തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ വൈകുമെന്ന് റിപ്പോർട്ടുകൾ. വാഗൺആർ ടോൾ-ബോയ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ഈ വർഷം നിരത്തിലെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

വാഗൺആർ ഇവി പതിപ്പിനെ ഉടനടി വിപണിയിൽ എത്തിക്കാനില്ലെന്നാണ് മാരുതി സുസുക്കി ഇന്ത്യ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ എം‌ജി മോട്ടോർസ്, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര എന്നിവ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുമ്പോൾ മാരുതി വിപണിയിൽ ഇവി ഓഫറുകളൊന്നും പരിചയപ്പെടുത്തിയിട്ടില്ല.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

വാഹന വിപണിയുടെ ഭാവി എന്ന് കരുതുന്ന ഇലക്‌ട്രിക് മോഡലുകൾ ഇല്ലാത്തത് കമ്പനിക്ക് തിരിച്ചടിയായേക്കുമെന്നാണ് പ്രവചനമെങ്കിലും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് വാഹനത്തെ പതിയെ വിൽപ്പനയ്ക്ക് തയാറാക്കിയാൽ മതിയെന്ന തീരുമാനത്തിലേക്ക് എത്താൻ കാരണമായത്.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

2025 സാമ്പത്തിക വർഷത്തോടെ സുസുക്കി തങ്ങളുടെ ആദ്യത്തെ മാസ് മാർക്കറ്റ് ഓൾ-ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്നാണ് പുതിയ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലായിരിക്കും ആദ്യമായി പുറത്തിറക്കുക.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

തുടർന്ന് യൂറോപ്യൻ ജപ്പാൻ വിപണികളിലേക്കും എത്തും. പുതിയ സുസുക്കി ഇവിയുടെ വില ഏകദേശം 13,700 ഡോളറാകാമെന്നാണ് സൂചന. അതായത് ഏകദേശം 10 ലക്ഷം രൂപ. ബഡ്‌ജറ്റ് ഫ്രണ്ട്‌ലി കാർ വിഭാഗത്തിൽ മാരുതി സുസുക്കിക്ക് ഇപ്പോഴും ഒരു പ്രധാന പങ്കുണ്ട്.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

ഇലക്ട്രിക് വാഹനങ്ങൾക്ക് 10 ലക്ഷം രൂപ വില വരുന്നതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. പണത്തിന്റെ അളവിന് ഉയർന്ന ശ്രേണിയും സ്ഥലവും മൂല്യവും വാഗ്ദാനം ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

മാരുതി സുസുക്കി നിലവിൽ ഇന്ത്യൻ നിരത്തുകളിൽ വാഗൺആർ ഇലക്‌ട്രിക്കിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ്. ഇവി പതിപ്പിൽ 72-2 വോൾട്ട് ഇലക്ട്രിക് ഡ്രൈവ് 10-25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

ഒരൊറ്റ ചാർജിൽ 180 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യാൻ ഇത് പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന. ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന അതിവേഗ ചാർജിംഗ് ഓപ്ഷനുമായി ഹാച്ച്ബാക്ക് വരാനും സാധ്യതയുണ്ട്.

തിരക്കില്ല, പതിയെ മതി; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് മോഡൽ എത്താൻ 2025 ആയേക്കും

ഇതേ വാഹനം ടൊയോട്ടയുടെ ബാഡ്‌ജിലും വിപണിയിൽ എത്തിയേക്കാം. രണ്ട് വാഹന ബ്രാൻഡുകളും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Confirmed There Is No Immediate Plans To Launch An Electric Model In India. Read in Malayalam
Story first published: Tuesday, July 20, 2021, 14:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X