സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി എര്‍ട്ടിഗ. നിലവില്‍ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിച്ച നിര്‍മാതാക്കള്‍ സിഎന്‍ജി പതിപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

നിലവില്‍ പെട്രോളിനും, ഡീസലിനും അടിക്കടി ഉണ്ടാകുന്ന വര്‍ധനവ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കി തുടങ്ങിയിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

പുതിയ അനുസരിച്ച്, ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് ഇപ്പോള്‍ എര്‍ട്ടിഗ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ZXi ട്രിം ലെവലില്‍ ഒരു സിഎന്‍ജി ഓപ്ഷന്‍ ചേര്‍ത്താണ് കമ്പനി മോഡല്‍ നിര വിപുലീകരിക്കുക. നിലവില്‍, VXi ട്രിമില്‍ മാത്രം സിഎന്‍ജി കിറ്റിനുള്ള ഓപ്ഷന്‍ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നുള്ളു.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

ശ്രേണിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന തന്ത്രത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. സിഎന്‍ജി ഓപ്ഷന് പുറമേ, എര്‍ട്ടിഗയുടെ ZXi ട്രിമും ഉപകരണങ്ങളുടെ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

നിലവില്‍, 2-ഡിന്‍ ഓഡിയോ സിസ്റ്റം, പവര്‍ വിന്‍ഡോകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, മാനുവല്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരണം തുടങ്ങിയ സവിശേഷതകള്‍ എര്‍ട്ടിഗ ZXi വാഗ്ദാനം ചെയ്യുന്നു.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

കഴിഞ്ഞ വര്‍ഷം ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കിയതുമുതല്‍ മാരുതി സുസുക്കി സിഎന്‍ജി സാങ്കേതികവിദ്യയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (FY2020-21), ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാവ് സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് 1.57 ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് ഇത് ഇന്ധന വില കുറവ് മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഇന്‍ലൈന്‍ -4 പെട്രോള്‍ എഞ്ചിനാണ് മാരുതി എര്‍ട്ടിഗയുടെ കരുത്ത്.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

ഈ യൂണിറ്റ് പരമാവധി 105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിവുള്ളത്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

പെട്രോള്‍ വേരിയന്റുകള്‍ക്ക് മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു, ഇത് ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിഎന്‍ജി വേരിയന്റ് 92 bhp കരുത്തും 122 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മാത്രമല്ല ഇത് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകുകയുള്ളു. 1.5 ലിറ്റര്‍ DDiS ഡീസല്‍ സമീപഭാവിയില്‍ ബിഎസ് VI രൂപത്തില്‍ മടങ്ങിയെത്തിയേക്കാമെന്നും സൂചനയുണ്ട്.

സിഎന്‍ജിയില്‍ കണ്ണുവെച്ച് മാരുതി; എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കുന്നു

എര്‍ട്ടിഗയക്ക് നിലവില്‍ 7.81 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. റെനോ ട്രൈബര്‍, മഹീന്ദ്ര ബൊലേറോ, മാരുതി XL6 എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍. അധികം വൈകാതെ, ടൊയോട്ട എര്‍ട്ടിഗയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Suzuki Planning To Add Ertiga New CNG Variant Soon In India, Find Here All New Details. Read in Malayalam.
Story first published: Saturday, June 12, 2021, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X