പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

2021 സെലേറിയോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഒരു പരസ്യ ചിത്രീകരണത്തിനിടെ നിരവധി തവണ ഹാച്ച്ബാക്കിന്റെ പുതുക്കിയ രൂപം ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ, സെലേറിയോയുടെ ബേസ് വേരിയന്റിന്റെ ചിത്രങ്ങൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി പുറത്തു വന്നിരിക്കുകയാണ്.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഓട്ടോമൊബൈൽ_ഇന്ത്യ1 ആണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ സെലേറിയോയുടെ ബേസ് വേരിയന്റാണിതെന്നും പോസ്റ്റിൽ പറയുന്നു. അടിസ്ഥാന വേരിയന്റാണെങ്കിലും ബോഡി കളറുള്ള ബമ്പറുകളും റിയർവ്യൂ മിററുകളും വാഹനത്തിന് ലഭിക്കുന്നതായി നമുക്ക് കാണാൻ കഴിയും.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ബോഡി കളർഡ് ഡോർ ഹാൻഡിലുകളുമായാണ് ഇത് വരുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ആയതിനാൽ, കാറിന്റെ ഒരു അടിസ്ഥാന വേരിയന്റ് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് ഫോഗ് ലാമ്പുകൾ വാഹനം നഷ്‌ടപ്പെടുത്തുന്നു, എന്നാൽ പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ലും അതിനിടയിൽ ഒരു ക്രോം സ്ലാറ്റും ലഭിക്കുന്നു. പിൻഭാഗത്ത്, ബേസ് മോഡലിന് ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് ലഭിക്കുന്നു, പക്ഷേ പിന്നിലെ വൈപ്പറും വാഷറും നഷ്‌ടമാകുന്നു. ടെയിൽഗേറ്റിൽ ഒരു കീഹോൾ ഘടിപ്പിച്ചിരിക്കുന്നു.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

2021 -ലെ സെലേറിയോയുടെ ഡിസൈൻ നിലവിലെ ടോൾ ബോയ് രൂപകൽപ്പനയിൽ നിന്ന് ഒരു വലിയ വ്യതിയാനമാണ്. പുതുതലമുറ സെലേറിയോ മോഡേൺ ആയി കാണപ്പെടുന്നു, ഇത് ഇപ്പോൾ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈൻ ശൈലിയുമായി പൊരുത്തപ്പെടുന്നു. മൊത്തത്തിലുള്ള ഡിസൈൻ നേരായ ആംഗുലാർ ലൈനുകക്ക് പകരം കൂടുതൽ വൃത്താകൃതിയിലുള്ളതും കർവ്ഡുമാണ്.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറിൽ, ഇത് ഒരു ഇൻഫോടെയിൻമെന്റ് സിസ്റ്റം നഷ്‌ടപ്പെടുത്തുന്നതായി നമുക്ക് കാണാൻ കഴിയും. താഴ്ന്ന വേരിയന്റുകളിൽ, ഇത് സിംഗിൾ-ഡിൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം ടോപ്പ്-എൻഡ് വേരിയന്റിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് സ്മാർട്ട്പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കും.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്റ്റിയറിംഗ് മൌണ്ട്ഡ് കൺട്രോളുകളും ഇതിൽ ഇല്ല. വാഹനത്തിന് ഒരു ഹീറ്ററോടു കൂടിയ മാനുവൽ എയർ കണ്ടീഷനിംഗ് സംവിധാനം ലഭിക്കുന്നു. സെലേറിയോയ്‌ക്കൊപ്പം മാരുതി സുസുക്കി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

HERATECT പ്ലാറ്റ്ഫോം

HERATECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സെലേറിയോ ഒരുങ്ങുക. സ്വിഫ്റ്റ്, വാഗൺആർ, ബലേനോ എന്നിവയിലും മറ്റ് വാഹനങ്ങളിലും മാരുതി സുസുക്കി ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണിത്.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ പ്ലാറ്റ്‌ഫോം സുരക്ഷാ റേറ്റിംഗ് വർധിപ്പിക്കാൻ സഹായിക്കും കൂടാതെ 2021 സെലേറിയോയുടെ അളവുകളും വർധിക്കും. അതിനാൽ, പുതിയ തലമുറ സെലേറിയോയിൽ യാത്രക്കാർക്ക് കൂടുതൽ ക്യാബിൻ സ്പേയ്സ് പ്രതീക്ഷിക്കാം.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എഞ്ചിനും ഗിയർബോക്സും

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് മാരുതി സുസുക്കി സെലേറിയോയെ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനും 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും ഇതിൽ ഉണ്ടാകും.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, പുതിയ 1.0-ലിറ്റർ K10C ഡ്യുവൽജെറ്റ് എഞ്ചിനിൽ മാത്രമേ സെലേറിയോ വാഗ്ദാനം ചെയ്യുകയുള്ളൂ എന്നാണ്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്‌സിനൊപ്പം വരും.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ എഞ്ചിൻ ലിറ്ററിന് 26 കിലോമീറ്റർ മൈലേജ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സെലേറിയോയെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാക്കി മാറ്റുന്നു. നിലവിൽ, രാജ്യത്ത് ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച്ബാക്ക് ടാറ്റ ടിയാഗോ AMT -യാണ്, ഇത് ലിറ്ററിന് 23.84 കിലോമീറ്റർ മൈലേജ് നൽകുന്നു.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഡ്യുവൽജെറ്റ് എഞ്ചിനുകൾ ഒരു സിലിണ്ടറിന് പകരം രണ്ട് ഇൻജക്ടറുകൾ ഉപയോഗിക്കുന്നു. ഇത് കൂടുതൽ കൃത്യമായ ഇന്ധനം നൽകാനും കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാനും എഞ്ചിനെ സഹായിക്കുന്നു. എഞ്ചിൻ 67 bhp പരമാവധി കരുത്തും 93 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, എന്നാൽ ഡ്യുവൽ ജെറ്റ് നടപ്പിലാക്കിയ ശേഷം, പവർ കണക്കുകൾ അല്പം കൂടി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ Maruti Celerio ബേസ് വേരിയന്റിന്റെ രൂപം വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മറ്റ് അനുബന്ധ വാർത്തകളിൽ രാജ്യത്ത് ഉയർന്നു വരുന്ന ഇന്ധവില മൂലം സിഎൻജി കാറുകൾക്ക് ഡിമാൻഡ് ഏറുന്നതിനാൽ മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ ഫാക്ടറി ഫിറ്റഡ് സിഎൻജി മോഡലുകളിലും പ്രവർത്തിക്കുന്നു. ഇവ താമസിയാതെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Maruti suzuki new gen celerio base variant spy pics reveals design
Story first published: Tuesday, October 26, 2021, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X