കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

മാരുതി സുസുക്കി 2014-ലാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ സെലേറിയോ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. തുടക്കം മുതല്‍ തന്നെ ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ വാഹനമായി മാറാനും മോഡലിന് സാധിച്ചു.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

ഇന്ന് പ്രതിമാസ വില്‍പ്പനയില്‍ സെലേറിയോ ആധിപത്യം തുടരുകയും ചെയ്യുന്നു. എങ്കിലും ഒരു മാറ്റം അനിവാര്യമാണ് കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മോഡലിന്റെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

പോയ വര്‍ഷം മുതല്‍ തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മോഡല്‍ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നിട് അതില്‍ കാലം താമസം സംഭവിക്കുകയും ചെയ്തു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് കുറച്ച് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പുതിയ മാരുതി സെലെറിയോയുടെ അവതരണം ഏപ്രിലില്‍ മാസത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 മെയ് പകുതിയോടെ അവതരണം നടക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാരുതി സുസുക്കിയുടെ നിലവിലുള്ള HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കാറായിരിക്കും പുതിയ സെലെറിയോ. ഇത് തന്നെയാണ് വാഹനത്തിലെ ഏറ്റവും വലിയ മാറ്റം.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

വാഗണ്‍ആര്‍ പോലുള്ള കാറുകള്‍ക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ് ഇത്, അതിനാല്‍ പുതിയ സെലെറിയോയ്ക്ക് ക്യാബിനുള്ളില്‍ വലിയ അളവുകളും കൂടുതല്‍ സ്ഥലവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

കൂടാതെ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയോടെ സുസുക്കി കണക്റ്റ് 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ മോഡലില്‍ പ്രതീക്ഷിക്കാം.

MOST READ: കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

പുതിയ 2021 മാരുതി സുസുക്കി സെലെറിയോ അതിന്റെ മുന്‍ഗാമിയേക്കാള്‍ സുരക്ഷിതമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്രണ്ട്-ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് എന്നിവ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

പവര്‍ട്രെയിനിന്റെ കാര്യത്തില്‍, നിലവിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഡ്രൈവിബിലിറ്റിയും ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന.

MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

പവര്‍ ഔട്ട്പുട്ട് 67 bhp അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാല്‍ ബോഡിയിലെ ചെറിയ മാറ്റത്തിനൊപ്പം, ആക്‌സിലറേഷന്‍ നിലവിലെ മോഡലില്‍ നിന്ന് മാറ്റമില്ലാതെ തുടരും.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

നിലവിലെ വാഗണ്‍ആറില്‍ 81 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് സെലറിയോയും മാരുതിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്യുന്നത് വാഗണ്‍ ആര്‍, സെലെറിയോ എന്നിവയ്ക്കിടയിലുള്ള വില്‍പ്പന മികച്ചതാക്കാനും കമ്പനിക്ക് സാധിക്കും.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, AMT അല്ലെങ്കില്‍ AGS (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ഓപ്ഷനും ഉള്‍പ്പെടെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ സമാനമായിരിക്കും. വിപണിയില്‍ എത്തിയാല്‍ പുതിയ മാരുതി സെലെറിയോ ടാറ്റ ടിയാഗൊ, ഹ്യുണ്ടായി സാന്‍ട്രോ എന്നിവയോട് മത്സരിക്കും.

കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

പുതിയ 2021 മാരുതി സുസുക്കി സെലെറിയോ നിലവിലുള്ള മോഡലിനേക്കാള്‍ 25,000 മുതല്‍ 35,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 4.53 ലക്ഷം മുതല്‍ 5.78 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം.

Most Read Articles

Malayalam
English summary
Maruti Suzuki Planning To Launch New-Gen Celerio Soon In India, Fined Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X