Just In
- 3 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 3 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 3 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 4 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies തമിഴിനെ തരംതാഴ്ത്തുന്നതെന്തിന്? മലയാളത്തില്‍ മാത്രമാണോ നല്ല സിനിമകള്‍? എണ്ണിപ്പറഞ്ഞ് നടന്
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഡലുകൾക്ക് 34,000 രൂപ വരെ വില വർധവുമായി മാരുതി
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ വാഹനങ്ങൾക്ക് വിലവർധന പ്രഖ്യാപിച്ചു.
മാരുതി കാറുകൾക്ക് ഇപ്പോൾ കൂടുതൽ ചെലവേറിയതാകുന്നു, മോഡലിനെ ആശ്രയിച്ച് ഇന്ത്യൻ വിപണിയിൽ 34,000 രൂപ കമ്പനി വില ഉയർത്തിയിരിക്കുകയാണ്. 2021 ജനുവരി 18 -ന് ശേഷം പ്രാബല്യത്തിൽ വന്ന ഈ വിലവർധനവ് കമ്പനി ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും വലിയ സിംഗിൾ വില വർധനയാണ്.
വിലകൾ ഉയർത്തിയതോടെ മാരുതി സുസുക്കി ഇപ്പോൾ ഹ്യുണ്ടായി, കിയ, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവയുടെ പട്ടികയിൽ ചേർന്നിരിക്കുകയാണ്.
MOST READ: ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭത്തിൽ വില വർധിക്കുന്നത് വാഹന വ്യവസായത്തിൽ ഒരു സാധാരണ രീതിയാണ്, അതിനുള്ള കാരണം സാധാരണയായി ഇൻപുട്ട് ചെലവ് വർധിക്കുന്നു എന്നതാണ്. എന്നിരുന്നാലും, ഈ വില വർധന വളരെ സെൻസിറ്റീവ് സമയത്താണ് വരുന്നത്.
ലോക്ക്ഡൗണിനു ശേഷം, ഇന്ത്യയിലെ വാഹന വ്യവസായം മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കിലും, കാർ നിർമ്മാതാക്കൾ ഇപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
MOST READ: പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
2020 -ൽ മാരുതി സുസുക്കി വിൽപ്പന മൊത്തത്തിൽ 12,13,660 യൂണിറ്റായിരുന്നു, ഇത് കമ്പനിയുടെ 2019 വിൽപ്പനയെക്കാൾ (14,85,943 യൂണിറ്റ്) 18 ശതമാനം ഇടിവാണ്. 2020 ഡിസംബറിൽ വിൽപ്പനയിൽ വർധനയുണ്ടായ മാരുതി, വാർഷികാടിസ്ഥാനത്തിൽ 20.2 ശതമാനം വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു വർഷത്തിൽ, വിവിധ ഇൻപുട്ട് ചെലവുകളുടെ വർധനവ് കാരണം കമ്പനിയുടെ വാഹനങ്ങളുടെ വില പ്രതികൂലമായി ബാധിച്ചു.
അതിനാൽ, 2021 ജനുവരിയിലെ വിലവർധനയിലൂടെ മുകളിൽ പറഞ്ഞ അധിക ചെലവിന്റെ ചില സ്വാധീനം ഉപഭോക്താക്കൾക്ക് കൈമാറേണ്ടത് കമ്പനിക്ക് അനിവാര്യമായിരിക്കുന്നു എന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ, മാരുതി സുസുക്കി പ്രസ്താവിച്ചു.
മാരുതി എർട്ടിഗ (34,000 രൂപ വരെ) സ്വിഫ്റ്റ് (30,000 രൂപ വരെ) എന്നീ മോഡലുകൾക്കാണ് ഏറ്റവും വലിയ വിലവർധനവ് ഉണ്ടായിരിക്കുന്നത്.
MOST READ: ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
Model | Price (Ex-showroom) |
Maruti Alto | Up to ₹14,000 |
Maruti S-Presso | Up to ₹7,000 |
Maruti Celerio | Up to ₹19,400 |
Maruti WagonR | Up to ₹23,200 |
Maruti Tour S | Up to ₹5,061 |
Maruti Eeco | Up to ₹24,200 |
Maruti Swift | Up to ₹30,000 |
Maruti Dzire | Up to ₹12,500 |
Maruti Vitara Brezza | Up to ₹10,000 |
Maruti Ertiga | Up to ₹34,000 |
Maruti Super Carry | Up to ₹10,000 |
ഇന്ത്യൻ വിപണിയിലെ മറ്റ് സബ് -ഫോർ മീറ്റർ എസ്യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിനകം തന്നെ ഉയർന്ന പ്രാരംഭ വിലയുള്ള വിറ്റാര ബ്രെസ്സയിൽ, വിലവർധനവ് 10,000 രൂപയാണ്.
കമ്പനിയുടെ എൻട്രി ലെവൽ മോഡലുകളായ ആൽട്ടോ, എസ്-പ്രസ്സോ എന്നിവയ്ക്ക് യഥാക്രമം 14,000 രൂപയും 7,000 രൂപയാണ് ഉയർത്തിയത്. മാരുതി സുസുക്കിയുടെ വാണിജ്യ മോഡലുകൾ പോലും വില വർധനവ് നേരിട്ടു; സൂപ്പർ ക്യാരിക്ക് 10,000 രൂപ വരെ വില കൂടിയപ്പോൾ ടൂർ S -ന് 5,061 രൂപയാണ് വർധിച്ചത്.