വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ പുതിയ കാറുകളുടെ ആവശ്യം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, കാർ വിൽപ്പന ഇപ്പോൾ കുതിച്ചുയരുകയുമാണ്. നിലവിലെ സാഹചര്യത്തിൽ ആവശ്യകത സപ്ലൈയേക്കാൾ വളരെ കൂടുതലാണ്.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

ഉയർന്ന കാത്തിരിപ്പ് കാലയളവാണ് പുതിയ ഉപഭോക്താക്കൾ ഈ ദിവസങ്ങളിൽ നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യത്തെ മുൻ നിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ അരീന ശ്രേണി കാറുകളിൽ വ്യത്യസ്ത കാത്തിരിപ്പ് കാലയളവുകളുണ്ട്, അവ നമുക്ക് നോക്കാം.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

മാരുതിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ആൾട്ടോ, ഇതിന്റെ വില 2.99 ലക്ഷം മുതൽ 4.48 ലക്ഷം രൂപ വരെയാണ്. നിലവിൽ ആൾട്ടോയുടെ സി‌എൻ‌ജി മോഡലുകൾ‌ക്ക് പരമാവധി എട്ട് മുതൽ പത്ത് ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയാണുള്ളത്, പെട്രോളിന് അഞ്ച് മുതൽ ആറ് ആഴ്ച വരെ കുറഞ്ഞ കാത്തിരിപ്പ് കാലാവധിയുമുണ്ട്.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

മാരുതി എസ്-പ്രസ്സോയ്ക്ക് നിലവിൽ മൂന്ന് മുതൽ നാല് ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്, സെലേറിയോ, സെലെറിയോ X എന്നിവയിൽ ഔദ്യോഗിക കാത്തിരിപ്പ് കാലയളവ് ഇല്ല.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

എസ്-പ്രസ്സോയുടെ വില 3.70 ലക്ഷം മുതൽ 5.18 ലക്ഷം രൂപവരെയാണ്. സെലേറിയോയ്ക്ക് 4.53 ലക്ഷം മുതൽ 5.78 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില, സെലേറിയോ X 4.99 ലക്ഷം മുതൽ 5.79 ലക്ഷം രൂപ വിലയ്ക്ക് വിപണിയിലെത്തുന്നു.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

4.65 ലക്ഷം മുതൽ 6.18 ലക്ഷം രൂപ വരെ വിലമതിക്കുന്ന വാഗൺ-ആറിന്റെ ZXi 1.2L വേരിയന്റുകൾക്ക് (MT, AMT) 14 മുതൽ 16 ആഴ്ച വരെയും മറ്റെല്ലാ ട്രിമ്മുകൾക്കും അഞ്ച് മുതൽ ഏഴ് ആഴ്ച വരെയും കാത്തിരിപ്പ് കാലയളവ് നീളുന്നു.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

സ്വിഫ്റ്റിൽ, ZXi AMT വേരിയന്റിന് 12 മുതൽ 16 ആഴ്ച വരെയും മറ്റ് എല്ലാ വേരിയന്റുകൾക്കും എട്ട് മുതൽ പത്ത് ആഴ്ച വരെയുമാണ് കാത്തിരിപ്പ് കാലയളവ്. സ്വിഫ്റ്റിന്റെ വില നിലവിൽ 5.73 ലക്ഷത്തിനും 8.41 ലക്ഷത്തിനും ഇടയിലാണ്.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

മാരുതി ഡിസൈറിനെ സംബന്ധിച്ചിടത്തോളം, ഉപഭോക്താക്കൾക്ക് ZXi, ZXi+ ട്രിമ്മുകൾക്കായി എട്ട് മുതൽ 16 ആഴ്ച വരെ കാത്തിരിക്കേണ്ടിവരും, മറ്റ് വേരിയന്റുകൾക്ക് നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

വിറ്റാര ബ്രെസയെ സംബന്ധിച്ചിടത്തോളം, അതിന്റെ കാത്തിരിപ്പ് കാലയളവ് മാനുവൽ വേരിയന്റുകൾക്ക് രണ്ട് മുതൽ എട്ട് ആഴ്ച വരെയും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 10 മുതൽ 12 ആഴ്ച വരെയും ആയിരിക്കും. ഡിസൈറിന്റെ വില 5.94 ലക്ഷം മുതൽ 8.90 ലക്ഷം രൂപയുമായിരിക്കുമ്പോൾ വിറ്റാര ബ്രെസയുടെ വില 7.39 ലക്ഷം രൂപയ്ക്കും 11.20 ലക്ഷം രൂപയ്ക്കുമിടയിലാണ്.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

ഇക്കോ ആംബുലൻസ് ഒഴികെയുള്ള എല്ലാ വേരിയന്റുകൾക്കും അഞ്ച് മുതൽ ഏഴ് ആഴ്ച വരെയാണ് മാരുതി ഈക്കോയുടെ കാത്തിരിപ്പ് കാലയളവ്, ആംബുലൻസ് മോഡലിന്രെ കാത്തിരിപ്പ് കാലയളവ് 50 മുതൽ 55 ആഴ്ച വരെയാണ്.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

3.97 ലക്ഷം മുതൽ 5.18 ലക്ഷം രൂപ വരെയാണ് ഇക്കോയുടെ അഞ്ച്, ഏഴ് സീറ്റർ മോഡലുകളുടെ വില. കാർഗോ വേരിയന്റുകൾക്ക് 4.08 ലക്ഷം മുതൽ 5.30 ലക്ഷം രൂപ വില വരുമ്പോൾ ആംബുലൻസ് വേരിയന്റ് 6.94 ലക്ഷം രൂപയ്ക്ക് എത്തുന്നു.

വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

7.69 ലക്ഷം മുതൽ 10.47 ലക്ഷം രൂപ വരെ വിലയുമായി എത്തുന്ന മാരുതി എർട്ടിഗയുടെ പെട്രോൾ മോഡലുകൾക്ക് 14 മുതൽ 16 ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. സി‌എൻ‌ജി വേരിയന്റുകളെ സംബന്ധിച്ചിടത്തോളം, കാത്തിരിപ്പ് കാലയളവ് വളരെ കൂടുതലാണ്, ഇത് ഏകദേശം 34 മുതൽ 36 ആഴ്ച വരെ നീളുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Arena Models Waiting Period Explained. Read in Malayalam.
Story first published: Wednesday, April 14, 2021, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X