ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

സുസുക്കിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ട വാഹനങ്ങളിലൊന്നാണ് ജിംനി. ഓട്ടോ എക്‌സ്‌പോ 2020 -ൽ നിർമ്മാതാക്കൾ വാഹനം പ്രദർശിപ്പിച്ചതുമുതൽ, ഇത് സമാരംഭിക്കുന്നതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

എന്നാൽ ജിംനിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് പറഞ്ഞ് മാരുതി സുസുക്കി അഭ്യൂഹങ്ങൾക്ക് തടയിട്ടു. എന്നിരുന്നാലും, ജിംനിയുടെ അഞ്ച്-ഡോർ പതിപ്പിൽ സുസുക്കി പ്രവർത്തിക്കുന്നു, ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

തൽക്കാലം, മൂന്ന് ഡോറുകളുള്ള ജിംനിയുടെ വിതരണം ഈ വർഷത്തേക്ക് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സുസുക്കി പറയുന്നു. ഈ കാരണത്താലാണ് ജിംനി ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുകയും നിലവിൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

അഞ്ച്-ഡോർ പതിപ്പ് 2022 -ൽ എത്തും. 2022 -ന്റെ തുടക്കത്തിൽ മോഡൽ വെളിപ്പെടുത്തിയേക്കാം, അതിനുശേഷം ജൂലൈയിൽ ലോഞ്ച് പ്രതീക്ഷിക്കാം.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

അഞ്ച് ഡോറുകളുള്ള ജിംനിയുടെ വീൽബേസിന് 300 mm നീളമുണ്ടാവും. കൂടുതൽ ക്യാബിൻ സ്പെയിസ് സ്വതന്ത്രമാക്കാൻ ഇത് സഹായിക്കും. അതിനാൽ, യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം ഉണ്ടാകും ഒപ്പം യാത്രകൾ അവർക്ക് സുഖകരമായിരിക്കും.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

2,250 mm വീൽബേസുള്ള മൂന്ന് ഡോർ ജിംനിയെ അപേക്ഷിച്ച് അഞ്ച് ഡോർ മോലിന് 2,550 mm ലഭിക്കും. കൂടുതൽ വീൽബേസ് അർത്ഥമാക്കുന്നത് പിൻ ഡോറുകൾ ആളുകളെ എളുപ്പത്തിൽ കയറാനും ഇറങ്ങാനും സഹായിക്കും. നിലവിൽ മുൻവശത്തെ സീറ്റുകൾ മുന്നോട്ട് മാറ്റി വേണം പിന്നിലുള്ളവർക്ക് വാഹനത്തിൽ പ്രവേശിക്കാൻ.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

ഇക്കാരണത്താൽ, അഞ്ച് ഡോറുകളുള്ള ജിംനിയുടെ ഭാരം 100 കിലോ വർധിക്കും. മൂന്ന് ഡോറുകളുള്ള ജിംനിയുടെ ഭാരം 1,090 കിലോഗ്രാമാണ് അഞ്ച് ഡോറുകളുള്ള പതിപ്പിന് ഭാരം 100 കിലോ കൂടെ ചേർത്ത് 1,190 കിലോഗ്രാമാകാം.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

എഞ്ചിൻ

ഇപ്പോൾ, ചോർന്ന രേഖയിൽ അഞ്ച്-ഡോർ ജിംനി മൂന്ന്-ഡോർ ജിംനിയുടെ അതേ 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി. എഞ്ചിൻ 102 bhp പരമാവധി കരുത്തും 130 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

എന്നിരുന്നാലും, അധിക ഭാരം കൈകാര്യം ചെയ്യാൻ നിർമ്മാതാക്കൾ ഒരു ടർബോചാർജർ എഞ്ചിനിലേക്ക് കൂട്ടിച്ചേർക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിൽ, ലോവർ വേരിയന്റുകൾക്കായി ചെലവ് കുറയ്ക്കുന്നതിന് ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനും ലഭിച്ചേക്കാം. ഉയർന്ന വേരിയന്റുകളിൽ 4×4 സംവിധാനമുണ്ട്, അത് നാല് വീലുകളിലേക്കും പവർ കൈമാറും.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

വിലനിർണ്ണയം

മൂന്ന് ഡോറുകളുള്ള ജിംനിയുടെ വില 1,793,000 യെൻ മുതൽ 2,057,000 യെൻ വരെയാണ്. അതേസമയം ജിംനി അഞ്ച്-ഡോർ പതിപ്പിന്റെ വില 300,000 യെൻ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

ലുക്ക്

ലോംഗ് വീൽബേസ് ജിംനിയുടെ പുറത്തുവന്ന ഷോട്ട് മൂന്ന് ഡോർ പതിപ്പുകളുടേതിന് സമാനമാണ്. എന്നിരുന്നാലും, ഊഹാപോഹങ്ങൾ അനുസരിച്ച്, അഞ്ച് ഡോറുകളുള്ള ജിംനിയുടെ ഗ്രില്ല് ഡിസൈൻ സുസുക്കി മാറ്റിയേക്കാം. മൂന്ന് ഡോറുകളുള്ള ജിംനിയിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചറിയാൻ ഇത് സഹായിക്കും.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

പ്രീമിയം ക്യാബിൻ

അഞ്ച് ഡോറുകളുകളുള്ള ജിംനിയുടെ ക്യാബിൻ‌ ചില പ്രീമിയം ടച്ചുകൾ‌ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്യാം. പുതുക്കിയ അപ്ഹോൾസ്റ്ററിയും ലഭിച്ചേക്കാം. മൂന്ന് ഡോറുകളുള്ള ജിംനിയുടെ ക്യാബിൻ വളരെ അടിസ്ഥാനപരമാണ്.

ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള അനലോഗ് ഡയലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മാനുവൽ ഇന്റീരിയർ റിയർവ്യൂ മിറർ, മാനുവൽ പാർക്കിംഗ് ബ്രേക്ക് എന്നിവയുണ്ട്. ഭാഗ്യവശാൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി വരുന്ന 7.0 ഇഞ്ച് സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സുസുക്കി ഇതിൽ വാഗ്ദാനം ചെയ്യുന്നു.

Source: Autoc One

Most Read Articles

Malayalam
English summary
Maruti Suzuki Jimny 5 Door More Details Revealed. Read in Malayalam.
Story first published: Wednesday, May 12, 2021, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X