വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ വിപണിയില്‍ വര്‍ഷങ്ങളായി മാരുതി സുസുക്കിയുടെ തുറുപ്പ്ചീട്ടായ മോഡലാണ് വാഗണ്‍ആര്‍. വിപണിയില്‍ എത്തിയനാള്‍ മുതല്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടുന്ന മോഡലും വാഗണ്‍ആര്‍ തന്നെ.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

അങ്ങനെ വിശേഷണങ്ങളും, ഖ്യാതികളും ഒരുപാടുണ്ട് ഈ മോഡലിനെന്നതാണ് മറ്റൊരു സവിശേഷത. വാഹനത്തിന് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ സമ്മാനിക്കുമെന്ന് അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ പതിപ്പിനെ വിപണിക്കായി സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന VXi വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വാഗണ്‍ആര്‍ എക്‌സ്ട്രാ എന്ന മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5.13 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

വാഗണ്‍ആര്‍ എക്‌സ്ട്രാ അടിസ്ഥാനപരമായി VXi വേരിയന്റാണ്. എന്നാല്‍ അത് ഡീലര്‍ തലത്തില്‍ ഘടിപ്പിച്ചിട്ടുള്ള അധിക ആക്സസറികളുമായാണ് വരുന്നതെന്ന് കമ്പനി അറിയിച്ചു. മുന്നിലും പിന്നിലും ബമ്പര്‍ പ്രൊട്ടക്ടറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ബോഡി സൈഡ് മോള്‍ഡിംഗുകള്‍, മുന്നിലും പിന്നിലും ക്രോം ഗാര്‍ണിഷ് എന്നിവ ലഭിക്കും ഈ പ്രത്യേക പതിപ്പിന് ലഭിക്കുന്നു.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

അകത്ത്, കാറില്‍ മാരുതി ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഒരു എയര്‍ ഇന്‍ഫ്‌ലേറ്റര്‍, ട്രങ്ക് ഓര്‍ഗനൈസര്‍, കാര്‍ ചാര്‍ജ് എക്‌സ്റ്റെന്‍ഡര്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

കാഴ്ചയില്‍ അല്‍പ്പം പ്രീമിയം ടച്ച് കൊണ്ടുവന്നു എന്നതൊഴിച്ചാല്‍ കാര്യമായ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. വരുന്ന ഉത്സവ സീസണില്‍ കൂടുതല്‍ ആളുകളെ ബ്രാന്‍ഡിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കത്തിന് മാരുതി തയ്യാറിയിരിക്കുന്നത്.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

വാഗണ്‍ആര്‍ എക്സ്ട്രായില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ യൂണിറ്റ്. ഇതില്‍ 1.0 ലിറ്റര്‍ യൂണിറ്റ് 5,500 rpm-ല്‍ 67 bhp കരുത്തും 3,500 rpm-ല്‍ 90 Nm torque ഉം സൃഷ്ടിക്കുന്നു.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

രണ്ടാമത്തെ 1.2 ലിറ്റര്‍ യൂണിറ്റ് 6,000 rpm-ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 113 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി എന്നിവ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

സ്‌പോര്‍ട്ടിനെസ് ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരെ കൂടി ആകര്‍ഷിക്കുന്നതിനായിട്ടാണ് വാഗണ്‍ആര്‍ എക്സ്ട്രായുടെ ക്യാബിന് ഒരു ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

വാഗണ്‍ആര്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഉണ്ട്, ഏകദേശം 25 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഇതിനോടകം വിറ്റുവെന്നാണ് കണക്ക്. അതിന്റെ തുടര്‍ച്ചയായ വിജയത്തിന്റെ വലിയൊരു ഭാഗം അതിന്റെ വിശ്വസനീയമായ ഡ്രൈവ് പ്രകടനവും അതിന്റെ സ്‌റ്റൈലിംഗ്, ക്യാബിന്‍, എഞ്ചിന്‍, സുരക്ഷാ ഹൈലൈറ്റുകള്‍ എന്നിവയിലേക്കുള്ള നിരന്തരമായ അപ്ഡേറ്റുകളുമാണ്.

വാഗണ്‍ആറിന് പുതിയ പതിപ്പ് സമ്മാനിച്ച് മാരുതി; മാറ്റങ്ങള്‍ ഇങ്ങനെ

മാരുതി വാഹനങ്ങള്‍ ശക്തമായ പുനര്‍വില്‍പ്പന മൂല്യം ലഭിക്കുന്നതും കമ്പനിയുടെ സോളിഡ് സെയില്‍സ്, പോസ്റ്റ്-സെയില്‍സ് നെറ്റ്‌വര്‍ക്ക് എന്നിവ കാറിന്റെ കാര്യത്തെ സഹായിക്കുന്നു. വാഗണ്‍ആറിന്റെ സിഎന്‍ജി വേരിയന്റും വിപണിയില്‍ വളരെയധികം സ്വീകാര്യത നേടിയിട്ടുണ്ട്. ഈ വേരിയന്റിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകള്‍ രാജ്യത്ത് വിറ്റിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Maruti suzuki launched limited edition for wagonr xtra price feature details here
Story first published: Wednesday, August 4, 2021, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X