അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ മാരുതി സുസുക്കിയുടെ പ്രധാന തുറുപ്പ് ചീട്ടാണ് ബലേനോ. വിപണിയില്‍ എത്തിയ നാള്‍മുതല്‍ തന്നെ വില്‍പ്പനയില്‍ തന്റേതായ ആധിപത്യം പുലര്‍ത്താന്‍ വാഹനത്തിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഭംഗികൊണ്ടും ഫീച്ചറുകള്‍ കൊണ്ടും വാഹനം ഇന്നും ടോപ്പ് ക്ലാസ് മോഡല്‍ തന്നെയാണ്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ സൗന്ദര്യം തന്നെയാണ് വാഹനത്തിന്റെ ഹൈലൈറ്റ്. കഴിഞ്ഞ കുറച്ച് നാളുകളായി പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ് ബലേനോ.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഇപ്പോഴിതാ പുതിയൊരു നാഴികക്ക് കൂടി വാഹനം പിന്നിട്ടതായി അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുറത്തിറക്കിയതിന് ശേഷം മോഡലിന്റെ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്റെ നെക്‌സ പ്രീമിയം റീട്ടെയില്‍ ഔട്ട്ലെറ്റ് വഴി വില്‍ക്കുന്ന ബലേനോ വാഹന നിര്‍മ്മാതാക്കളുടെ പ്രീമിയം ഓഫറുകളിലൊന്നായി വരുന്നു.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

നെക്‌സ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള ആദ്യത്തെ വലിയ വിജയമായി ബലേനോയെ കണക്കാക്കാം. വെറും ആറ് വര്‍ഷത്തിനുള്ളിലാണ് വാഹനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു മില്യണ്‍ (പത്ത് ലക്ഷം) യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് കടന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പ്രീമിയം ഹാച്ച്ബാക്ക് ആയി ബലേനോ മാറിയെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് തുടങ്ങിയ എതിരാളികളുമായി ഇടം പങ്കിടുന്ന പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ബലേനോയ്ക്ക് 25 ശതമാനത്തിലധികം വിപണി വിഹിതമുണ്ടെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

2015 ഒക്ടോബറിലാണ് ബലേനോ ആദ്യമായി വിപണിയിലെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഹാച്ച്ബാക്ക് അതിന്റെ ആദ്യത്തെ ഒരു ലക്ഷം വില്‍പ്പന രേഖപ്പെടുത്തി. 2018 നവംബറില്‍ കാര്‍ അതിന്റെ ആദ്യത്തെ അഞ്ച് ലക്ഷം വില്‍പ്പന നാഴികക്കല്ലില്‍ എത്തുകയും ചെയ്തു. കൂടാതെ, ഈ വര്‍ഷം മാര്‍ച്ചില്‍ ഒമ്പത് ലക്ഷം വില്‍പ്പനയും രേഖപ്പെടുത്തി. കഴിഞ്ഞ ഒരു ലക്ഷം യൂണിറ്റുകള്‍ വെറും ഒമ്പത് മാസം കൊണ്ട് വിറ്റഴിക്കാനും കമ്പനി സാധിച്ചുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ബലേനോ സമാനതകളില്ലാത്ത നേതൃത്വം തുടരുന്നു. ഡിസൈന്‍, സുരക്ഷ, നവീകരണം എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ വാഹനത്തിനായെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

''ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളെ പ്രചോദിപ്പിക്കുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന ബലേനോ, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെയും വാഹന വിദഗ്ധരുടെയും ഹൃദയം കീഴടക്കി.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഇന്നത്തെ വികസിച്ച ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വയം പ്രചോദിതരും, സാങ്കേതിക പരിജ്ഞാനമുള്ളവരും, ജീവിതത്തില്‍ ധീരരുമാണ്, ഈ വിവേചനബുദ്ധിയുള്ള മനസ്സുകള്‍ക്ക് ശരിയായ കൂട്ടാളി കൂടിയാണ് ബലേനോ. അസാധാരണമായ റോഡ് സാന്നിധ്യവും ഡ്രൈവ് അനുഭവവും കൊണ്ട് ഒരു പ്രീമിയം സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് ബലേനോ ഉണ്ടാക്കുന്നുവെന്നും'' ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

അവസാന നവീകരണത്തില്‍ മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്കിന് നിരവധി അപ്ഡേറ്റുകള്‍ നല്‍കിയാണ് വിപണിയില്‍ എത്തിച്ചത്. വൈകാതെ തന്നെ വാഹനത്തിന് ഒരു പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, സ്പോര്‍ട്ടി അലോയ് വീലുകള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ബലേനോ ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷം ആദ്യം ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും വിപുലമായ ഡിസൈന്‍ ഓവര്‍ഹോളുകളും പുതിയ സവിശേഷതകളുമായി വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ക്യാബിനിനുള്ളില്‍, മാരുതി സുസുക്കി ബലേനോയ്ക്ക് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വിശാലമായ സ്ഥലവും മറ്റ് ഫീച്ചറുകളും ലഭിക്കും.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

സുസുക്കിയുടെ SHVS സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് VVT എഞ്ചിനില്‍ നിന്നാണ് ഹാച്ച്ബാക്കിന് കരുത്ത് ലഭിക്കുന്നത്. ഇതിന് ഒരു ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനും ലഭിക്കുന്നു, ഒരു CVT ഗിയര്‍ബോക്‌സും വാഹനത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യും.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

1.2 ലിറ്റര്‍ VVT ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. ഈ യൂണിറ്റിനൊപ്പം 5 സ്പീഡ് മാനുവല്‍, ഒരു CVT ഗിയര്‍ബോക്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് VVT മോട്ടോറും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ യൂണിറ്റ് 89 bhp കരുത്തും 113 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിമൈന്‍ഡറോട് കൂടിയ പ്രീ-ടെന്‍ഷനര്‍, ഫോഴ്സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് റെസ്ട്രെയ്ന്റ് സിസ്റ്റം, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളോടെയാണ് ബലേനോ എത്തുന്നത്.

അതിവേഗം കുതിച്ച് Maruti Suzuki Baleno; 10 ലക്ഷവും പിന്നിട്ട് വില്‍പ്പന

വില വിവരങ്ങള്‍ പരിശോധിച്ചാല്‍ നിലവില്‍ മോഡലിന്റെ പ്രാരംഭ പതിപ്പിന് 5.97 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 9.33 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഇന്ത്യയിലെ 248 നഗരങ്ങളിലായി 399 നെക്‌സ ഔട്ട്ലെറ്റുകളിലൂടെയാണ് ഈ കാര്‍ നിലവില്‍ വില്‍ക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki announced baleno sales crosses 10 lakh milestone in india
Story first published: Thursday, December 9, 2021, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X