ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഉപഭോക്തൃ മുൻഗണനകളുടെ പ്രവണതയുടെ ദിശയിലേക്ക് നീങ്ങുക എന്നതാണ് മാരുതി സുസുക്കിയുടെ വിജയമന്ത്രം. നിലവിലുള്ള വിവിധ സെഗ്‌മെന്റുകളിൽ ഏറ്റവും ചെലവു കുറഞ്ഞ വാഹനങ്ങൾ നിർമിക്കാനും വൈദഗ്ധ്യം നേടിയവരാണ് ഈ ഇന്തേ-ജാപ്പനീസ് ബ്രാൻഡ്.

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സെഗ്മെന്റാണ് കോംപാക്‌ട് എസ്‌യുവികളുടേത്. വിറ്റാര ബ്രെസ എന്ന ശക്തമായ സാന്നിധ്യവും കമ്പനിക്ക് അവിടെയുണ്ട്. എന്നാൽ പുതിയൊരു സബ്-4 മീറ്റർ എസ്‌യുവിയെ കൂടി വിപണിക്ക് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് മാരുതി.

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

പുതിയ "ബലേനോ അധിഷ്ഠിത" കോംപാക്‌ട് എസ്‌യുവിയായിരിക്കും ഇതെന്നതാണ് ശ്രദ്ധേയം. എന്നാൽ മാരുതി സുസുക്കി ബലേനോയുടെ പൂർണമായും പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഇത്. പ്രീമിയം ഹാച്ചിന്റെ ഹാർ‌ടെക്റ്റ് പ്ലാറ്റ്ഫോം പുതിയ എസ്‌യുവി ഉപയോഗിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

MOST READ: മോഡലുകളില്‍ 3 ശതമാനം വരെ വില വര്‍ധനവുമായി ഫോര്‍ഡ്; നടപ്പാക്കുക ഏപ്രില്‍ മുതല്‍

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഇതിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. എഞ്ചിന് പരമാവധി 88 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാനാകും. കോംപാക്‌ട് എസ്‌യുവി പതിപ്പിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനായിരിക്കും സ്റ്റാൻഡേർഡായി ലഭ്യമാവുക.

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

കാർടോക്ക് പുറത്തുവിട്ട എസ്‌യുവിയുടെ ചിത്രത്തിൽ ഒരു കൂപ്പെ ശൈലിയോ മിനിയുടെ ക്രോസ്ഓവർ ലുക്കോ ആയിരിക്കും വരാനിരിക്കുന്ന വാഹനത്തിനുള്ളതെന്ന സൂചനയാണ് ലഭിക്കുന്നത്. യഥാർഥ ബലേനോയുടെ അതേ പ്ലാറ്റ്ഫോം, സവിശേഷതകൾ, എഞ്ചിൻ എന്നിവ ഉപയോഗിച്ചാണ് മാരുതി ഈ പുതിയ പദ്ധതി മുന്നേട്ടുകൊണ്ടുപോകുന്നത്.

MOST READ: ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ബലേനോ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മികച്ച വിൽപ്പനയുള്ള പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നായി മാറുകയും ചെയ്തതിനാൽ ഇത് ശാശ്വതമായ ഒരു മതിപ്പ് തന്നെയാണ് സൃഷ്ടിക്കുന്നത്.

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കുന്നതിന് മാരുതി സുസുക്കിയുടെ ലൈനപ്പിൽ തീർച്ചയായും ധാരാളം എസ്‌യുവികൾ ആവശ്യമാണ്. ബലേനോ അടിസ്ഥാനമാക്കിയുള്ള പുതിയ കോംപാക്‌ട് എസ്‌യുവി 'YTB' എന്ന കോഡ്നാമമാണ് സ്വീകരിച്ചിരിക്കുന്നത്.

MOST READ: ജീവനക്കാര്‍ക്ക് സഹയഹസ്തവുമായി എംജി; കൊവിഡ്-19 വാക്‌സിനേഷന്‍ ചെലവ് വഹിക്കും

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

വരാനിരിക്കുന്ന ഈ സബ് കോംപാക്‌ട് എസ്‌യുവി വിറ്റാര ബ്രെസയ്ക്ക് താഴെയായി സ്ഥാപിക്കാനാണ് മാരുതിയുടെ തീരുമാനവും. മാത്രമല്ല ഇത് ആന്തരികമായി ബലേനോയെ ഒരു വലിയ പതിപ്പായി കണക്കാക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

എർട്ടിഗ, XL6 ജോഡിയുടെ അതേ തന്ത്രമാണ് കമ്പനി ഇവിടെയും ഉപയോഗിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും വരാനിരിക്കുന്ന ബലേനോ അധിഷ്ഠിത എസ്‌യുവിക്ക് പ്രീമിയം ഹാച്ച്ബാക്ക് കാറിനേക്കാൾ ഉയർന്ന വിലയുണ്ടാകും.

ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

എന്നാൽ നെക്‌സ ഡീലർഷിപ്പുകൾക്ക് പകരമായി മാരുതി സുസുക്കി അരീന ഡീലർഷിപ്പുകൾക്ക് കീഴിൽ ഇതിന്റെ വിൽപ്പന ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Planning To Launch A New Compact SUV Based On Baleno. Read in Malayalam
Story first published: Saturday, March 27, 2021, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X