നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

ജൂലൈ മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. പ്രസ്‌താവനയിലൂടെയാണ് മോഡലുകളുടെ വില പരിഷ്ക്കരണത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം കമ്പനി പുറത്തുവിട്ടത്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

വിലക്കയറ്റം മാരുതിയുടെ നിരയിലെ വിവിധ മോഡലുകളെ ബാധിക്കും. എന്നിരുന്നാലും അടുത്ത മാസം നടപ്പാക്കാനിരിക്കുന്ന ഈ വർധനവിന്റെ നിരക്ക് കമ്പനി വ്യക്തമാക്കിയിട്ടില്ല.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ അല്ലെങ്കിൽ ഓരോ വാഹനങ്ങളും നിർമിക്കാൻ ബ്രാൻഡ് ചെലവഴിക്കുന്ന വിഹിതം ക്രമാതീതമായി ഉരുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. ഈ വർഷം ഇത് രണ്ടാംതവണയാണ് മാരുതി സുസുക്കി വില വർധനവ് നടപ്പിലാക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

അവസാനമായി കമ്പനി വൻതോതിൽ വിലക്കയറ്റം നടപ്പിലാക്കിയത് 2021 ഏപ്രിലിൽ മാസത്തിലാണ്. ഈ തീരുമാനം ഏത് മോഡലുകളെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കാതെയാണ് രണ്ടാം പാദത്തിൽ വിലക്കയറ്റം ആസൂത്രണം ചെയ്തിരിക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

വ്യത്യസ്ത മോഡലുകൾക്ക് വ്യത്യാസ്തമായ രീതിയിലായിരിക്കും വർധനവ് നടപ്പിലാക്കുകയെന്ന് എന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്. മാരുതി സുസുക്കി നിലവിൽ 14 മോഡലുകളാണ് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

ഈ മോഡലുകളിൽ അഞ്ചെണ്ണം മാത്രമാണ് അതിന്റെ പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റായ നെക്‌സ വഴി വിൽക്കുന്നത്. ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന വില വർധനവ് ഈ വർഷം നടപ്പിലാക്കുന്ന മൂന്നാമത്തെ പരിഷ്ക്കരണമാണ്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

സമാന കാരണങ്ങളാൽ മാരുതിക്ക് ഏപ്രിലിനു മുമ്പ് ജനുവരിയിൽ കാറിന്റെ വില വർധിപ്പിക്കാൻ നിർബന്ധിതരായിരുന്നു. അക്കാലത്ത് മോഡൽ അനുസരിച്ച് മാരുതി കാറുകളുടെ വില പരമാവധി 34,000 രൂപ വരെയാണ് ഉയർത്തിയത്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

കൊവിഡ്-19 മഹാമാരിക്കിടയിൽ സംഭവിച്ച വിതരണ പ്രശ്‌നങ്ങൾക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി മാരുതി സുസുക്കി തുടരുകയാണ്. കഴിഞ്ഞ മാസം അതായത് 2021 മെയിൽ 32,903 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് മാരുതി ഇന്ത്യൻ നിരത്തിലെത്തിച്ചത്.

നിർമാണ ചെലവ് കൂടുന്നു, ജൂലൈ മുതൽ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മാരുതി

കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 140 ശതമാനത്തിലധികം വർധനയാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗൺ പോലുള്ള അധിക നിയന്ത്രണങ്ങൾ കാരണം ജൂണിലെ വിൽപ്പനയിൽ കാര്യമായ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki All Set To Increase The Prices Of All Models From July. Read in Malayalam
Story first published: Monday, June 21, 2021, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X