സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

ഈക്കോ വാനിന്റെ ആംബുലന്‍സ് പതിപ്പിന്റെ വില കുറച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി . ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) ഒരു റെഗുലേറ്ററി ഫയലിംഗിലൂടെ വാഹന നിര്‍മാതാവ് ഇത് പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

മാരുതി ഈക്കോ ആംബുലന്‍സിന്റെ വില ഇപ്പോള്‍ 6.16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയെന്നും കമ്പനി വ്യക്തമാക്കി. ആംബുലന്‍സിന്റെ ജിഎസ്ടി നിരക്കിന് അനുസൃതമായി പുതിയ വിലകള്‍ 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറഞ്ഞു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

കുറച്ച ജിഎസ്ടി നിരക്കിന്റെ ആശ്വാസം 2021 സെപ്റ്റംബര്‍ 30 വരെ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ വിലയില്‍ നിന്നും ഏകദേശം 88,000 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

കമ്പനി ഡീലര്‍മാര്‍ക്ക് ഇന്‍വോയ്‌സ് ചെയ്ത വാഹനങ്ങള്‍ക്കും ഡീലര്‍ഷിപ്പുകള്‍ ഇന്‍വോയ്‌സ് ചെയ്ത വാഹനങ്ങള്‍ക്കും ഈ മാറ്റം ജൂണ്‍ 14 മുതല്‍ അറിയിപ്പ് തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

ഹാന്‍ഡ് സാനിറ്റൈസര്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ബൈപാപ്പ് മെഷീന്‍, ടെസ്റ്റിംഗ് കിറ്റുകള്‍, ആംബുലന്‍സുകള്‍, താപനില പരിശോധന ഉപകരണങ്ങള്‍ എന്നിങ്ങനെ 18 കൊവിഡുമായി ബന്ധപ്പെട്ട സപ്ലൈകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പ് ജൂണ്‍ 14 ന് അറിയിച്ചിരുന്നു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

''ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന നമ്പര്‍ 05/2021 അനുസരിച്ച്, ഈക്കോ ആംബുലന്‍സിന്റെ ജിഎസ്ടി നിരക്ക് 2021 സെപ്റ്റംബര്‍ 30 വരെ 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ടെന്നും മാരുതി അറിയിച്ചു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

അതനുസരിച്ച്, ഈക്കോ ആംബുലന്‍സിന്റെ എക്‌സ്‌ഷോറൂം വിലയില്‍ കുറവുണ്ടാകും, ദില്ലിയില്‍ ബാധകമായ പുതുക്കിയ എക്‌സ്‌ഷോറൂം വില 6,16,875 രൂപയായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് മാരുതി സുസുക്കി ഇക്കോ ആംബുലന്‍സിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 72 bhp കരുത്തും 98 Nm torque ഉം സൃഷ്ടിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

ഈക്കോയുടെ ബിഎസ് VI പതിപ്പിനെ കഴിഞ്ഞ വര്‍ഷമാണ് കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്നത്. കാര്‍ഗോ വേരിയന്റിന് കമ്പനി ഒരു സിഎന്‍ജി പതിപ്പ് കൂടി സമ്മാനിക്കുന്നുണ്ട്. വാഹനത്തിന്റെ വില്‍പ്പന പരിശോധിച്ചാല്‍ സിഎന്‍ജി പതിപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും.

സര്‍ക്കാര്‍ ജിഎസ്ടി കുറച്ചു; ഈക്കോ ആംബുലന്‍സിന്റെ വില വെട്ടികുറച്ച് മാരുതി സുസുക്കി

കഴിഞ്ഞ മാസം ഏകാനും പുതിയ ഫീച്ചറുകളുമായി വാഹനത്തെ കമ്പനി നവീകരിച്ചിരുന്നു. ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നീ സുരക്ഷാ സവിശേഷതകളും വാഹനത്തില്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Announced Price Cut On Eeco Ambulance, Find Here Alll Details And Price List. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X