നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (LCV) സൂപ്പര്‍ ക്യാരിക്ക് നവീകരണവുമായി നിര്‍മാതാക്കളായ മാരുതി സുസുക്കി. റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് (RPAS) സംവിധാനം ഉപയോഗിച്ചാണ് പുതിയ നവീകണം നല്‍കിയിരിക്കുന്നത്.

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (BSE) ഒരു റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, മാരുതി സുസുക്കി സൂപ്പര്‍ ക്യാരി മിനി ട്രക്കിന്റെ എല്ലാ വകഭേദങ്ങളിലും സുരക്ഷാ സവിശേഷത ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്യുന്നു.

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

ഇതോടെ സൂപ്പര്‍ ക്യാരിക്ക് 18,000 രൂപ വരെ വില വര്‍ദ്ധനവ് വരുത്തിയതായി മാരുതി സുസുക്കി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റിവേഴ്‌സ് പാര്‍ക്കിംഗ് സംവിധാനമുള്ള 2021 മോഡലിന് ഇപ്പോള്‍ 4.48 ലക്ഷം മുതല്‍ 5.46 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

പുതിയ വിലകള്‍ ഇന്ന് മുതല്‍ (2021 ഏപ്രില്‍ 30 മുതല്‍) പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു. അടുത്തിടെ ഈക്കോയുടെ കാര്‍ഗോ വേരിയന്റിനും കമ്പനി ഈ സവിശേഷത നല്‍കി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

സൂപ്പര്‍ ക്യാരിയുടെ എല്ലാം വേരിയന്റുകള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലാണ് മിനി ട്രക്ക് മാരുതി വില്‍ക്കുന്നത്. കൂടാതെ ബിഎസ് VI എഞ്ചിന്‍ ലഭിക്കുന്ന ആദ്യത്തെ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ കൂടിയാണ് സൂപ്പര്‍ ക്യാരി.

MOST READ: യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

5 ലിറ്റര്‍ പെട്രോള്‍ ടാങ്കുള്ള ഇരട്ട ഇന്ധന S-സിഎന്‍ജി വേരിയന്റും വാഹനത്തിന് ലഭിക്കുന്നു. സൂപ്പര്‍ ക്യാരിയുടെ പെട്രോള്‍ പതിപ്പില്‍ ബിഎസ് VI, 1.2 ലിറ്റര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

ഈ യൂണിറ്റ് 72.4 bhp കരുത്തും 98 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്. പെട്രോള്‍ മോട്ടോറിന് സമാനമായ സിഎന്‍ജി പതിപ്പ് 64.3 bhp കരുത്തും 85 Nm torque ഉം ആണ് നല്‍കുന്നത്. 5 ലിറ്റര്‍ പെട്രോള്‍ ടാങ്കും ഇതിലുണ്ട്. രണ്ടും ഒരേ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കുന്നു.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

2,183 മില്ലീമീറ്റര്‍ നീളവും 1,488 മില്ലീമീറ്റര്‍ വീതിയുമുള്ള ഡെക്ക് ഏരിയയും 740 കിലോഗ്രാം പേലോഡ് ശേഷിയുമായാണ് മാരുതി സുസുക്കി സൂപ്പര്‍ ക്യാരി വരുന്നത്. സൂപ്പര്‍ ക്യാരി 175 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു.

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

ലൈറ്റ് സ്റ്റിയറിംഗ് വീല്‍, മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റ്, ഡ്യുവല്‍ അസിസ്റ്റ് ഗ്രിപ്പ്, മള്‍ട്ടി പര്‍പ്പസ് സ്റ്റോറേജ് സ്‌പേസുകള്‍, ലോക്കബിള്‍ ഗ്ലോവ്‌ബോക്‌സ്, ബോട്ടില്‍ ഹോള്‍ഡര്‍മാര്‍ എന്നിവയുള്‍പ്പെടെ എല്ലാ അടിസ്ഥാന സവിശേഷതകളും വാഹനത്തിന് ലഭിക്കുന്നു.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

നവീകരണങ്ങളോടെ സൂപ്പര്‍ ക്യാരി അവതരിപ്പിച്ച് മാരുതി; വില 4.48 ലക്ഷം രൂപ

അടുത്തിടെയാണ് സൂപ്പര്‍ ക്യാരിയുടെ വില്‍പ്പന 70,000 യൂണിറ്റ് പിന്നിട്ടതായി മാരുതി അറിയിച്ചത്. 2016 -ലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. പിന്നീട് 2017 -ല്‍ കമ്പനി S്-സിഎന്‍ജി വേരിയന്റും ശ്രേണിയില്‍ ചേര്‍ത്തു.

Most Read Articles

Malayalam
English summary
Maruti Suzuki Launched 2021 Super Carry In India, Price, Changes Details Here. Read in Malayalam.
Story first published: Friday, April 30, 2021, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X