളുടെ പ്രചാരവും വർധിക്കുന്നത് ഡീസൽ എഞ്ചിൻ ഉപേക്ഷിക്കുന്നതിനുള്ള ഒരു കാരണമാണെന്ന് വ്യവസായ വിദഗ്ധർ വിശ്വസിക്കുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് തന്ത്രം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി ശക്തമായ ഹൈബ്രിഡുകൾ അവതരിപ്പിക്കും, കൂടാതെ 2025 -ഓടെ ആദ്യത്തെ ഇലക്ട്രിക് വാഹനവും പുറത്തിറക്കും.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ഇതിനോടകം ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതും നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതുമായി കണ്ടെത്തി വാഗൺആർ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പാവും നിർമ്മാതാക്കൾ പുറത്തിറക്കുന്ന ആദ്യ ഇവി എന്ന് പ്രതീക്ഷിക്കുന്നു.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ഹൈബ്രിഡുകളും ഇവികളും മാത്രമല്ല, ഡീസൽ കാറുകൾക്ക് പകരമായ അടിയന്തിര ഫ്യുവൽ ഓപ്ഷനായി മാരുതി സുസുക്കി സിഎൻജി മോഡലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. വിറ്റാര ബ്രെസ ഉൾപ്പെടെയുള്ള കാറുകളുടെ സിഎൻജി പതിപ്പുകൾ കമ്പനി താമസിയാതെ അവതരിപ്പിക്കും.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

വെബിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് ഹാച്ച്ബാക്ക് പുതിയ ഡിസയർ സെഡാൻ എന്നിവയുടെ സിഎൻജി പതിപപ്പുകൾ ഈ വർഷം അവസാനത്തോടെയോ, അടുത്ത വർഷം ആദ്യമോ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ഇരു മോഡലുകളുടേയും ടെസ്റ്റ് മോഡലുകൾ പരീക്ഷണയോട്ടത്തിനിടെ പലതവണ ക്യാമറ കണ്ണിൽപെട്ടിട്ടുണ്ട്. അതിനാൽ ഇവയുടെ അവതരണം താമസിയാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

മാരുതി സുസുക്കി 2021 ജൂലൈയിൽ രാജ്യത്ത് പ്രാദേശികമായി വികസിപ്പിച്ച ജിംനി ഓഫ്-റോഡറിന്റെ അഞ്ച്-ഡോർ പതിപ്പ് പുറത്തിറക്കും. രാജ്യത്ത് മുമ്പ് വിൽപ്പനയ്ക്ക് എത്തിയിരുന്ന മാരുതി ജിപ്സിയുടെ പിൻതലമുറക്കാരനായിട്ടാണ് ജിംനി എത്തുന്നത്.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

ടൊയോട്ടയുടെ പങ്കാളിത്തത്തോടെ കമ്പനി ഒരു പുതിയ ഇടത്തരം എസ്‌യുവിയും വികസിപ്പിക്കുന്നു. ഇതോടൊപ്പം, രണ്ടാം തലമുറ ബ്രെസയും പുതിയ എസ്-ക്രോസ് ക്രോസ്സോവറും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

കൂടാതെ ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടേയും പുതുതലമുറ മോഡൽ മാരുതിയുടെ അണിയറയിലുണ്ട്. വാഹനത്തിന് ചെറിയ എക്സ്റ്റീരിയർ ഇന്റീരിയർ അപ്പ്ഡേറ്റുകൾ ലഭിക്കുമെന്ന് കരുതുന്നു. അതോടൊപ്പം പവർട്രെയിന്റെ കാര്യത്തിലും ചില മാറ്റങ്ങളുണ്ടാവും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

സെലേറിയോ ഹാച്ച്ബാക്കിന്റെയും പുതുതലമുറ മോഡൽ അടുത്ത് തന്നെ വിപണിയിൽ എത്താൻ സജ്ജമായിട്ടിരിക്കുകയാണ്. 2021 സെലോറിയോ അടുത്തിടെ പരസ്യ ചിത്രീകരണത്തിനിടെ ക്യാമറയിൽ പെട്ടിരുന്നു. പൂർണ്ണമായി പുനരൂപകൽപ്പന ചെയ്ത ഡിസൈൻ ശൈലിയുമായിട്ടാണ് വാഹനം എത്തുന്നത്.

ഉയർത്തെഴുന്നേൽപ്പ് അസാധ്യം; Maruti 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

എക്സ്റ്റീരിയറിൽ മാത്രമല്ല ഇന്റീരിയറുകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ തന്നെ പുതുതലമുറ ഹാച്ച്ബാക്ക് വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki 1 5 litre diesel unit will not be revived again
Story first published: Friday, September 10, 2021, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X