എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

വില്‍പ്പനയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം മൊത്ത വില്‍പ്പനയില്‍ ചെറിയ വളര്‍ച്ച കൈവരിച്ചിരുന്നു.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

എന്നിരുന്നാലും, നിര്‍മ്മാതാക്കള്‍ അതിന്റെ എംപിവി മോഡലുകളായ എര്‍ട്ടിഗ, XL6 എന്നിവയുടെ വില്‍പ്പന കണക്കുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ എര്‍ട്ടിഗയുടെ മൊത്തം 9,774 യൂണിറ്റുകള്‍ വില്‍പ്പന ചെയ്തപ്പോള്‍, XL6-ന്റെ 3,020 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റത്.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, മാരുതി കഴിഞ്ഞ മാസം 17.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരിയിലെ വില്‍പ്പന 11,782 യൂണിറ്റായിരുന്നു.

MOST READ: ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

എന്നാല്‍, 2021 ജനുവരിയില്‍ നിര്‍മ്മാതാവ് എര്‍ട്ടിഗയുടെ 9,565 യൂണിറ്റുകള്‍ വിറ്റഴിച്ചു, ഇത് 2021 ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ 2.19 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

XL6-നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം 28.29 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഫെബ്രുവരിയില്‍ 3,886 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. 2021 ജനുവരിയില്‍, മാരുതി XL6-ന്റെ 3,119 യൂണിറ്റായിരുന്നു വില്‍പ്പന കണക്കുകള്‍.

MOST READ: ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

ഇതോടെ പ്രതിമാസ വില്‍പന കണക്കുകള്‍ 2021 ഫെബ്രുവരിയില്‍ 3.17 ശതമാനം കുറഞ്ഞു. 1.5 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് മാരുതി എര്‍ട്ടിഗയുടെ കരുത്ത്.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

ഇത് 105 bhp പരമാവധി കരുത്തും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഈ മോഡലിനൊപ്പം ലഭ്യമാണ്.

MOST READ: താങ്ങാനാവുന്ന വിലയിൽ പനോരമിക് സൺറൂഫുമായി എത്തുന്ന കാറുകൾ

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

വാഹനം SHVS (മൈല്‍ഡ്-ഹൈബ്രിഡ്) സംവിധാനത്തോടെ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഒരു സിഎന്‍ജി ഓപ്ഷനും ഉപഭോക്താക്കള്‍ വാഹനത്തില്‍ ലഭ്യമാണ്.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

മാരുതി XL6 പ്രധാനമായും എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പാണ്, പുറമെയും അകത്തും കുറച്ച് മാറ്റങ്ങളും പ്രകടമാണ്. ഒരേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും (SHVS) വിപണിയില്‍ ലഭ്യമാണ്. കൂടാതെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭിക്കുന്നു.

MOST READ: കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

അതേസമയം XL6-ല്‍ സിഎന്‍ജി ഓപ്ഷനുകളൊന്നും കമ്പനി ലഭ്യമാക്കിയിട്ടില്ല. എര്‍ട്ടിഗയ്ക്കും, XL6-നും ഈ വര്‍ഷം എപ്പോഴെങ്കിലും ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

ഉല്‍പാദനച്ചെലവ് വര്‍ദ്ധിക്കുന്നത് വാങ്ങലുകാരെ പിന്നോട്ട് വലിക്കുമെന്ന് വിശ്വസിച്ച് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് മാരുതി സുസുക്കി ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കിയിരുന്നു.

എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകളുടെ ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. ഇതിന്റെ ഭാഗമായി നിര്‍മ്മാതാവ് അതിന്റെ 1.5 ലിറ്റര്‍ DDiS എഞ്ചിന്‍ ബിഎസ് VI നവീകരണങ്ങളോടെ തിരികെ എത്തിച്ചേക്കുമെന്നും സൂചനകളുണ്ട്. ഇത് വിറ്റാര ബ്രെസ, സിയാസ് പോലുള്ള മറ്റ് ചില മോഡലുകളിലും വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Maruti Suzuki Ertiga & XL6 February 2021 Sales Going Down, Planning To Re-introduce Diesel Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X