ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

വാഹന വ്യവസായത്തില്‍ ഇന്ത്യന്‍ റെയില്‍വേ അഭിവാജ്യഘടകമായിരിക്കുകയാണ്. രാജ്യത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതിന് നിരവധി ഓപ്ഷനുകള്‍ ഉണ്ടെങ്കിലും റെയില്‍വേയാണ് ഇപ്പോള്‍ മിക്ക് നിര്‍മ്മാതാക്കളുടെയും മുഖ്യആശ്രയം.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

റെയില്‍വേ വഴിയുള്ള ഇത്തരം നീക്കത്തിന് മാരുതി സുസുക്കി കുറച്ചുകാലമായി മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ വിശാലവും സങ്കീര്‍ണ്ണവുമായ റെയില്‍വേ ശൃംഖലയിലൂടെ 7.2 ലക്ഷത്തിലധികം കാറുകള്‍ കയറ്റി അയച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി അറിയിച്ചു.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് വാഹനങ്ങള്‍ കൊണ്ടുപോകുന്നത് പലപ്പോഴും ഒരു വെല്ലുവിളിയാകും. വര്‍ഷങ്ങളായി ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകള്‍ റൗണ്ടുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഇന്ത്യന്‍ റെയില്‍വേ സമീപകാലത്തും ഒരു വിജയകരമായ ഓപ്ഷനായി കാണുന്നു.

MOST READ: കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്‌കോഡ

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

ഈ ഗതാഗത ഓപ്ഷന്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് മാത്രമല്ല, 3,200 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാന്‍ സഹായിച്ചതായും മാരുതി സുസുക്കി പറയുന്നു.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

2020-21 കാലഘട്ടത്തില്‍ റെയില്‍ റൂട്ട് ഓപ്ഷന്‍ ഉപയോഗിച്ച് മാരുതി സുസുക്കി 1.8 ലക്ഷം യൂണിറ്റുകള്‍ അയച്ചു. ഈ കാലയളവില്‍ മൊത്തം വില്‍പ്പനയുടെ 13 ശതമാനമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

MOST READ: പുറത്തിറങ്ങും മുമ്പ് പുതുതലമുറ പോളോയുടെ ടീസർ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

2019-ല്‍ 1.78 ലക്ഷം യൂണിറ്റുകള്‍ റെയില്‍ വഴി വിവിധ ഇടങ്ങളിലേക്ക് കയറ്റി അയച്ചു. റെയില്‍ ഓപ്ഷന്‍ ഉപയോഗിക്കുന്നത് വളരെയധികം അര്‍ത്ഥവത്താക്കിയേക്കാം, കാരണം, ഇത് ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗ്ഗമാണ്.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

മാരുതി സുസുക്കിയുടെ ബോധപൂര്‍വമായ ശ്രമമെന്ന നിലയില്‍ റെയില്‍വേ വഴി വാഹന ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.

MOST READ: കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

മാരുതി ആദ്യമായി 2014-ല്‍ തങ്ങളുടെ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് റെയില്‍ ഓപ്ഷന്‍ എടുക്കാന്‍ തുടങ്ങിയിരുന്നു, അതിനുശേഷം രാജ്യത്തിന്റെ ദേശീയപാതകളിലൂടെ ഒരു ലക്ഷത്തിലധികം ട്രക്ക് യാത്രകള്‍ ലാഭിച്ചതായി പറയുന്നു.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

ഇന്ത്യന്‍ റെയില്‍വേയും പ്രത്യേക കോച്ചുകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ വിലയിരുത്താന്‍ കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നു. അതിന്റെ ഡിസൈന്‍ ഭുജമായ റിസര്‍ച്ച് ഡിസൈനും സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും - ബിസിഎസിഎം എന്ന് വിളിക്കപ്പെടുന്ന ഒന്ന് കൊണ്ടുവന്നിരുന്നു, ഇത് കാറുകള്‍ കയറ്റാനുള്ള ട്രെയിനുകളുടെ ശേഷി ഇരട്ടിയാക്കി.

MOST READ: ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

ഒറ്റയടിക്ക് 125 യൂണിറ്റുകളില്‍ നിന്ന് 265 ലേക്ക് ഉയര്‍ത്താനും സാധിച്ചു. തുടര്‍ന്നുള്ള ഡിസൈന്‍ നവീകരണം ഈ നമ്പറില്‍ 318 കാറുകള്‍ വരെ എത്തി. ഓട്ടോമൊബൈല്‍ ഫ്രൈറ്റ് ട്രെയിന്‍ ഓപ്പറേറ്റര്‍ (AFTO) ലൈസന്‍സ് നേടിയ രാജ്യത്തെ ആദ്യത്തെ വാഹന നിര്‍മാതാവ് കൂടിയാണ് മാരുതി സുസുക്കി.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

ഇന്ത്യന്‍ റെയില്‍വേയുടെ ശൃംഖലയില്‍ ഉയര്‍ന്ന വേഗതയുള്ളതും ഉയര്‍ന്ന ശേഷിയുള്ളതുമായ ഓട്ടോവാഗണ്‍ റേക്കുകള്‍ നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഇത് സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

ഗുരുഗ്രാം, ഫാറൂഖ്നഗര്‍, കതുവാസ്, പട്ലി, ഡെട്രോജ് എന്നീ അഞ്ച് ലോഡിംഗ് ടെര്‍മിനലുകള്‍ നിലവില്‍ മാരുതി ഉപയോഗിക്കുന്നു. 15 ഡെസ്റ്റിനേഷന്‍ ടെര്‍മിനലുകളുണ്ട്, അതില്‍ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുജറാത്തിലെ മുന്ദ്ര തുറമുഖം എന്നിവ ഉള്‍പ്പെടുന്നു.

ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍

പ്ലാന്റുകളില്‍ നിന്ന് രാജ്യത്തിന്റെ നാല് കോണുകളിലേക്കും വാഹനങ്ങള്‍ കൊണ്ടുപോകാന്‍ മറ്റ് പല ഒഇഎമ്മുകളും റെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ മഹീന്ദ്ര, കിയ തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കളും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Has Transported 7.2 Lakh Cars Using Indian Railways, Find Here All Details. Read in Malayalam.
Story first published: Tuesday, April 20, 2021, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X