ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

2021 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകളുമായി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മൊത്ത (ആഭ്യന്തര, കയറ്റുമതി) വില്‍പ്പനയില്‍ 11.8 ശതമാനം വളര്‍ച്ചയാണ് മാരുതി സുസുക്കി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

മൊത്തം 1,64,469 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. ആഭ്യന്തര വിപണിയില്‍ 1,47,483 യൂണിറ്റുകളും, 11,486 യൂണിറ്റ് കയറ്റുമതിയും 5,500 യൂണിറ്റ് ടൊയോട്ടയിലേക്കുള്ള ഒഇഎം വിതരണവും ഉള്‍പ്പെടുന്നു. 2020-ല്‍ ഇതേ മാസത്തില്‍ 1,47,110 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെയാണ് വില്‍പ്പനയില്‍ 11.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

ഈ സാമ്പത്തിക വര്‍ഷത്തില്‍ (2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെ) രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി 12,90,847 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 14,79,505 യൂണിറ്റുകളില്‍ നിന്ന് ആഭ്യന്തരവും കയറ്റുമതിയും കൂടിച്ചേര്‍ന്നപ്പോള്‍ 12.8 ശതമാനം വളര്‍ച്ചയുണ്ടായി.

MOST READ: എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

മിനി, കോംപാക്ട് സെഗ്മെന്റുകള്‍ പ്രധാന സംഭാവന നല്‍കിയപ്പോള്‍ മാരുതി സുസുക്കി കഴിഞ്ഞ മാസം 7.3 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. ആള്‍ട്ടോയും എസ്-പ്രസ്സോയും ചേര്‍ന്ന് 23,959 യൂണിറ്റുകള്‍ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. 12.9 ശതമാനം വളര്‍ച്ചയുടെ വര്‍ധനവാണ് ഇത് കാണിക്കുന്നത്.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

എന്നിരുന്നാലും, എന്‍ട്രി ലെവല്‍ കോംപാക്ട് മോഡലുകളായ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ S എന്നിവ 2021 ഫെബ്രുവരിയില്‍ 80,517 യൂണിറ്റുകളുടെ വില്‍പ്പന നിലനിര്‍ത്തി.

MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

മിഡ്-സൈസ് സെഡാനായ സിയാസ് 1,510 യൂണിറ്റുകളുടെ വില്‍പ്പനയും നേടി. പോയ മാസം വിറ്റ 2,544 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40.6 ശതമാനം ഇടിവാണ് ഈ മോഡലിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

യൂട്ടിലിറ്റി ശ്രേണിയില്‍ കഴിഞ്ഞ മാസം വില്‍പ്പനയില്‍ കാര്യമായ വര്‍ധനവായിരുന്നു ബ്രാന്‍ഡിന് ലഭിച്ചത്. എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയില്‍ മൊത്തം 26,884 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്.

MOST READ: ആറ്റം 1.0 ഇലക്ട്രിക് മോട്ടാര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു; കൂടുതല്‍ നഗരങ്ങളിലേക്ക് ഉടന്‍

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

2020-ല്‍ ഇതേ കാലയളവില്‍ 22,604 യൂണിറ്റായിരുന്നു വില്‍പ്പന. ഈക്കോയുടെ വില്‍പ്പനയിലും ചലനമുണ്ടാക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2020-ല്‍ ഇതേ കാലയളവില്‍ 11,227 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കിലും 2021 ഫെബ്രുവരി മാസത്തില്‍ 11,891 യൂണിറ്റിലേക്ക് ഉയര്‍ത്താന്‍ ബ്രാന്‍ഡിന് സാധിച്ചു.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

5.9 ശതമാനം വളര്‍ച്ചയാണ് ഈക്കോയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 507.6 ശതമാനം വോളിയം വര്‍ധനവ് സൂപ്പര്‍ ക്യാരിയുടെ വില്‍പ്പനയിലും ഉണ്ടായി. 2,722 യൂണിറ്റുകളാണ് പോയ മാസം വിറ്റഴിച്ചത്.

MOST READ: പള്‍സര്‍ 180F ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് വിറ്റാര ബ്രെസ, ബലേനോ എന്നിവയുടെ പുനര്‍നാമകരണം ചെയ്ത മോഡലുകളായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ടൊയോട്ട ഗ്ലാന്‍സ എന്നിവയുടെ 5,500 യൂണിറ്റുകള്‍ വിറ്റു. ഇവരുടെ സംയോജിത വില്‍പ്പന ഇതിനകം 50,000 യൂണിറ്റുകള്‍ മറികടന്നു, കൂടാതെ സമീപഭാവിയില്‍ ഈ പങ്കാളിത്തത്തില്‍ കൂടുതല്‍ മോഡലുകള്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

രണ്ട് ജാപ്പനീസ് ബ്രാന്‍ഡുകളും മിഡ്-സൈസ് എസ്‌യുവിയിലും C-സെഗ്മെന്റ് എംപിവിയിലും പ്രവര്‍ത്തിക്കുന്നുവെന്ന് സൂചനകളുണ്ട്. 2020 ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒഇഎം വിതരണം 2,699 യൂണിറ്റായി ഉയര്‍ന്നു. 103.8 ശതമാനം വളര്‍ച്ചയും കൈവരിച്ചു.

ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

കയറ്റുമതിയില്‍ മാത്രം 11.9 ശതമാനം വളര്‍ച്ചയുണ്ടായി. അടുത്തിടെയാണ് ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്ന് രണ്ട് ദശലക്ഷം കയറ്റുമതി നാഴികക്കല്ലിലെത്തിയതായി കമ്പനി പ്രഖ്യാപിച്ചത്.

Most Read Articles

Malayalam
English summary
Maruti Suzuki Announced 2021 February Car Sales Report, WagonR, Baleno, Alto, Swift Sales Numbers Here. Read in Malayalam.
Story first published: Monday, March 1, 2021, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X