ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

ഐതിഹാസിക മോഡലായ ഓമ്‌നിക്ക് പകരക്കാരനായി എത്തി ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ വാഹനമാണ് മാരുതി സുസുക്കി ഈക്കോ. പല ആവശ്യങ്ങൾക്കും ഒരേ പോലെ ഉതകുന്ന മികച്ചൊരു മൾട്ടി പർപ്പസ് മോഡലു തന്നെയാണ് ഈ മിടുക്കൻ.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

വാൻ മോഡലായി കണക്കാക്കപ്പെടുന്ന മാരുതി സുസുക്കി ഈക്കോ 10 വർഷമായി ഇന്ത്യൻ നിരത്തുകളിലെ നിറ സാന്നിധ്യമാണ്. അതായത് ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് മോഡലിനുള്ളതെന്ന് സാരം. 2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‌സയ്ക്ക് പകരക്കാരനായാണ് ഈക്കോ വിപണിയിൽ സ്ഥാനംപിടിച്ചതും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു. ഇക്കാലയളവിനുള്ളിൽ മോഡലിന്റെ 7 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

അതിനാൽ തന്നെ രാജ്യത്തെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കൈയ്യിലൊതുക്കുന്നത് ഈക്കോയാണെന്നുമാണ് മാരുതി സുസുക്കിയുടെ കണക്കുകള്‍. ദേ ഇപ്പോൾ ഈക്കോ വാനിന്റെ എല്ലാ നോൺ-കാർഗോ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി മാരുതി സുസുക്കി ഇന്ത്യ പാസഞ്ചർ സൈഡ് എയർബാഗ് ചേർത്തിരിക്കുകയാണ്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

ഇപ്പോൾ സ്റ്റാൻഡേർഡ് ഫീച്ചറുകളുടെ ഭാഗമായി ഡ്രൈവറും ഫ്രണ്ട് പാസഞ്ചർ സൈഡ് എയർബാഗും ലഭിക്കും. പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതോടെ മാരുതി സുസുക്കി ഈക്കോയുടെ വിലയും കമ്പനി 8,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ മാരുതി സുസുക്കി ഈക്കോ മൈക്രോവാൻ ശ്രേണിക്ക് ഇന്ത്യയിൽ 4.30 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

നേരത്തെ 2021 ഏപ്രിൽ മാസത്തിൽ മാരുതി ഈക്കോയുടെ കാർഗോ വേരിയന്റുകളിൽ റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റൻസ് സിസ്റ്റം (RPAS) കമ്പനി അവതരിപ്പിച്ചിരുന്നു. അന്നും കാർഗോ വേരിയന്റുകളുടെ വിലയും കമ്പനി പരിഷ്ക്കരിച്ചിരുന്നു.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

വാൻ മോഡലിന്റെ നോൺ-കാർഗോ വേരിയന്റുകൾ 5, 7 സീറ്റർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ അടിസ്ഥാന വേരിയന്റിന് എയർ കണ്ടീഷനിംഗ് യൂണിറ്റ് ഇല്ലാതെ വരുമ്പോൾ ഉയർന്ന വേരിയന്റിന് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റിന്റെ ഭാഗമായി എസിയും ലഭിക്കുന്നുണ്ട്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

ഈക്കോയുടെ ഓഫറിലുള്ള മറ്റ് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഇബിഡി ഉള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, മുൻ സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹെഡ്‌ലാമ്പ് ലെവലിംഗ് ഫംഗ്ഷൻ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, സ്ലൈഡിംഗ് ഡോറിനും വിൻഡോയ്ക്കുമുള്ള ചൈൽഡ് ലോക്ക് എന്നിവയും ഉൾപ്പെടുന്നുണ്ട്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

മാരുതിയുടെ ബിഎസ്-VI മോഡലുകൾക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ് മാരുതി സുസുക്കി ഈക്കോയുടെ ഹൃദയവും. ഇത് പരമാവധി 73 bhp കരുത്തിൽ 101 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

അതേസമയം 21.8 കിലോമീറ്ററിന്റെ എന്ന ഉയർന്ന ഇന്ധനക്ഷമത നൽകുന്ന ഒരു സിഎൻജി വേരിയന്റും മൈക്രോ വാൻ ശ്രേണിയിലുണ്ട്. ഈക്കോയുടെ ബിഎസ്-VI നിലവാരത്തിലുള്ള പതിപ്പ് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

തുടർന്ന് ബിഎസ്-VI എസ്-സിഎൻജി മോഡൽ മാർച്ചിലും വിൽപ്പനയ്‌ക്കെത്തി. സ്വതന്ത്ര മുന്‍ സസ്‌പെന്‍ഷനും ലീഫ് സ്പ്രിങ് യൂണിറ്റുള്ള പിന്‍ സസ്‌പെന്‍ഷനും മാരുതി ഈക്കോയുടെ സവിശേഷതയാണ്.

ഡ്യുവൽ എയർബാഗ് ഇനി സ്റ്റാൻഡേർഡ്, പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് മാരുതി ഈക്കോ; വിലയും കൂടും

നിലവില്‍ ശരാശരി 6,000 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന മുടക്കംകൂടാതെ ഈക്കോ രാജ്യത്ത് കുറിക്കുന്നുണ്ട്. എന്തായാലും നിലവിലെ പരിഷ്ക്കാരത്തിലൂടെ നേടിയ വില വർധനവ് മോഡലിന്റെ വിൽപ്പനയെ ബാധിക്കില്ലെന്നാണ് കരുതുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki india added dual airbags as standard in all the non cargo variants of the eco van
Story first published: Wednesday, December 1, 2021, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X