ഏഴ് സീറ്റർ എസ്‌യുവികളുടെ കടന്നുവരവ് പാരയായി; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

ഏഴ് സീറ്റർ എസ്‌യുവി മോഡലുകളുടെ ജനപ്രീതി കൂടി വരുമ്പോൾ രാജ്യത്തെ എംപിവി മോഡലുകളുടെ നില പരുങ്ങലിലാവുകയാണ്. അതിൽ ഏറ്റവും കൂടുതൽ ആഘാതം നേരിടുന്നത് മാരുതി സുസുക്കി എർട്ടിഗയും, XL6 ഉം ആണ്.

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

ദീർഘ നാളുകളായി രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന എംപിവി മോഡലുകളും മാരുതിയുടേതായിരുന്നു. 2018 അവസാനത്തോടെ രണ്ടാം തലമുറ എർട്ടിഗ രംഗപ്രവേശം ചെയ്യുന്നതിനുമുമ്പ് ആറരവർഷത്തോളം കോംപാക്‌ട് ശ്രേണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാറായിരുന്നു ഇത്.

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

പുതുതലമുറയിലേക്ക് ചേക്കേറിയതോടെ കൂടുതൽ വിൽപ്പന കണക്കുകൾ മാരുതിയെ തേടിയെത്തുകയും ചെയ്‌തു. എന്നിരുന്നാലും സമീപകാലത്ത് കാര്യങ്ങൾ മാറി. മിഡ്-സൈസ് എസ്‌യുവി അധിഷ്ഠിത മൂന്ന്-വരി എസ്‌യുവികൾ ശ്രദ്ധ നേടിയതോടെ നില പരുങ്ങലിലായി.

MOST READ: പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

ഹ്യുണ്ടായിയുടെ പുത്തൻ അൽകാസർ എത്തിയതോടെ മാരുതി സുസുക്കി എർട്ടിഗയിലേക്ക് ഒരു പുതിയ അപ്‌ഡേറ്റ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. എർട്ടിഗ മാത്രമല്ല പ്രീമിയം പതിപ്പായ XL6 ഉം പരിഷ്ക്കരണത്തിന് വിധേയമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

കൂടുതൽ എയർബാഗുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സൗകര്യം, വലിയ ടയർ എന്നിവയും അതിലേറെയും പോലുള്ള അധിക സവിശേഷതകളാകും എംപിവി മോഡലുകൾക്ക് മാരുതി സമ്മാനിക്കുക.

MOST READ: എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

ബ്രാൻഡിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള അൽകാസർ ഏഴ് സീറ്റർ ഉടൻ പുറത്തിറക്കുന്നതോടെ മത്സരം കൂടുതൽ കടുക്കും. ഇത് പരിഹരിക്കാനാണ് രാജ്യത്തെ ഏറ്റവും വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കിയുടെ പുതിയ തീരുമാനം.

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

നിലവിൽ എർട്ടിഗയുടെ വില . 7.69 ലക്ഷം മുതൽ 10.47 ലക്ഷം രൂപ വരെയാണ്. അതേസമയം XL6 മോഡലിന് 9.84 ലക്ഷം മുതൽ 11.61 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നു.

MOST READ: ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

സീറ്റ, ആൽഫ വേരിയന്റുകളിലാണ് XL6 വിൽക്കുന്നത്. 1.5 ലിറ്റർ നാല് സിലിണ്ടർ K15B DOHC പെട്രോൾ എഞ്ചിനാണ് രണ്ട് എംപിവി മോഡലുകൾക്കും തുടിപ്പേകുന്നത്. ഇത് പരമാവധി 104.7 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിനിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഒരു ഓപ്ഷനായി തെരഞ്ഞടുക്കാൻ സാധിക്കും.

 ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

പരിഷ്ക്കരിച്ചെത്തുന്ന എർട്ടിഗ, XL6 മോഡലുകൾക്ക് യാന്ത്രിക മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കൂടാതെ അവർക്ക് പുതിയ കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള സവിശേഷതകൾ ലഭിക്കുമോ ഇല്ലയോ എന്ന് കാത്തിരിന്നു കാണേണ്ടിവരും.

Most Read Articles

Malayalam
English summary
Maruti Suzuki Ready To Launch The Updated Ertiga And XL6 Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X