കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

ഡീസൽ കാറുകളിൽ നിന്നും പിൻമാറിയ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി സിഎൻജി കാറുകളിലാണ് ഇപ്പോൾ കൂടുതൽ ഊന്നൽ കൊടുക്കുന്നത്. ഇന്നു വരെ അഞ്ച് ലക്ഷത്തോളം സിഎൻജി കാറുകൾ നിരത്തിലെക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

ഈ നിരയിലെ മാരുതിയുടെ പ്രധാനിയാണ് വാഗൺആർ. സിഎൻജി ഹാച്ച്ബാക്കിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. സി‌എൻ‌ജി വാഗൺആർ 2010-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് എസ്-സിഎൻജി ബിഎസ്-VI പതിപ്പ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലും അവതരിപ്പിച്ചു.

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കുന്നതിനായി വാഗൺആർ സിഎൻജി പതിപ്പിന് പുത്തൻ കളർ ഓപ്ഷനുകൾ സമ്മാനിച്ചിരിക്കുകയാണ് മാരുതി സുസുക്കി. പുതുതായി മൂന്ന് നിറങ്ങളാണ് ടോൾ-ബോയ് ഹാച്ചിലേക്ക് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

MOST READ: ടാറ്റ HBX എതിരാളിയുമായി സിട്രണ്‍; പരീക്ഷണയോട്ടം നടത്തി CC21

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

കഴിഞ്ഞ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിഎസ്-VI ലേക്ക് പുതുക്കി അവതരിപ്പിച്ചപ്പോൾ വൈറ്റ്, ഗ്രേ, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ഇത് വാഗ്ദാനം ചെയ്തു. ഇപ്പോൾ പൂൾസൈഡ് ബ്ലൂ, നട്മെഗ് ബ്രൗൺ, ആറ്റം ഓറഞ്ച് ഷേഡുകളിലും കാർ തെരഞ്ഞെടുക്കാൻ സാധിക്കും.

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

LXi, LXi (O) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗൺആർ എസ്-സി‌എൻ‌ജി വരുന്നത്. 1.0 ലിറ്റർ, 3 സിലിണ്ടർ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന എഞ്ചിൻ പരമാവധി 58 bhp കരുത്തിൽ 78 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

അതേസമയം പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 67 bhp, 90 Nm torque എന്നിങ്ങനെയാണ് വാഗൺആർ ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

60 ലിറ്റർ സിഎൻജി ടാങ്കാണ് കമ്പനി വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസിനും മലിനീകരണ അളവ് കുറയ്ക്കുന്നതിനും വാഗൺആർ എസ്-സിഎൻജി മോഡലിൽ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റവും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

കിലോഗ്രാമിന് 33.54 കിലോമീറ്റർ മൈലേജാണ് സിഎൻജി മോഡലിൽ മാരുതി അവകാശപ്പെടുന്ന ഇന്ധനക്ഷമത. വാഗൺആർ ഹാച്ച്ബാക്കിന് യഥാക്രമം 5.25 ലക്ഷം രൂപയും, 5.32 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടത്.

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

ഡ്രൈവർ സൈഡ് എയർബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് വാർണിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളും മാരുതി സുസുക്കി വാഗൺആർ സിഎൻജിയിൽ ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Introduced Three New Colour Options For WagonR CNG. Read in Malayalam
Story first published: Thursday, April 29, 2021, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X